കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരം പിടിക്കാന്‍ ഉറച്ച് ബിജെപി, സുരേന്ദ്രനെ തന്നെ കളത്തിലിറക്കും, അമിത് ഷായുടെ നീക്കം ഇങ്ങനെ

Google Oneindia Malayalam News

കാസര്‍കോട്: ബിജെപിയുടെ അതിവേഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളൊരുക്കുന്നു. എ പ്ലസ് മണ്ഡലങ്ങളില്‍ പരിചിതരെ തന്നെ കളത്തിലിറക്കാനാണ് കേന്ദ്ര നിര്‍ദേശം. മഞ്ചേശ്വരം ഒരിക്കല്‍ കൂടി ഫോക്കസ് ചെയ്യപ്പെടുകയാണ്. ഇവിടെ കര്‍ണാടകത്തില്‍ നിന്നുള്ള വലിയൊരു ടീം ബിജെപിയുടെ ജയത്തിനായി ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനാണ് നീക്കം. ആരും എതിര്‍ത്തില്ലെങ്കില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍?

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍?

ബിജെപിയുടെ എ ഗ്രേഡ് മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഇവിടെ കെ സുരേന്ദ്രനെ പോലെ സ്ഥിരം വോട്ടുള്ള നേതാവ് തന്നെ മത്സരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. സുരേന്ദ്രന്റെ വിജയസാധ്യത പരിശോധിക്കാന്‍ കേന്ദ്ര നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്. അതേസമയം സുരേന്ദ്രന്‍ ഇല്ലെങ്കില്‍ കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ കെ ശ്രീകാന്ത് ഇവിടെ മത്സരിക്കും. അതേസമയം കാസര്‍കോട് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയെ ബിജെപി കണ്ടെത്തിയിട്ടുണ്ട്. പ്രമീള സി നായിക്കിനാണ് സാധ്യത. ഇവര്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

മഞ്ചേശ്വരത്ത് കടുപ്പം

മഞ്ചേശ്വരത്ത് കടുപ്പം

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ 2016ല്‍ 89 വോട്ടിന് മാത്രമായിരുന്നു സുരേന്ദ്രന്റെ തോല്‍വി. മഞ്ചേശ്വരത്തെ ഏറ്റവും കുറഞ്ഞ തോല്‍വി മാര്‍ജിനും ഇതാണ്. സുരേന്ദ്രന്റെ ജനസ്വീകാര്യത മഞ്ചേശ്വരത്ത് വര്‍ധിച്ചെങ്കിലും പിന്നീട് ഇവിടെ മത്സരിക്കാനായിട്ടില്ല. ഇത്തവണ സുരേന്ദ്രന്‍ വന്നാല്‍ മണ്ഡലം കൂടെ പോരുമോ എന്നാണ് അമിത് ഷാ പരിശോധിക്കാന്‍ ഒരുങ്ങുന്നത്. സുരേന്ദ്രന്‍ ഇല്ലെങ്കില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കൂടുതല്‍ പിന്തുണ കിട്ടിയത് കെ ശ്രീകാന്തിനാണ് സാധ്യത.

ഉപതിരഞ്ഞെടുപ്പില്‍ അടിപതറി

ഉപതിരഞ്ഞെടുപ്പില്‍ അടിപതറി

സുരേന്ദ്രന്‍ സ്വാധീന മേഖലയാക്കിയ മഞ്ചേശ്വരത്ത് 2019ലെ ഉപതിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടിന് ബിജെപി തോറ്റിരുന്നു. അന്ന് രവീശ തന്ത്രി കുണ്ടാര്‍ മത്സരിച്ചു തോറ്റു. ശ്രീകാന്തിന്റെ എതിര്‍ ചേരിയില്‍പ്പെട്ട നേതാവായിരുന്നു കുണ്ടാര്‍. ഇത് വിഭാഗീയത ശക്തമാക്കി. രവീശതന്ത്രി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് ശ്രീകാന്ത് മത്സരിച്ചാലും ഭയപ്പെടാനില്ല. കാസര്‍കോട് പക്ഷേ വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലമാണ്. പ്രമീളയില്ലെങ്കില്‍ സദാനന്ദറായ്, എന്‍ സതീഷ് എന്നിവരെയും പരിഗണിക്കിച്ചേക്കും.

