Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന ബിജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന നദ്ദയ്ക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലേക്ക് ആനയിക്കും.

ഉച്ചയോടെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ നദ്ദ പങ്കെടുക്കും. വൈകുന്നേരം 4 ന് അദ്ദേഹം വാർത്താസമ്മേളനം നടത്തും. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോ ഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും.

jp-nadda

തുടർന്ന് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകും. നാളെ വൈകുന്നേരം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെപി നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായും പൗരപ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+