കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്‌; മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ സംഘം ഇന്ന്‌ കേരളത്തില്‍

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കോന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇന്ന്‌ രാത്രി കേരളത്തിലെത്തും. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ്‌ കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്‌ കേരളത്തിലെത്തുന്നത്‌. 12മുതല്‍ 15വരെ സംഘം കേരളത്തില്‍ ചിലവഴിക്കും.

ഇന്ന്‌ രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന സംഘം നാളെ രാവിലെ 10ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസറുമായും പോലീസ്‌ നോഡല്‍ ഓഫീസറുമായും കൂടിക്കാഴ്‌ച്ച നടത്തും. 11മണിക്ക്‌ രാഷ്ട്രീയ കക്ഷികളുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട്‌ 3.30ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍മാരുമായും എസ്‌പിമാരുമായും സംഘം ചര്‍ച്ച നടത്തും. വൈകിട്ട്‌ 6.30ന്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ്‌ കാര്യനിര്‍വഹണ ഏജന്‍സികളുമായി ആശയവിനിമയം നടത്തും.

election commission

മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

14ന്‌ രാവിലെ വീണ്ടും മുഖ്യ തെരഞ്ഞെടുപ്പ്‌ ഒഫൈീസറുമായി ചര്‍ച്ച നടത്തുന്ന സംഘം വൈകിട്ട്‌ 3.30ന്‌ ഛീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ്‌ മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട്‌ അഞ്ചുമണിക്ക്‌ വാര്‍ത്താ സമ്മേളനവും നടത്തും. 51ന്‌ രാവിലെ സംഘം ദില്ലിയിലേക്ക്‌ മടങ്ങിപ്പോകും.
തിരഞ്ഞെടുപ്പ്‌ കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷ്‌ണര്‍ സുദീപ്‌ ജെയിന്‍, ചന്ദ്ര ഭൂഷണ്‍ കുമാര്‍, എഡിജി ഷേയ്‌ഭാലി ബി ശരണ്‍,ഡയറക്ടര്‍ പങ്കജ്‌ വാസ്‌തവ. സെക്രട്ടരി എകെ പാഠക്‌ എന്നവരും സംഘത്തിലുണ്ടാകും

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021; central election commission arrive today in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X