Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തുടര്‍ഭരണം അല്ലെങ്കില്‍ തൂക്ക് സഭ: ബിജെപി 30 സീറ്റില്‍ ഒന്നാമതോ രണ്ടാമതോ, പ്രതീക്ഷ

കോഴിക്കോട്: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി കൃത്യം ഏഴുനാള്‍ മാത്രം. മെയ് 2 ന് രാവിലെ എട്ട് മണിമുതല്‍ തന്നെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും. മണിക്കൂറുകള്‍ക്കൊടുവില്‍ തന്നെ ഏപ്രില്‍ 6 ന് കേരളം എങ്ങനെ എഴുതി എന്നതിന്‍റെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയും. കേരളത്തില്‍ ഭരണത്തുടര്‍ച്ചയോ അതോ യുഡിഎഫ് അധികാരത്തിലേക്ക് തിരികെ എത്തുമോയെന്ന് അപ്പോള്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണല്‍ ദിനം അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക വീണ്ടും വര്‍ധിച്ച് തുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്ക് കൂട്ടലുകളില്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ആദ്യഘട്ട പരിശോധനകള്‍ക്ക് പിന്നാലെ വീണ്ടും നിരവധി തവണ കണക്കുകള്‍ ആറ്റിക്കുറിക്കി പരിശോധിച്ച് കൊണ്ടിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

കഴിഞ്ഞ തവണ നേടിയ അത്ര മികച്ച ഭൂരിപക്ഷം ഉറപ്പിക്കുന്നില്ലെങ്കിലും ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയം ഒന്നുമില്ല. നിലവിലെ സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമായേക്കാം. എന്നാല്‍ ഏത് സാഹചര്യത്തിലും 80 സീറ്റുകള്‍ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഇത് 100 ലേക്ക് എത്തും.

ഉറപ്പിക്കുന്നതും പ്രതീക്ഷയും

ഉറപ്പിക്കുന്നതും പ്രതീക്ഷയും

64 സീറ്റുകളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. മുപ്പതോളം സീറ്റുകളില്‍ കടുത്ത മത്സരം നടക്കുന്നു. ഇതില്‍ പത്തെണ്ണമെങ്കിലും നേടാന്‍ സാധിക്കുന്നതോടെ കേവല ഭൂരിപക്ഷത്തിനുള്ള സഖ്യ ലഭിക്കും. പാലാ, കുറ്റ്യാടി, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, അമ്പലപ്പുഴ, ഇടുക്കി സീറ്റുകളാണ് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങലുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ മൂന്നില്‍ ഒന്നില്‍ വിജയം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

77 എന്ന് യുഡിഎഫ്

77 എന്ന് യുഡിഎഫ്

മറുവശത്ത് യുഡിഎഫ് ആവട്ടെ ചുരുങ്ങിയത് 77 സീറ്റെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഇത് 90 ന് മുകളിലേക്ക ഉയരും. തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടെ തെക്കന്‍ കേരളത്തില്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയില്‍ നാലില്‍ അഞ്ചിടത്തും വിജയം പ്രതീക്ഷിക്കുന്നു.

ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ


ബിജെപിയാവട്ടെ ഇത്തവണ തുടക്കം മുതല്‍ വലിയ പ്രതീക്ഷയിലാണ്. നേമം നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പിക്കുന്ന അവര്‍ അഞ്ച് മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടായാല്‍ അത് പത്തിന് മുകളിലേക്ക് ഉയരും. പാലക്കാടും, കഴക്കൂട്ടവും, മഞ്ചേശ്വരവും, കാട്ടാക്കടയും ഉള്‍പ്പടെ 12 സീറ്റാണ് കണക്കിലുള്ളത്.

തുടര്‍ഭരണം അല്ലെങ്കില്‍ തൂക്കുസഭ

തുടര്‍ഭരണം അല്ലെങ്കില്‍ തൂക്കുസഭ

തുടര്‍ഭരണം അല്ലെങ്കില്‍ തൂക്കുസഭ എന്നതാണ് ബിജെപിയുടെ നിഗമനം. ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്നതോടെയാണ് തൂക്ക് സഭയുടെ സാധ്യതകള്‍ വര്‍ധിക്കുന്നത്. അല്ലാത്ത പക്ഷം അല്പം മുന്‍തൂക്കം ഇടതുമുന്നണിക്കാണെന്നും അവരുടെ കണക്കുകള്‍ പറയുന്നു. ഇത്തവണയും കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയൊരു വിഹിതം തങ്ങള്‍ക്ക് വന്നിട്ടുണ്ടെന്നും ബിജെപി കണക്കുകള്‍ സമര്‍ത്ഥിക്കുന്നു.

അടിയൊഴുക്കുകള്‍

അടിയൊഴുക്കുകള്‍

കണക്കുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ തന്നെ അടിയൊഴുക്കുകളുടെ കാര്യത്തില്‍ മൂന്ന് കൂട്ടര്‍ക്കും ആശങ്കയുണ്ട്. ബിജെപിയുടെ വോട്ടുകളുടെ കാര്യത്തില്‍ പരസ്പരം ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ എവിടേയും വോട്ട് കച്ചവടം ഉണ്ടായിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.

30 സീറ്റില്‍

30 സീറ്റില്‍

ബിജെപി കോര്‍കമ്മറ്റിയുടെ നിഗമനം അനുസരിച്ച് 30 സീറ്റില്‍ അവര്‍ ഒന്നാമതോ രണ്ടാമതായോ എത്തുമെന്നാണ് കണക്ക്. നിലവിലുള്ള 12-15 ശതമാനം വോട്ടുകള്‍ 18 മുതല്‍ 20 വരെയായി ഉയരുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. മറ്റ് മുന്നണികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ കണക്ക്. അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലേയും വിധിയെ ബിജെപി പിടിക്കുന്ന വോട്ടുകള്‍ സ്വാധീനിക്കും

ഭരണ വിരുദ്ധ വികാരം ഇല്ല

ഭരണ വിരുദ്ധ വികാരം ഇല്ല

ഭരണ വിരുദ്ധ വികാരം ഇല്ലായിരുന്നു എന്നത് തന്നെയാണ് സിപിഎം ആത്മവിശ്വാസം വര്‍ധിപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍രെ സംസ്ഥാന പര്യടനം വലിയ തോതില്‍ ഗുണം ചെയ്തു. അതേസമയം, അവസാന നാളുകളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രചരണം വലിയ തോതില്‍ നേട്ടമായെന്ന് കോണ്‍ഗ്രസും വിശ്വസിക്കുന്നു.

അമ്പലപ്പുഴയിലും ആലപ്പുഴയിലും

അമ്പലപ്പുഴയിലും ആലപ്പുഴയിലും

അമ്പലപ്പുഴയിലും ആലപ്പുഴയിലും ഉള്‍പ്പടെ സിപിഎമ്മില്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളില്‍ പലരുടെയും മണ്ഡലങ്ങളില്‍ ചോര്‍ച്ചയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടെങ്കിലും മധ്യകേരളത്തിലെ പ്രകടനത്തില്‍ അത് സ്വാധീനം ചെലുത്തില്ലെന്ന ആത്മവിശ്വാസവും നേതാക്കള്‍ പങ്കുവെക്കുന്നു.

മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+