• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'10 മണ്ഡലങ്ങളിൽ താമര വിരിയും,35 ഇടത്ത് മുന്നേറ്റം?';അവാസന ലാപ്പിൽ ബിജെപി കണക്ക് കൂട്ടൽ ഇങ്ങനെ

തിരുവനന്തപുരം; 2016 ൽ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് കൊണ്ടാണ് തിരുവനന്തപുരത്തെ നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത്. മുതിർന്ന ബിജെപി നേതാവായ ഒ രാജഗോപാൽ 8000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് വിജയിച്ചത്. മറ്റൊരു അങ്കത്തിന് കേരളം ഒരുങ്ങുമ്പോൾ സംസ്ഥാനത്ത് ബിജെപി എത്ര സീറ്റുകൾ പിടിക്കും എന്നതാണ് ഉറ്റുനോക്കുന്നത്.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പ്രീ പോൾ സർവ്വേകളില്ലെല്ലാം ഒരു സീറ്റ് മാത്രം ബിജെപിക്ക് പ്രവചിക്കുമ്പോഴും ഇത്തവണ 10 സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നാണ് പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇതാണ് ആ സീറ്റുകൾ.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

സംസ്ഥാനത്ത് ബിജെപി 35 സീറ്റുകൾ വരെ ജയിക്കുമെന്നാണ് പാർട്ട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പല ആവർത്തി പറഞ്ഞത്. അതായത് കേരള നിയമസഭയുടെ ആകെ അംഗബലത്തിന്റെ നാലിൽ ഒന്ന്. അതിന്റെ ഇരട്ടിയും ഒപ്പം ഒരു സീറ്റും കൂടി ലഭിച്ചാലേ കേരളത്തിൽ ഭരണം ലഭിക്കുകയുള്ളൂവെന്നത് മറ്റൊരു കാര്യം. അതേസമയം 35 സീറ്റെന്ന് പറയുമ്പോഴും ഇക്കുറി 10 സീറ്റുകൾ ബിജെപി ഉറപ്പിക്കുന്നുണ്ട്.

5 ജില്ലകൾ

5 ജില്ലകൾ

കാസർഗോഡ്, പാലക്കാട്, തൃശ്ശൂർ, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ 10 സീറ്റുകളാണ് ബിജെപി പ്രതീക്ഷ. ഇതിൽ പ്രധാനം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്ക് പരാജയപ്പെട്ട മ‍ഞ്ചേശ്വരം തന്നെ. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനിലൂടെ ഇത്തവണ മണ്ഡലം പിടിക്കാൻ ആകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

സുരേന്ദ്രന് വേണ്ടി

സുരേന്ദ്രന് വേണ്ടി

മണ്ഡലത്തിൽ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത്. അതുകൊണ്ട് തന്നെ സുരേന്ദ്രന് വേണ്ടി പ്രത്യേക ടീം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വിജയിക്കാൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ അമിത് ഷാ നടപ്പിലാക്കിയ 'ശക്തി കേന്ദ്ര' എന്ന 40 പേരടങ്ങുന്ന ടീമായിരുന്നത്രേ സുരേന്ദ്രന് വേണ്ടി മണ്ഡലത്തിൽ തന്ത്രങ്ങൾ മെനഞ്ഞത്.

 കാസർഗോഡ് മറിയുമോ?

കാസർഗോഡ് മറിയുമോ?

അതുപോലെ തന്നെ വർഷങ്ങളായി രണ്ടാം സ്ഥാനത്തെത്തുന്ന മറ്റൊരു മണ്ഡലമായ കാസർഗോഡും ബിജെപി പ്രതീക്ഷ പുലർത്തുന്നു. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ ഇത്തവണ എൻഡിഎയ്ക്ക് വേണ്ടി ദില്ലാ പ്രസിഡന്റ് കെ ശ്രീകാന്താണ് മത്സരിക്കുന്നത്. മണ്ഡലം നിലനിർത്താൻ യുഡിഎഫിനായി എൻഎ നെല്ലിക്കുന്ന് തന്നെ വീണ്ടും ജനവിധി തേടു്നു.

ഇ ശ്രീധരനിലൂടെ

ഇ ശ്രീധരനിലൂടെ

ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മറ്റൊരു ജില്ലയാണ് പാലാക്കാട്. മെട്രോമാൻ ഇ ശ്രീധരന്റെ വരവോടെ പാലക്കാട്ടെ പോരാട്ടം ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം കൂടിയാണിത്.ശ്രീധരന്റെ വ്യക്തി പ്രഭാവം രാഷ്ട്രീയ ഭേദമന്യേയുള്ള വോട്ടുകൾ സ്വരൂപിക്കാൻ ബിജെപിയെ സഹായിക്കുമെന്നാണ് എൻഡിഎ ക്യമ്പിന്റെ പ്രതീക്ഷ.

തൃശ്ശൂരിൽ അട്ടിമറിയെന്ന്

തൃശ്ശൂരിൽ അട്ടിമറിയെന്ന്

കോൺഗ്രസ് കോട്ടയായ തൃശ്ശൂരിൽ ഇത്തവണ അട്ടിമറി മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രചരണത്തിൽ ഏറെ വൈകി സജീവമായിട്ട് കൂടി രണ്ടാം സ്ഥാനം പിടിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഇത്തവണ തുടക്കം മുതൽ മണ്ഡലത്തിൽ താരം സജീവമായിരുന്നു. സുരേഷ് ഗോപിയുടെ താരപരിവേഷവും എംപിയെന്ന നിലയിലുള്ള പ്രതിച്ഛായയും വോട്ടായി മാറുമെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ സിറ്റിംഗ് സീറ്റായ നേമം ഉൾപ്പെടെ 5 സീറ്റുകളാണ് ബിജെപിയുടെ പ്രതീക്ഷ.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ഇത്തവണ അട്ടിമറി ജയം നേടുമെന്നും ബിജെപി അവകാശപ്പെടുന്നു.

ചരിത്ര വിജയമെന്ന്

ചരിത്ര വിജയമെന്ന്

നേമത്ത് വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഉൾപ്പെടെ അനുകൂലമാണെന്നും ബിജെപിയുടെ ഗുജറാത്താണ് നേമമെന്നും നേതാക്കൾ ആവർത്തിക്കുന്നു. ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്തത്തിലൂടെ കഴക്കൂട്ടത്ത് ചരിത്ര വിജയമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്

കട്ടാക്കടയും

കട്ടാക്കടയും

കഴിഞ്ഞ തവണ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തി ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് കഴക്കൂട്ടം. പ്രചരണത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ മത്സരം കടുപ്പിക്കാൻ ശോഭയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്. 10 വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പികെ കൃഷ്ണദാസിലൂടെ കാട്ടാകടയും അനുകൂലമാണെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

വോട്ട് വർധിപ്പിക്കാൻ

വോട്ട് വർധിപ്പിക്കാൻ

ഇതുകൂടാതെ പാറശാല, കോവളം, ആറ്റിങ്ങൾ, കോന്നി, മണലൂർ, പുതുക്കാട് ,പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. 35 മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നും അതുവഴി വോട്ട് വർധന ഉണ്ടാക്കാമെന്നുമാണ് ബിജെപി പ്രതീക്ഷ.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  പിണറായിയുടെ ക്യാപ്റ്റന്‍ കളി ഏറ്റില്ല | Oneindia Malayalam

  English summary
  kerala assembly election 2021;BJP hopes to win 10 seats in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X