Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടികയിൽ ഗീതാഗോപിയില്ല: പരിഗണിച്ചത് സിസി മുകുന്ദനെ, നാല് സിപിഐ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐ.നേരത്തെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീതാ ഗോപിയെ മാറ്റിനിർത്തിക്കൊണ്ടാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി ഗീതാ ഗോപിക്ക് ഒരു ടേം കൂടി അനുവദിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് നിർദേശം ഉയർന്നുവെങ്കിലും അവസാന നിമിഷം ഇത് പ്രാവർത്തികമായില്ല. ജില്ലാ നേതൃത്വം ഇത് അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. പകരമാണ് സിസി മുകുന്ദനെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്.

 geethagopi-16

ഗീതാ ഗോപിക്ക് പകരം ഇത്തവണ സിസി മുകുന്ദനെയാണ് നാട്ടികയിൽ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധങ്ങളുയർന്നിട്ടുണ്ടെങ്കിലും ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെയാണ് മത്സരിക്കുക. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് നടപടി. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ആർ സജിലാലും പറവൂരിൽ യുഡിഎഫിന്റെ വിഡി സതീശനെതിരെ എംടി നിക്സണും മത്സരിക്കും.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് സിപിഐ ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായെങ്കിലും വനിതാ പ്രാതിനിധ്യം കുറവാണെന്നതാണ് മറ്റൊരു വസ്തുുത. മൊത്തം സ്ഥാനാർത്ഥികളിൽ രണ്ട് പേർ മാത്രമാണ് വനിതകളായിട്ടുള്ളത്. ചിഞ്ചുറാണിക്ക് പുറമേ വൈക്കത്ത് രണ്ടാം തവണ മത്സരിക്കുന്ന സികെ ആശയുമാണ് വനിതാ സ്ഥാനാർത്ഥികളായുള്ളത്.

ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+