കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ട ജില്ലയുടെ പേര് മാറ്റുമെന്ന് ബിജെപി; ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കി പ്രകടന പത്രിക

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദുത്വത്തിന് ഊന്നല്‍ നല്‍കി നിമയസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി ഒരുക്കുന്നു. പത്തനംതിട്ടയുടെ പേര് മാറ്റി ശബരിമല ജില്ല എന്നാക്കുമെന്നാണ് വാഗ്ദാനം. പ്രകടന പത്രികയുടെ അന്തിമ രൂപം വരുംദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഹിന്ദു മതപഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മലബാര്‍ കലാപത്തിലെ ഇരകളുടെ പിന്‍മുറക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം. ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

02

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ശബരിമല വിഷയത്തിനാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കുക എന്ന് കഴിഞ്ഞദിവസം കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് നേരത്തെ യുഡിഎഫും അറിയിച്ചിരുന്നു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്. യുപി മാതൃകയില്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും നേതാക്കള്‍ പറഞ്ഞു. ആചാര-വിശ്വാസങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാകും പ്രകടന പത്രിക എന്നാണ് വിവരം. സമിതി തയ്യാറാക്കിയ പ്രകടന പത്രികയുടെ കരട് രൂപം സംസ്ഥാന സമിതി അംഗീകരിച്ചാല്‍ വൈകാതെ പുറത്തിറക്കും.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

English summary
Kerala Assembly Election 2021: BJP Manifesto offer Sabarimala District will create
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X