കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!

Google Oneindia Malayalam News

പൊന്നാനി: ഇ ശ്രീധരനെ ഇത്തവണ മത്സരിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. പാര്‍ട്ടിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ഇത്തവണ അദ്ദേഹമായിരിക്കും. നിരവധി പേര്‍ ഇത്തരത്തില്‍ ഇനിയും ബിജെപിയിലേക്ക് എത്തും. അതേസമയം മൂന്നിടത്തേക്ക് ശ്രീധരനെ ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മത്സരിക്കാനുള്ള സീറ്റിനെ കുറിച്ച് ശ്രീധരന്‍ ബിജെപിയെ അറിയിച്ചിട്ടുണ്ട്. വമ്പനൊരു നേതാവിനെതിരെ തന്നെ അദ്ദേഹത്തിനെ ഇറക്കും. ഒന്നിലധികം മണ്ഡലങ്ങളില്‍ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

നഗരങ്ങളിലെ സീറ്റ്

നഗരങ്ങളിലെ സീറ്റ്

ശ്രീധരന്‍ മത്സരിക്കുന്ന കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. നരേന്ദ്ര മോദിക്ക് അദ്ദേഹം മത്സരിക്കണമെന്നാണ് ആഗ്രഹം. നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. കാരണം ശ്രീധരന്‍ പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറം നില്‍ക്കുന്ന നേതാവാണ്. മെട്രോയെ കുറിച്ച് അറിയുന്നവര്‍ ശ്രീധരന്റെ വികസന കാഴ്ച്ചപ്പാടിന് വോട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. മെട്രോ മാന്‍ മെട്രോ സിറ്റിയില്‍ എന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്.

പൊന്നാനിയില്‍ ഇറങ്ങുമോ?

പൊന്നാനിയില്‍ ഇറങ്ങുമോ?

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ശ്രീധരനെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ നീക്കം നടക്കുന്നുണ്ട്. പൊന്നാനില്‍ മത്സരിക്കാനുള്ള ആഗ്രഹവും ശ്രീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ശ്രീരാമകൃഷ്ണനെ ബിജെപി കടന്നാക്രമിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ശ്രീധരനെ പോലൊരാള്‍ അഴിമതി വിരുദ്ധത ചൂണ്ടിക്കാണിച്ച് ശ്രീരാമകൃഷ്ണനെതിരെ മത്സരിപ്പിച്ചാല്‍ അത് ചിലപ്പോള്‍ നേട്ടമാകാം എന്നാണ് വിലയിരുത്തല്‍. അതേസമയം പൊന്നാനി ബിജെപിയുടെ എ പ്ലസ് മണ്ഡലമല്ല.

പരിഗണിക്കുന്ന ഇടങ്ങള്‍

പരിഗണിക്കുന്ന ഇടങ്ങള്‍

നഗര സീറ്റാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തൃപ്പൂണിത്തുറയായിരിക്കും അദ്ദേഹത്തിന് നല്‍കുക. അതേസമയം തൃശൂരിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ഇവിടെ സുരേഷ് ഗോപിയെയും ടിപി സെന്‍സകുമാറിനെയും ബിജെപി പരിഗണിക്കുന്നതിനാല്‍ ശ്രീധരന് സാധ്യത കുറവാണ്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സജീവമായി ഉണ്ടാവില്ലെന്നാണ് ശ്രീധരന്‍ പഞ്ഞത്. ഗവര്‍ണറാകാനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അദ്ദേഹത്തിന് എന്ത് റോളാണ് നല്‍കുകയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.

വോട്ട് ഇരട്ടിയാവും

വോട്ട് ഇരട്ടിയാവും

ഞാന്‍ ബിജെപിയില്‍ ചേരുന്നു ഒന്ന ഒറ്റ കാരണം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ശ്രീധരന്‍ പറയുന്നു. കൂടുതല്‍ പേര്‍ അതുകൊണ്ട് ബിജെപിയിലേക്ക് വരും. താന്‍ വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. മോദിയുമായി അടുത്ത ബന്ധമുണ്ട്. തനിക്ക് പരിചയമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല ബിജെപി. സത്യസന്ധത അവിടെയാണ് ഉള്ളത്. കേരളത്തില്‍ വികസനം വരേണ്ടതുണ്ട്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളത്തില്‍ വികസം വേണമെന്ന രീതി നടക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

ശോഭാ പക്ഷം പറയുന്നത്

ശോഭാ പക്ഷം പറയുന്നത്

ബിജെപി സര്‍ക്കാരിനെതിരായ സമരത്തിലേക്ക് വരാത്തത് സുരേന്ദ്രന്റെ തീരുമാനം കാരണമാണെന്ന് ശോഭാ പക്ഷം പറയുന്നു. കോണ്‍ഗ്രസ് മുക്ത കേരളമെന്ന ആശയത്തിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മുമായി അവര്‍ക്ക് രഹസ്യ ധാരണയുണ്ട്. ആറ് സീറ്റുകളില്‍ ബിജെപിയെ എല്‍ഡിഎഫ് വിജയിപ്പിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് സീറ്റുകളില്‍ നിശ്ചിത ശതമാനം വോട്ട് എല്‍ഡിഎഫ് ബിജെപിക്ക് നല്‍കുമെന്നും ശോഭ പക്ഷം പറയുന്നു. സുരേന്ദ്രന്‍ അടക്കം തലസ്ഥാനത്ത് നടക്കുന്ന സമരത്തിലേക്ക് എത്താത്തതിന്റെ കാരണം അതാണെന്നും ശോഭ പക്ഷം ചൂണ്ടിക്കാണിക്കുന്നു.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
kerala assembly election 2021: bjp may contest e sreedharan from ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X