വെറുതെ കിടന്ന് കുറ്റം പറയാതെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തുകൊടുക്കണം:ബിജെപിക്കെതിരെ രാജഗോപാൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ബിജെപിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് ആവശ്യം മുന്നോട്ടുവെച്ച രാജഗോപാൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവര്‍ത്തനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാൻ കഴിയണമെന്നും ഇതിന് അനുസൃതമായ നീക്കങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം', രാജഗോപാല്‍ പറഞ്ഞു. അതേസമയം സിപിഎം- ബിജെപി ബാന്ധവത്തെക്കുറിച്ച് ആരോപണമുന്നയിച്ച സാഹചര്യത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ലെന്നും കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ ഒരു തരത്തിലുള്ള കൂട്ടുകെട്ടിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഇതിനുള്ള മറുപടിയായാണ് രാജഗോപാലിന്റെ പ്രതികരണവും പുറത്തുവന്നിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ആർഎസ്എസ് സൈദ്ധാന്തികനായ ഡോ. ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ഈ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഈ ധാരണയായിരുന്നുവെന്നും ബാലശങ്കർ ആരോപിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് രാജഗോപാലും രംഗത്തെത്തിയിട്ടുള്ളത്. ബിജെപി ജയിക്കാൻ വേണ്ടി മത്സരിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബാലശങ്കറിനെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും വ്യക്തിപരമായ ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് ആരുമായും കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജ്ജിതമായി നടക്കുന്നതിനിടെ ബാലശങ്കറിന്റെ ആരോപണം വലിയ ചർച്ചകൾക്ക് തന്നെ കാരണമായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം
Recommended Video
ബിജെപി എംഎൽഎ ആയതിന് ശേഷം നേരത്തേയും ബിജെപിയ്ക്കെതിരെ രുക്ഷവിമർശനങ്ങളുന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയെ അനുകൂലിച്ച് നേരത്തെയും രംഗത്തെത്തിയിട്ടുള്ള രാജഗോപാൽ അദ്ദേഹം ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. "ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം," രാജഗോപാൽ പറഞ്ഞു.
18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications