kerala assembly election 2021 k surendran suresh gopi v muraleedharan e sreedharan jacob thomas tp senkumar alphons kannanthanam thiruvananthapuram kanjirappally varkala ponnani കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021 ബിജെപി തിരുവനന്തപുരം കെ സുരേന്ദ്രന് ഇ ശ്രീധരന് ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി വര്ക്കല കഴക്കൂട്ടം പൊന്നാനി
20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായി; ഗോദയിലേക്ക് പ്രമുഖർ.. കേരളം പിടിക്കാനുറച്ച് ബിജെപി
തിരുവനന്തപുരം; കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി അധികാരത്തിലുള്ളത്, തിരുവനന്തപുരം ജില്ലയിലെ നേമത്ത്. എന്നാൽ ഇക്കുറി സംസ്ഥാനത്ത് 5 സീറ്റുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. 20 ഓളം സീറ്റുകളിൽ ആഞ്ഞ് പിടിച്ചാൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാനും സാധിക്കുമെന്നും ചിലപ്പോൾ അട്ടിമറികൾ തന്നെ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
അത്തരത്തിൽ പ്രതീക്ഷ പുലർത്തുന്ന 20 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി നിർണയം ഏറെകുറെ പൂർത്തിയാക്കിയിരിക്കുകയാണ്.പ്രമുഖരുടെ പട തന്നെ ബിജെപി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഏജൻസി സർവ്വേ
ബിജെപിയിൽ ഏറ്റവും വിജയസാധ്യതയുള്ള നേതാവ് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയാണെന്നാണ് ബിജെപിക്ക് വേണ്ടി സ്വകാര്യ ഏജൻസി നടത്തിയ സർവ്വേയിലെ കണ്ടെത്തൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷത്തിലധികം വോട്ട് നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. എവിടെ മത്സരിച്ചാലും ബിജെപിക്ക് വിജയ സാധ്യത ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.

താരമാകാൻ സുരേഷ് ഗോപി
അദ്ദേഹത്തെ ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു തുടക്കം മുതൽ പാർട്ടിയിൽ ഉയർന്നത്. എന്നാൽ പാർട്ടിയിൽ നിന്നും കടുത്ത സമ്മർദ്ദം ഉയർന്നിട്ടു പോലും അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ സുരേഷ് ഗോപിക്ക് താത്പര്യമുള്ള മണ്ഡലമേതാണോ അവിടെ മത്സരിക്കട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

കണ്ണന്താനത്തെ പരിഗണിക്കുന്നത്
ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവിൽ സുരേഷ് ഗോപി മത്സരിക്കാനുള്ള സാധ്യത ഇതോടെ ഉയർന്നിട്ടുണ്ട്. അതേസമയം മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും മത്സരിക്കാൻ സമ്മർദ്ദമുണ്ട്. കാഞ്ഞിരപ്പള്ളിയിലാണ് കണ്ണന്താനത്തെ പരിഗണിക്കുന്നത്.

ടിപി സെൻകുമാറിനെ
ബിജെപിയിൽ ഔദ്യോഗികമായി അംഗത്വം എടുക്കാത്ത മുൻ ഡിജിപി ടിപി സെൻകുമാർ വർക്കലയിൽ സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. ഈ സീറ്റ് ബിജെപി ഇക്കുറി ഏറ്റെടുത്തേക്കും. എന്നാൽ സീറ്റ് വിട്ടുതരില്ലെന്നാണ് ബിഡിജെഎസ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കൊടുങ്ങല്ലൂരോ ചാലക്കുടിയോ ആവും സെൻകുമാർ മത്സരിച്ചേക്കുക.

കരുനാഗപ്പള്ളിയിൽ സ്ഥാനാർത്ഥി
ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്നോ തൃശ്ശൂരിൽ നിന്നോ ആവും മത്സരിക്കുക. കഴിഞ്ഞ ലോക്സ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ മുൻ പിഎസ്സി ചെയർമാൻ കെഎസ് രാധാകൃഷ്ണനെ കരുനാഗപ്പള്ളിയിലാകും

വിജയ സാധ്യത ഉള്ളത്
മെട്രോമാൻ ഈ ശ്രീധരനും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൊന്നാനിയിൽ മത്സരിക്കണമെന്നതായിരുന്നു ശ്രീധരന്റെ താത്പര്യം. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പൊന്നാനി ലഭിച്ചില്ലേങ്കിൽ പാലക്കാട് എന്നതാണ് ശ്രീധരൻ മുന്നോട്ട ്വെച്ചിരുന്ന നിർദ്ദേശം. എന്നാൽ തൃപ്പൂണിത്തറയാണ് ശ്രീധരന് വിജയസാധ്യത ഉള്ള മണ്ഡലമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അനുകൂല തരംഗം
കൊച്ചി മെട്രോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ശ്രീധരന് അനുകൂല തരംഗം ഉണ്ടാക്കുമെന്നാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിൽ മുപ്പതിനായിരത്തോളം വോട്ടുകൾ ബിജെപിക്കുണ്ട്. ശ്രീധരന്റെ വ്യക്തിപ്രഭാവവും പാർട്ടിയെ തുണച്ചാൽ അപ്രതീക്ഷിത നേട്ടം മണ്ഡലത്തിൽ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.

കഴക്കൂട്ടത്ത് സ്ഥാനാർത്ഥി
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തവണ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയായ വഹാബിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മണ്ഡലത്തിൽ രണ്ടാമത് എത്താൻ മുരളീധരന് കഴിഞ്ഞിരുന്നു. ഇത്തവണ കേന്ദ്ര സഹമന്ത്രിയെന്ന നിലയിലുള്ള മുരളീദരന്റെ പ്രതിച്ഛായയും ഗുണകരമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.

സുരേന്ദ്രന് വേണ്ടി
കെ സുരേന്ദ്രനും ഇക്കുറി മത്സരത്തിനുണ്ടാകും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം എങ്കിലും സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനായി പല ജില്ലാ ഘടകങ്ങളും രംഗത്തുണ്ട്. കാസർഗോഡ്, പാലക്കാട്, പുതുക്കാട്, ആറൻമുള, കോന്നി മണ്ഡലങ്ങളിൽ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ
സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം