കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികളെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. ഭരണത്തുടര്‍ച്ച നേടിയാല്‍ എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കും . ഇത്തവണ ഭരണത്തിലെത്തിയിലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും . സീറ്റ് നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള പലരും തെറിക്കും.

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

അബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാലഅബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാല

എന്തായാലും ബിജെപി ഇത്തവണ ഇറക്കുമതി തന്ത്രങ്ങളുമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്. കര്‍ണാടകത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് കേരളത്തിലും പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. അതിന് അവിടെ നിന്ന് തന്നെ ആളേയും ഇറക്കുന്നു. ആ തന്ത്രങ്ങള്‍ കേരളത്തില്‍ വിജയിക്കുമോ? പരിശോധിക്കാം...

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

കര്‍ണാടകത്തില്‍ കളിച്ചത്

കര്‍ണാടകത്തില്‍ കളിച്ചത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും അധികാരമുറപ്പിച്ചപ്പോഴും ദക്ഷിണേന്ത്യയില്‍ കാലമര്‍ത്തി നില്‍ക്കാന്‍ ബിജെപിയ്ക്ക് ഒരു ഇടമുണ്ടായിരുന്നില്ല. 2007 ല്‍ ആണ് ആ സ്ഥിതിയ്ക്ക് മാറ്റം വന്നത്. ബിഎസ് യെജിയൂരപ്പ കര്‍ണാടകത്തിലെ ആദ്യ മുഖ്യമന്ത്രിയായി. ഏഴ് ദിവസം ആയിരുന്നു അതിന് ആയുസ്സ്. എന്നാല്‍ 2008 ല്‍ അധികാരത്തിലെത്തിയാല്‍ മൂന്ന് വര്‍ഷം തികച്ചു യെഡിയൂരപ്പ. തുടര്ന്ന് സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും ആ സര്‍ക്കാരില്‍ തുടര്‍ന്ന് ഭരിച്ചു.

പ്രൊഫഷണല്‍ തന്ത്രം

പ്രൊഫഷണല്‍ തന്ത്രം

പ്രൊഫഷണല്‍ തന്ത്രങ്ങളിലൂടെയാണ് കര്‍ണാടകത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയത് എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ അതിനപ്പുറം, കര്‍ണാടകത്തില്‍ വലിയ വോട്ടുകച്ചവടവും കുതിരക്കച്ചവടവും ഒക്കെ നടന്നിട്ടുണ്ട് എന്നത് വേറെ കാര്യം. ഏറ്റവും ഒടുവില്‍ എങ്ങനെയാണ് യെഡിയൂരപ്പ അധികാരത്തിലേറിയത് എന്നതും വ്യക്തമാണ്.

കേരളം പിടിക്കാന്‍

കേരളം പിടിക്കാന്‍

കര്‍ണാടകത്തില്‍ പ്രയോഗിച്ച അതേ തന്ത്രം കേരളത്തിലും പ്രയോഗിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ നേതാക്കള്‍ ഇത്രകാലം ശ്രമിച്ചിട്ടും ഒരു മാറ്റവും സൃഷ്ടിക്കാന്‍ ആയില്ല എന്നതിന്റെ കടുത്ത രോഷവും കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഇറക്കുമതി തന്ത്രങ്ങളും നേതാക്കളും

ഇറക്കുമതി തന്ത്രങ്ങളും നേതാക്കളും

കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, കര്‍ണാടക ചീഫ് വിപ് സുനില്‍ കുമാര്‍ കര്‍ക്കളെ എന്നിവരാണ് കേരളത്തിന് വേണ്ട തന്ത്രങ്ങള്‍ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രള്‍ഹാദ് ജോഷി കര്‍ണാടക ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.

കര്‍ണാടക സംഘം

കര്‍ണാടക സംഘം

ഈ കര്‍ണാടക സംഘമാണ് ഇത്തവണ കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുക. ഇവര്‍ക്കൊപ്പം ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ഉണ്ടാകുമെന്നാണ് വിവരം. വി മുരളീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സന്തോഷ്.

എല്ലാ നിയന്ത്രണവും

എല്ലാ നിയന്ത്രണവും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ നിയന്ത്രണവും ഈ സംഘത്തിനായിരിക്കും. സോഷ്യല്‍ മീഡിയ പ്രചാരണവും നയിക്കുന്ന ഇവര്‍ വഴി തന്നെ ആയിരിക്കുമെന്നാണ് വിവരം. ഇതിനായി ബെംഗളൂരു കേന്ദ്രീകരിച്ച് വന്‍ സന്നാഹം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

സര്‍വ്വേയും നടത്തി

സര്‍വ്വേയും നടത്തി

കേരളത്തില്‍ ബിജെപിയ്ക്ക് വേണ്ടി രണ്ട് സര്‍വ്വേകള്‍ നടന്നുകഴിഞ്ഞതായാണ് വിവരം. അതും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു. ഈ സര്‍വ്വേ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, എന്താണ് ഈ സര്‍വ്വേ നല്‍കുന്ന സൂചന എന്നത് നേതൃത്വം പുറത്ത് വിട്ടിട്ടില്ല.

ഓരോ മണ്ഡലത്തിനും

ഓരോ മണ്ഡലത്തിനും

ഓരോ മണ്ഡലത്തിനും പ്രത്യേകം പ്രത്യേകം പദ്ധതിയൊരുക്കിയായിരിക്കും ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സൂചന. ഇതിനായി പ്രത്യേക മാനേജ്‌മെന്റ് സംഘങ്ങളും എത്തുമെന്നാണ് അറിയുന്നത്.

കേരളത്തിലെ അടിപിടികള്‍

കേരളത്തിലെ അടിപിടികള്‍

കേരളത്തിലെ ബിജെപി നേതൃത്വം ഇപ്പോള്‍ മൂന്ന് ഗ്രൂപ്പുകളാണ്. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും പിന്നെ പികെ കൃഷ്ണദാസിന്റേയും ശോഭ സുരേന്ദ്രന്റേയും നേതൃത്വത്തിലുള്ള വിമത വിഭാഗങ്ങളും. ഇവരെ എല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ കേരള നേതൃത്വത്തിന് കഴിയില്ലെന്ന വിലയിരുത്തലാണ് ദേശീ. നേതൃത്വത്തിനുള്ളത്.

പൊതു സമ്മതര്‍

പൊതു സമ്മതര്‍

ഇത്തവണ സംസ്ഥാന നേതാക്കളില്‍ പലരും മാറി നിന്ന് പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണം എന്ന നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളായി കണക്കാക്കുന്ന മണ്ഡലങ്ങളിലും അതുകൊണ്ട് തന്നെ ഇത്തവണ പുതുമുഖങ്ങളെ കാണാനാകും. സ്വകാര്യ സര്‍വ്വേകളുടെ കൂടി അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.

തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടുംതരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും

കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
Kerala Assembly Election 2021: BJP to use Karnataka tactics this time, Karnataka leaders will plot the strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X