'എന്തുകൊണ്ട് സുധാകരനെ പോലൊരാൾ പിണറായിക്കെതിരെ മത്സരിക്കുന്നില്ല?കാരണം ആ പൊതുസമവാക്യം';ബിജെപി
തിരുവനന്തപുരം; കേരള രാഷ്ട്രീയത്തിൽ ബിജെപി നിർണായകമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഒരുപോലെ അംഗീകരിക്കാൻ തയ്യാറായിരിക്കുന്നു എന്നതിന്റെ തെളിവാണ് നേമത്തെ കുറിച്ചുള്ള രാഷ്ട്രീയ വിവാദങ്ങൾ സൂചിപ്പിക്കുന്നതെന്ന് ബിജെപി. ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്നതും, അജണ്ട തീരുമാനിക്കുന്നതും ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റിലെ മത്സരം ചൂടേറിയ രാഷ്ട്രീയ ചർച്ചയാവുന്നത്. ശക്തനായ സ്ഥാനാർഥിയെ നിർത്തി കനത്ത മത്സരം നടന്നാൽ ധർമ്മടത്ത് ചിലപ്പോൾ കോൺഗ്രസിന് അട്ടിമറി ജയം പോലും നേടാൻ കഴിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു ആലോചന നടക്കാത്തതിന് കാരണം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് എൽഡിഎഫ് യുഡിഎഫ് രാഷ്ട്രീയത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു പൊതുസമവാക്യമാണെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പാർട്ടി ആരോപിച്ചു. പോസ്റ്റ് വായിക്കാം
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിയോജക മണ്ഡലമാണ് നേമം. സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായതു മുതൽ കേരള രാഷ്ട്രീയത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി നേമം മാറിയിരുന്നു. 2016 ൽ നിയമസഭയിലേക്ക് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചു കയറിയ മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ എന്ന ബിജെപിയുടെ സമുന്നതനായ നേതാവാണ് കഴിഞ്ഞ അഞ്ചു വർഷം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

ചെന്നിത്തലയും ഉമ്മൻചാണ്ടിയും
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇടതു-വലതു മുന്നണികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നിട്ടുള്ളത് നേമം മണ്ഡലത്തെ കുറിച്ചാണ്. ഇവിടെ ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും കരുത്തുറ്റ സ്ഥാനാർഥിയെ നിർത്താനും ശ്രമിക്കുമെന്ന് തുടക്കം മുതൽ കോൺഗ്രസ് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മത്സരിക്കുക നേമത്തായിരിക്കും എന്നുപോലും വാർത്തകൾ വന്നു. നേമത്തെ കോൺഗ്രസ് സാധ്യതാ പട്ടികയിൽ ഉമ്മൻചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടെയും പേരുകൾ ശക്തമായി ഉയർന്നു കേട്ടു. എന്നാൽ ഇരുവരും നേമത്ത് മത്സരിക്കുന്നതിലുള്ള തങ്ങളുടെ വിമുഖത വ്യക്തമാക്കി.

എന്തുകൊണ്ട് ചർച്ചയാവുന്നു
അവസാനം ശശിതരൂരിന്റെയും കെ. മുരളീധരന്റെയും കെ. സി വേണുഗോപാലിന്റെയും പേരുകൾ വരെ നേമത്ത് സജീവമായി വന്നു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശക്തമായ മാനദണ്ഡം ഉണ്ടായിട്ടും നേമത്ത് ഇക്കാര്യത്തിൽ ഇളവനുവദിക്കണമെന്ന ചർച്ച കോൺഗ്രസിൽ നടന്നത് തന്നെ നേമത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണെന്നതിന്റെ സൂചനയാണ്. ഒടുവിൽ കോൺഗ്രസ് കെ. മുരളീധരൻ എം.പിയെ തന്നെ നേമത്ത് സ്ഥാനാർഥിയുമാക്കി.
എന്തുകൊണ്ടാണ് നേമം മണ്ഡലത്തിലെ സ്ഥാനാർഥിത്വവും മത്സരവും ഈ തിരഞ്ഞെടുപ്പിൽ ഇത്ര വലിയ രാഷ്ട്രീയ വിഷയമാവുന്നത്?

ബിജെപി നിർണായക ശക്തിയായെന്ന്
കേരള രാഷ്ട്രീയത്തിൽ ബിജെപി നിർണായകമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഒരുപോലെ അംഗീകരിക്കാൻ തയ്യാറായിരിക്കുന്നു എന്നതിന്റെ തെളിവാണ് നേമത്തെ കുറിച്ചുള്ള രാഷ്ട്രീയ വിവാദങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്നതും, അജണ്ട തീരുമാനിക്കുന്നതും ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റിലെ മത്സരം ചൂടേറിയ രാഷ്ട്രീയ ചർച്ചയാവുന്നത്.

