കുമ്മനത്തെ നേമത്ത് നിന്ന് മാറ്റും? സുരേഷ് ഗോപി തിരുവനന്തപുരം സെൻട്രലിൽ? ബിജെപി സാധ്യത പട്ടിക ഇങ്ങനെ
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, രാജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കളും കേരളത്തിൽ നിന്നുള്ള നേതാക്കളും ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാകും പ്രഖ്യാപനം. കേരളത്തിൽ ഇത്തവണ കൂടുതൽ സീറ്റ് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തരെ തന്നെ സ്ഥാനാർത്ഥിയാക്കാണ് ബിജെപി നീക്കം. നേരത്തേ പാർട്ടി നേതാക്കൾക്കൊപ്പം തന്നെ പൊതുസമ്മതരേയും മത്സരിപ്പിക്കണമെന്ന ആവശ്യം ദേശീയ നേതൃത്വം ഉയർത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥിപട്ടിക

കേരളത്തിൽ നിന്നുള്ള സാധ്യത പട്ടിക സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി,ജെപി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരുമായി ചർച്ച ചെയ്തിരുന്നു. കെ സുരേന്ദ്രനേയും വി മുരളീധരനേയും മത്സരിപ്പിക്കണമോയെന്ന കാര്യത്തിൽ ദേശീയ നേതൃത്വമാകും തിരുമാനമെടുക്കുക.
നേരത്തേ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കട്ടെ എന്ന നിലപാടിലായിരുന്നു നേതൃത്വമെങ്കിലും സുരേന്ദ്രനായി വിവിധ മണ്ഡലങ്ങളിൽ ആവശ്യം ഉയരുന്നുണ്ട്. അതേസമയം കഴിഞ്ഞ തവണ സുരേന്ദ്രൻ മികച്ച പ്രകടനം കാഴ്ചവെച്ച കോന്നിയിലാകും അദ്ദേഹത്തെ പരിഗണിച്ചേക്കുകയെന്നാണ് സൂചന. കുമ്മനം രാജശേഖരൻ നേമത്ത് മത്സരിക്കട്ടെയെന്നാണ് നിലവിലെ തിരുമാനം. എന്നാൽ നേമത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരെന്ന് അനുസരിച്ച് ചിലപ്പോൾ കുമ്മനത്തെ മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
നടനും എംപിയുമായ സുരേഷ് ഗോപിയെ നേരത്തേ തൃശ്ശൂരിലും നേമത്തും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം ഗുരുവായൂർ മത്സരിക്കാനാണ് താത്പര്യം എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. എന്നാൽ തിരുവനന്തപുരം സെൻട്രലിലേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നത് എന്നാണ് വിവരം. ചെന്നിത്തയുടെ ഹരിപ്പാട് ബി ഗോപാലകൃഷ്ണനും ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ എൻ ഹരിയും മത്സരിച്ചേക്കും. ധർമ്മടത്ത് സികെ പത്മനാഭൻറെ പേരാണ് പരിഗണിക്കുന്നത്. ജോക്കബ് തോമസ്, എംടി രമേശ്, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications