കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപി, കേരളത്തില്‍ നോട്ടം ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍, കളി മാറും!!

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ അധികാരം നേടാനാവില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ സഭാ തര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി തന്നെ ഇടപെട്ടതും ഈ നീക്കത്തിന്റെ ഭാഗമാണ്. ബിജെപി നേതാക്കളും സഭാ ആസ്ഥാനത്ത് എത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള നീക്കമാണ് കേരളത്തില്‍ ബിജെപി നടത്തുന്നത്.

1

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടാല്‍ പാര്‍ട്ടി ദുര്‍ബലമാകും. അത് ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളും ഈ തിരിച്ചടി ഭയന്ന് സഭാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂപം കൊണ്ട സാഹചര്യത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളില്‍ ലക്ഷ്യം വെക്കണമെന്ന് ബിജെപിയുടെ പൊതു യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ദേശീയ തലത്തില്‍ നിന്ന് വലിയൊരു സംഘം കേരളത്തില്‍ സജീവമായത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണ്.

സിപിഎമ്മിനോട് നേരിട്ട് എതിര്‍ക്കുന്നത് സംഘടനാപരമായി ബിജെപി സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് മുഖ്യ പ്രതിപക്ഷമായി മാറാനാണ് തീരുമാനം. അതിന് കോണ്‍ഗ്രസ് ദുര്‍ബലമാകണം. അതിലൂടെ പടി പടിയായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന ശക്തിയായി വളരുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. താഴേ തട്ട് മുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം പ്രത്യേക കര്‍മ പദ്ധതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. യുഡിഎഫും എല്‍ഡിഎഫും മുസ്ലീം പ്രീണനം നടത്തുന്നുവെന്ന പ്രചാരണം ശക്തമാക്കാനും സംസ്ഥാന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുന്നു. ഇതില്‍ ക്രൈസ്തവ സമൂഹം ദു:ഖിതരാണ്. ക്രൈസ്തവര്‍ക്കൊപ്പം നിന്ന് ഇക്കാര്യത്തില്‍ പ്രചാരണം നടത്താന്‍ ബിജെപി സംസ്ഥാന സമിതി തീരുമാനിച്ചു. കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ അവഗണന നേരിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുസമ്മതരായ ഒട്ടേറെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപിയുടെ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

English summary
kerala assembly election 2021: bjp will focus on christian vote bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X