കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ്യമാകാൻ നൂറ് കാരണങ്ങൾ: തോൽവി സംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന് ലഭിച്ചത് നിരവധി റിപ്പോർട്ടുകൾ

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കള്ളപ്പണക്കേസും കോഴ വിവാദവും തിരഞ്ഞെടുപ്പ് ഫണ്ടിലെ ക്രമക്കേടുമെല്ലാം ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി

Google Oneindia Malayalam News

തിരവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് കേരള നിയമസഭ തിരഞ്ഞെടുപ്പിനെ ബിജെപി കേന്ദ്ര നേതൃത്വം കണ്ടത്. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് ഇത്തവണ വർധിപ്പിക്കാമെന്നും വോട്ട് വിഹിതത്തിലടക്കം നേട്ടമുണ്ടാക്കമെന്നും മോദിയും അമിത് ഷായും നദ്ദയുമെല്ലാം കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതാക്കളുടെ ഒരു വലിയ നിര തന്നെ കേരളത്തിൽ പ്രചാരണത്തിന് എത്തിയതും പ്രചാരണ പരിപാടികൾക്ക് വലിയ തോതിൽ പണം ഒഴുക്കിയതും. എന്നാൽ ഫലം മറ്റൊന്നായിരുന്നു. ഇതിന് പിന്നാലെ കള്ളപ്പണക്കേസും കോഴ വിവാദവും തിരഞ്ഞെടുപ്പ് ഫണ്ടിലെ ക്രമക്കേടുമെല്ലാം ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

BJP 1

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് നൂറിലധികം റിപ്പോർട്ടുകളാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരും അല്ലാത്തവരുമായ നിരവധിപേരാണ് ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. പാർട്ടി പ്രവർത്തകരിൽ പ്രമുഖരായ മുതിർന്ന നേതാക്കൾ മുതൽ ആർഎസ്എസ് ആചാര്യന്മാർ വരെയുള്ളവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

BJP 2

സ്ഥാനാർഥി നിർണയം മുതൽ പ്രചരണവും ഒടുവിലുണ്ടായ കോഴ ഇടപാട് വിവാദവും സംഘടനാ പ്രശ്നങ്ങളും എല്ലാം ഉൾകൊള്ളിച്ചാണ് പല റിപ്പോർട്ടുകളും നേതൃത്വത്തിന് മുന്നിൽ എത്തിയിരിക്കുന്നത്. നേതൃത്വം ആവശ്യപ്പെടാതെ സ്വന്തംനിലയ്ക്ക് തയ്യാറാക്കിയവയാണ് ഇതിലേറെയും. തിരഞ്ഞെടുപ്പു തോൽവിയെപ്പറ്റി പഠിക്കാനും റിപ്പോർട്ട് നൽകാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ സെക്രട്ടറി അരുൺ സിങ് കഴിഞ്ഞ ദിവസം പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു.

BJP 3

അതേസമയം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ സി.വി ആനന്ദബോസ് റിപ്പോർട്ട് തയാറാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണെന്ന് അദ്ദേഹവുമായി ഉടുപ്പമുള്ളവർ ഉറപ്പിച്ചു പറയുന്നു. മുൻ ഡിജിപി ജേക്കബ് തോമസും വിശദമായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ചും കേരളത്തിലെ സംഘടനാപ്രശ്നങ്ങൾ ദേശീയനേതൃത്വം ശേഖരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

BJP 4

കോവിഡനന്തര ഇന്ത്യയിലെ തൊഴിൽമേഖലയെപ്പറ്റി പഠിക്കാൻ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് ആനന്ദബോസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതടക്കം 16 റിപ്പോർട്ടുകൾ അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. അവസാനത്തേതാണ് കേരളത്തിലെ ബി.ജെ.പി. സംഘടനാ പ്രശ്നങ്ങളെപ്പറ്റിയുള്ളത്. ആദ്യകാലനേതാക്കൾ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ആനന്ദബോസ് റിപ്പോർട്ട് തയ്യാറാക്കിയത്.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam
BJP 5

കേരളത്തിലെ സംഘടന പ്രവർത്തനങ്ങളിൽ അതൃപ്തരാണ് ആർഎസ്എസ് നേതൃത്വം. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎസ്എസ് സംസ്ഥാന ഘടകം ബിജെപി ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ആർഎസ്എസ് ദേശീയ നേതൃത്വവും കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെയും സംഘടനാപ്രശ്നങ്ങളെയുംപറ്റി വിവരങ്ങൾ ആരാഞ്ഞതായി സൂചനയുണ്ട്.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Kerala Assembly Election 2021 BJP defeat central leadership receives hundreds of reports on that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X