കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമം കൈവിടില്ല, വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കോണ്‍ഗ്രസ് വോട്ടും കിട്ടി, ജയം ഉറപ്പിച്ച് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ ഇത്തവണ ജയം ഉറപ്പാണെന്ന് ബിജെപിയുടെ വിലയിരുത്തല്‍. വിജയസാധ്യത വിലയിരുത്താന്‍ ബിജെപി യോഗങ്ങള്‍ ചേരാന്‍ ഒരുങ്ങുകയാണ്. ബൂത്തുതലത്തില്‍ പ്രാഥമിക വിലയിരുത്തല്‍ നടന്നിരുന്നു. ഇനി ജില്ലാ തല പരിശോധനയാണ് തുടങ്ങാനുള്ളത്. അതേസമയം ബിജെപി നേടുമെന്ന് ഉറപ്പുള്ള നാലിടത്തും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കിനും പുറത്തുള്ള വോട്ട് കിട്ടിയെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ലഭിച്ചുവെന്നത് പാര്‍ട്ടിയുടെ കൃത്യമായ വിലയിരുത്തലായിട്ടാണ് കാണുന്നത്.

1

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കെ മുരളീധരന്‍ വിജയിച്ച മണ്ഡലമാണിത്. എന്നാല്‍ വീണ എസ് നായര്‍ക്ക് ആ പിന്തുണ കിട്ടിയില്ല. പോസ്റ്റര്‍ വരെ ആക്രിക്കടയിലെത്തിയത് ഇതിന്റെ തെളിവാണ്. നേമം അടക്കം അഞ്ചിടത്താണ് ബിജെപി ജയം പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് സീറ്റായ നേമം എന്തൊക്കെ വന്നാലും നിലനിര്‍ത്തുമെന്നാണ് ആര്‍എസ്എസ് അടക്കം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ജയം ഉറപ്പിക്കുന്നത്. മഞ്ചേശ്വരത്ത് കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ നല്ലൊരു പങ്കും കിട്ടിയെന്നും, ബിജെപി ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കൂടിയെന്നുമാണ് വിലയിരുത്തല്‍.

കഴക്കൂട്ടത്ത് കടകംപ്പള്ളി സുരേന്ദ്രന്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന് ബിജെപി കരുതുന്നു. ശബരിമല ഇവിടെ ഫാക്ടറായെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇത്തവണ പല മണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. നിയമസഭയ്ക്കുള്ളില്‍ ഇത്തവണ കരുത്തറിയിക്കുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നു. അതേസമയം ഇത്രയൊക്കെയാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ് മുന്നിലുണ്ട്. വോട്ടുനില ഉയര്‍ത്തുകയല്ല, സീറ്റാണ് പ്രധാനമെന്നാണ് നിര്‍ദേശം. നേമത്ത് ഉറച്ച വോട്ടുബാങ്കുണ്ടെന്നും, അടിത്തറ ശക്തമായത് കൊണ്ട് നേമം നിലനിര്‍ത്തുമെന്നും ബിജെപി പറയുന്നു.

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

ശശി തരൂര്‍ വന്‍ ഭൂരിപക്ഷത്തില്‍ ജ യിച്ചപ്പോഴും ഇവിടെ ബിജെപിയാണ് മുന്നില്‍. ആ കണക്കുകളാണ് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. പ്രചാരണത്തിന് ആര്‍എസ്എസാണ് നേതൃത്വം നല്‍കിയത്. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ കിട്ടിയെന്ന് ബിജെപി ഉറപ്പിക്കുന്നു. രണ്ടിടത്തും ചെറിയ മാര്‍ജിനിലായിരിക്കും വിജയം. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തുമാണ് അട്ടിമറി നടക്കാനുള്ള സാധ്യതയുള്ളത്. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുചോര്‍ച്ചയാണ് ഗുണകരമാവുക. കഴക്കൂട്ടത്ത് എന്‍എസ്എസ് നിലപാടും ശബരിമല വിഷയവും അനുകൂലമാവുമെന്നും ബിജെപി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ ഈ പ്രതീക്ഷകള്‍ തകരും.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
kerala assembly election 2021: bjp expects congress vote also to win 5 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X