കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കൽപ്പിച്ച് ബിജെപി; തിരുവനന്തപുരത്ത് നടി പ്രവീണ സ്ഥാനാർത്ഥി? പ്രതികരിച്ച് താരം

Google Oneindia Malayalam News

തിരുവനന്തപുരം; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ . ഇതിനോടകം തന്നെ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി കഴിഞ്ഞു.

സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് ഇന്ന് മുതിർന്ന നേതാവ് വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നടി പ്രവീണ, സംവിധായകൻ രാജസേനൻ എന്നിവരുൾപ്പെടെയുള്ളവരെ ബിജെപി മത്സര രംഗത്തേക്ക് ഇറക്കിയേക്കുമെന്നാണഅ റിപ്പോർട്ടുകൾ.

 ആറ് ജില്ലകൾ

ആറ് ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഇക്കുറി പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ നേമം ഉൾപ്പെടെ ഈ ജില്ലകളിൽ നിന്നെല്ലാമായി അഞ്ച് മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്ന് ബിജെപി കരുതുന്നു.അതുകൊ്ട് തന്നെ ശക്തരായ സ്ഥാനാർത്ഥികളെയാണ് ബിജെപി മണ്ഡലങ്ങളിൽ ആലോചിക്കുന്നത്.

 അഞ്ച് മണ്ഡലങ്ങൾ

അഞ്ച് മണ്ഡലങ്ങൾ

സിനിമാ താരങ്ങളിൽ പലരും ബിജെപിയുടെ സാധ്യത പട്ടികയിൽ ഇടംപിടിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ. എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നുള്ള ചര്ച്ചകൾ ശക്തമാണ്. അദ്ദേഹം തിരുവനന്തപുരത്ത് നിന്നോ അല്ലേങ്കിൽ തൃശ്ശൂരിൽ നിന്നോ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാടത്രേ.

 കൃഷ്ണകുമാറിനേയും

കൃഷ്ണകുമാറിനേയും

നടൻ കൃഷ്ണകുമാറിനേയും ബിജെപി പരിഗണിക്കുന്നുമ്ട്. തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി കൃഷ്ണകുമാർ സജീവ പ്രചരണത്തിനായി ഇറങ്ങിയിരുന്നു. അപ്പോൾ മുതൽ തന്നെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സ്ഥാനാർത്ഥിയാകാനുള്ള മോഹവും കൃഷ്ണകുമാറും പരസ്യമാക്കിയിട്ടുണ്ട്.

 പാർട്ടി പറഞ്ഞാൽ

പാർട്ടി പറഞ്ഞാൽ

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് കൃഷ്ണകുമാർ വ്യക്തമാക്കിയത്. ഇദ്ദേഹത്തെ തിരുവനന്തപുരത്ത് ഏതെങ്കിലും മണ്ഡലത്തിൽ ബിജെപി പരിഗണിച്ചേക്കും.
ഇതുകൂടാതെ നടി പ്രവീണ, സംവിധായകൻ രാജസേനൻ എന്നിവരേയും ബിജെപി പരിഗണിക്കുന്നുണ്ടെന്ന് ദി ക്യൂ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും പ്രവീണയെ പരിഗണിക്കുകയെന്നാണ് സൂചന.

 പ്രതികരിച്ച് പ്രവീണ

പ്രതികരിച്ച് പ്രവീണ

സംവിധായകൻ രാജസേനനും ഇത്തവണ വീണ്ടും സീറ്റ് ലഭിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജസേനൻ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. അതിനിടെ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് നടി പ്രവീണ രംഗത്തെത്തി.

 രാഷ്ട്രീയത്തിലേക്ക് ഇല്ല

രാഷ്ട്രീയത്തിലേക്ക് ഇല്ല

സ്ഥാനാർത്ഥിയാകുന്നുവെന്ന കാര്യം താൻ പോലും അറിഞ്ഞിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. ഇങ്ങനെ ഒരു വാർത്ത വന്നത് പോലും താൻ അറിഞ്ഞിട്ടില്ലെന്ന് അവർ സമയം മലയാളത്തോട് പ്രതികരിച്ചു. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും നടി പറഞ്ഞു.എനിക്ക് രാഷ്ട്രീയം എന്താണെന്ന് അറിയില്ല. ഇത്തരമൊരു ചിന്ത വന്നയാൾക്ക് നന്ദിയെന്നും പ്രവീണ പ്രതികരിച്ചു.

 പാർട്ടി പറഞ്ഞാൽ

പാർട്ടി പറഞ്ഞാൽ

അതിനിടെ പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു. പാർട്ടിയാണ് ആരൊക്കെ മത്സരിക്കണമെന്ന് തിരുമാനിക്കുന്നത്. അതിനാൽ പാർട്ടി പറയുകയാണെങ്കിൽ മത്സരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.കാട്ടാകടയിലാകും മുരളീധരൻ മത്സരിച്ചേക്കുക.

Recommended Video

cmsvideo
മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്ന് കൃഷ്ണകുമാര്‍ | Oneindia Malayalam

English summary
Kerala assembly election 2021; BJP may consider actress praveena in thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X