Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസും

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും 'സുവർണാവസരമാക്കാൻ' ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kummanam

പിണറായി സർക്കാർ ശബരിമല വിഷയത്തിൽ സ്വീകരച്ച ഭക്ത വിരുദ്ധ നിലപാട് ഇന്നാട്ടിലെ വോട്ടർമാർ മറക്കാൻ ഇടയില്ല. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഭക്തരോട് ചെയ്ത ദ്രോഹങ്ങൾ ജനം മറക്കില്ലെന്നും കുമ്മനം പറഞ്ഞു.പളളിത്തർക്കത്തിൽ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ബിജെപി മാത്രമാണ് ആത്മാർത്ഥമായി വിഷയത്തിൽ ഇടപെടുന്നതെന്നും കുമ്മനം പറഞ്ഞു. ഇതുവഴി ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം നേടാൻ ബിജെപിക്ക് കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയം ബിജെപി ആയുധമാക്കിയത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ ഉൾപ്പെടെ വിവാദങ്ങൾ തങ്ങളെ തുണയ്ക്കുമെന്ന് ബിജെപി കരുതിയിരുന്നുവെങ്കിലും നിലം തൊടാൻ പോലും പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം തെക്കൻ ജില്ലകളിൽ കാര്യമായ തങ്ങളുടെ വോട്ട് ഉയർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു.

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന പന്തളം നഗരസഭയിൽ വിജയം നേടാൻ ബിജെപിക്ക് സാധിച്ചതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് ബിജെപി. അരലക്ഷം വനിതകളെ ഇറക്കി ബിജെപി നാമജപഘോഷയാത്ര നടത്തിയ സ്ഥലം കൂടിയായിരുന്നു പന്തളം. ഇതേ വിഷയങ്ങൾ തന്നെ ഉയർത്തിയായിരുന്നു ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം ശബരിമല വിഷയം പൊടിതട്ടിയെടുക്കാനുള്ള ശ്രമം കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ റിവ്യൂ ഹർജി ഉടൻ പരിഗണനയ്ക്കെടുക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി കത്തയച്ചത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിധി അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികള്‍ കേരളീയ സമൂഹത്തിലുണ്ടാക്കിയ മുറിവ് ശാശ്വതമായി ഉണക്കാന്‍ നിയമ നടപടി വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+