കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനായി വിജയസാധ്യതയുള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ശക്തമായ പ്രചാരണം നടത്താന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വിജയം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഒരുക്കുകയാണ് തേൃത്വം. കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരെ അടക്കം മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

ഒ രാജഗോപാല്‍ ഒഴികെ

ഒ രാജഗോപാല്‍ ഒഴികെ

നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒ രാജഗോപാല്‍ ഒഴികെയുള്ള എല്ലാ കോര്‍ കമ്മറ്റി അംഗങ്ങളും ഉണ്ടാവുമെന്നാണ് സൂചന. കേന്ദ്ര മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും മത്സരിക്കണമെന്ന പൊതുവികാരം കൂടാതെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്നാമ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

നേമത്ത് സുരേന്ദ്രന്‍

നേമത്ത് സുരേന്ദ്രന്‍

സുരേന്ദ്രനെ മത്സരിപ്പിക്കാനുള്ള പദ്ധതിയുണ്ടെങ്കില്‍ നേമത്ത് കളത്തിലിറക്കാനാണ് സാധ്യത. കുമ്മനത്തിന്റെ പേരാണ് നിലവില്‍ പറഞ്ഞ് കേള്‍ക്കുന്നതെങ്കിലും സുരേന്ദ്രന്റെ സാധ്യത തള്ളിക്കളയാനാവില്ല. വി മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ കഴക്കൂട്ടത്ത് തന്നെയാവുമെന്നും സൂചനയുണ്ട്.

കാട്ടാക്കടയില്‍ കൃഷ്ണദാസ്

കാട്ടാക്കടയില്‍ കൃഷ്ണദാസ്

ദേശീയ നിര്‍വാഹക സമിതി അംഗമായ പികെ കൃഷ്ണദാസ് തിരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തില്‍ കാട്ടാക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറിമാരില്‍ നിന്ന് എംടി രമേശ് കോഴിക്കോട് നോര്‍ത്തിലും, പി സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും.

ശോഭ സുരേന്ദ്രന്‍ പാലക്കാട്

ശോഭ സുരേന്ദ്രന്‍ പാലക്കാട്

ഉപാധ്യക്ഷന്മാരില്‍ എന്‍ രാധാകൃഷ്ണന്‍ മണലൂരിലോ ശോഭ സുരേന്ദ്രന്‍ പാലക്കാട്ടോ മത്സരിക്കാനാണ് സാധ്യത. വട്ടിയൂര്‍ കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനാണ് സാധ്യത. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി പ്രകാശ് ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും മത്സരിച്ചേക്കും.

ബേപ്പൂരില്‍ പ്രഫൂല്‍ കൃഷ്ണന്‍

ബേപ്പൂരില്‍ പ്രഫൂല്‍ കൃഷ്ണന്‍

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണനെ ബേപ്പൂരില്‍ മത്സരിപ്പിക്കാനാണ് സാധ്യത. സംസ്ഥാന വക്താവായ സന്ദീപ് വാര്യരെ തൃശൂരില്‍ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. കൂടുതല്‍ പുതുമുഖങ്ങളെ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനും ബിജെപി പദ്ധതിയുണ്ട്.

സെലിബ്രിറ്റി താരങ്ങള്‍

സെലിബ്രിറ്റി താരങ്ങള്‍

സിനിമ സീരിയല്‍ നടന്മാരായ കൃഷ്ണകുമാറും വിവേക് ഗോപനും ഇത്തവണ മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചന. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ നടന്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം, സോളാര്‍ കേസ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടി ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന.

 ജേക്കബ് തോമസും സെന്‍കുമാറും

ജേക്കബ് തോമസും സെന്‍കുമാറും

മുന്‍ ഡിജിപിമാരായ ജേക്കബ് തോമസ്, ടിപി സെന്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളായേക്കും. പൊതുസമ്മതരാ കുറച്ച് പേര്‍ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവുമെന്നാണ് സൂചന. ഈ തിരഞ്ഞെടുപ്പ് പൂര്‍ണമായും ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ ഏകോപിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്.

'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...''ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'

സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!

Recommended Video

cmsvideo
BJP avoiding Shobha Surendran from party functions

 ലോക്‌സഭയിലും തദ്ദേശത്തിലും വന്‍ കുതിപ്പ്, അടൂര്‍ പിടിക്കാന്‍ ബിജെപി, പന്തളത്തെ കണക്കുകള്‍ പ്രതീക്ഷ ലോക്‌സഭയിലും തദ്ദേശത്തിലും വന്‍ കുതിപ്പ്, അടൂര്‍ പിടിക്കാന്‍ ബിജെപി, പന്തളത്തെ കണക്കുകള്‍ പ്രതീക്ഷ

English summary
Kerala Assembly Election 2021: BJP seeks new faces, V Muraleedharan and Surendran may contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X