40 ഇടത്ത് പോര്

40 ഇടത്ത് പോര്

എ പ്ലസ് മണ്ഡലമായ 40 ഇടത്താണ് ബിജെപി സര്‍വ ശക്തിയും പ്രയോഗിക്കുന്നത്. രാജഗോപാലിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. സുരേഷ് ഗോപിയെ തൃശൂരില്‍ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. അമിത് ഷായാണ് നിര്‍ദേശിച്ചത്. ഇതോടെ കെകെ അനീഷ് കുമാര്‍ കുന്നംകുളത്തേക്ക് മാറിയേക്കും. തൃശൂരില്‍ ടിപി സെന്‍കുമാറിനെയും പരിഗണിക്കും. ഇവിടെ കുടുംബവേരുകള്‍ അദ്ദേഹത്തിനുണ്ട്. രണ്ട് പേരും മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഒരാള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറും. ഇത് സെന്‍കുമാര്‍ ആവാനാണ് സാധ്യത.

മറ്റ് സാധ്യതകള്‍

മറ്റ് സാധ്യതകള്‍

വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിന് എതിരാളികളില്ല. നേമത്ത് കുമ്മനം രാജശേഖരനാണ് സാധ്യത. കഴക്കൂട്ടത്ത് വി മുരളീധരന്‍ വന്നേക്കും. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശും മത്സരിക്കും. പേരാമ്പ്രയില്‍ സുഗീഷ് കൂട്ടാലിടയ്ക്കാണ് പരിഗണന. അതേസമയം ബി ഗോപാലകൃഷ്ണനെ മത്സരിപ്പിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയതാണ് കാരണം. സന്ദീപ് വാര്യറെ പാലക്കാട്ടും തൃശൂരും ഇറക്കിയേക്കും. ശ്രീധരന്‍പിള്ളയും സീറ്റിനായി രംഗത്തുണ്ട്. എന്നാല്‍ ഉറപ്പ് ലഭിച്ചിട്ടില്ല.

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രകടന പത്രിക ഒരുങ്ങുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ ഉല്‍പ്പെടുത്തും. ക്രോസ് വോട്ടിംഗ് മറികടക്കാനുള്ള തന്ത്രം കൂടിയാണിത്. ലൗ ജിഹാദ് നിയമനിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയിലുണ്ടാവും. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഇത്തരമൊരു ആരോപണം ഉയര്‍ന്നത് മുതലെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രമുഖ നേതാക്കളെല്ലാം തുടര്‍ച്ചയായി സഭാ ആസ്ഥാനത്ത് എത്തുന്നുണ്ട്.

ശോഭ തിരിച്ചെത്തി

ശോഭ തിരിച്ചെത്തി

ബിജെപി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് ശോഭാ സുരേന്ദ്രന്‍ തിരിച്ചെത്തിയിരിക്കുകയാണ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ച് അവര്‍ ഒറ്റയ്ക്ക് ഉപവാസ സമരം ആരംഭിച്ചു. പാര്‍ട്ടിയിലെ പ്രമുഖര്‍ അടക്കം ഈ വേദിയില്‍ ഇല്ല. അതേസസമയം താന്‍ മത്സരിക്കുന്നില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. സുരേന്ദ്രന്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭ നേരത്തെ സൂചിപ്പിച്ചതാണ്. അതുപോലെ തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ താന്‍ അവര്‍ മത്സരിക്കാത്ത കാര്യം അറിഞ്ഞില്ലെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.

ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: bjp may contest k surendran from manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X