എന്തുകൊണ്ട് ധർമ്മടത്തെ കുറിച്ച് പറയുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചോ പോലും വലിയ ചർച്ചകളൊന്നും ഇരുമുന്നണികൾക്കുള്ളിലും കാര്യമായി നടക്കുന്നില്ലെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് നേമം ഉയർത്തുന്ന രാഷ്ട്രീയ പ്രാധാന്യത്തിന്റെ പ്രസക്തി മനസ്സിലാവുക. നേമത്ത് ബിജെപിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് കരുത്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് പറയാതിരുന്നത് എന്തുകൊണ്ടാണ്?

എന്തുകൊണ്ട് പിണറായിക്കെതിരെ സുധാകരനെ പോലൊരാൾ ഇല്ല
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് 87329 വോട്ടും, കോൺഗ്രസിലെ
മമ്പറം ദിവാകരന് 50424 വോട്ടുമാണ് അവിടെ ലഭിച്ചത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.കെ ശ്രീമതിക്ക് 74730 വോട്ടും കെ. സുധാകരന് 70631 വോട്ടും ധർമ്മടത്ത് ലഭിച്ചു. അതായത് ഇരുവരും തമ്മിലുള്ള വ്യത്യാസം 4099 വോട്ട് മാത്രം.
രണ്ട് വർഷം മുൻപ് കോൺഗ്രസിന് എഴുപതിനായിരം വരെ വോട്ട് ഇവിടെ ലഭിച്ചിരുന്നു. അതായത് സിപിഎമ്മിന്റെ കേരളത്തിലെ ഉറച്ച കോട്ടയിൽ കോൺഗ്രസ് ചിഹ്നത്തിൽ അത്രയും ആളുകൾ വോട്ട് ചെയ്യാൻ തയ്യാറായിട്ടുണ്ട് എന്നർത്ഥം. അങ്ങനെയെങ്കിൽ എം.പിയായ കെ.മുരളീധരനെ നേമത്ത് നിർത്തിയതുപോലെ പിണറായി വിജയനെതിരെ കെ. സുധാകരനെപ്പോലെ കരുത്തനെന്ന് കോൺഗ്രസ് കരുതുന്ന ഒരാളെ എന്തുകൊണ്ട് അവർ സ്ഥാനാർഥിയാക്കുന്നില്ല?

യുഡിഎഫും എൽഡിഎഫും
ശക്തനായ സ്ഥാനാർഥിയെ നിർത്തി കനത്ത മത്സരം നടന്നാൽ ധർമ്മടത്ത് ചിലപ്പോൾ കോൺഗ്രസിന് അട്ടിമറി ജയം പോലും നേടാൻ കഴിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ പക്ഷം ധർമ്മടത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായി വിജയന് കൂടുതൽ സമയം ചെലവഴിക്കേണ്ടിയെങ്കിലും വന്നേക്കാം.ഇത്തരമൊരു ആലോചന നടക്കാത്തതിന് കാരണം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് എൽഡിഎഫ് യുഡിഎഫ് രാഷ്ട്രീയത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു പൊതുസമവാക്യമാണ്. പ്രധാനപ്പെട്ട യുഡിഎഫ്, എൽഡിഎഫ് നേതാക്കന്മാർക്കെതിരെ ഇരുവരും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താറില്ല എന്നതാണ് ആ സമവാക്യം.

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ വർഷങ്ങളായി ദുർബല സ്ഥാനാർഥികളെയാണ് സിപിഎം പരീക്ഷിക്കാറുള്ളത്. അതുപോലെ തിരിച്ചും. ഇരുമുന്നണികളും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ തെളിവാണിത്. ഇരുമുന്നണികൾക്കുമെതിരെ ഉണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങൾ എങ്ങുമെത്താതെ പോയതിന് കാരണവും ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം തന്നെയാണ്.
ഇപ്പോൾ ബിജെപിയുടെ ഒരേയൊരു സിറ്റിംഗ് സീറ്റിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും ശക്തരായ സ്ഥാനാർഥികളെ നിർത്തുമെന്നും ഇരുമുന്നണികൾക്കും പറയേണ്ടി വന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിൽ ബിജെപി ഭാഗമല്ലെന്നത് കൊണ്ടുകൂടിയാണ്. ബിജെപിയും ബിജെപി വിരുദ്ധരും എന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറിത്തുടങ്ങിയതിന്റെ സൂചന കൂടിയാണ് നേമത്തെ ചൊല്ലിയുള്ള ചൂടേറിയ ഈ ചർച്ചകൾ.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന് മറ്റൊരു രാജ്യം, ബ്രിട്ടനില് സുപ്രധാന ചര്ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications