കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബിജെപിക്ക് ഇത്തവണ അഗ്നിപരീക്ഷ; ജയിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടിവരും, കേന്ദ്രത്തിന്റെ താക്കീത്

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രതീക്ഷകളോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഒരു സീറ്റില്‍ നിന്ന് 71 സീറ്റിലേക്ക് ബിജെപിയെ എത്തിക്കണമെന്നാണ് കേരളത്തില്‍എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ തിരഞ്ഞെടുത്ത് വമ്പന്‍ പ്രചാരണ തന്ത്രങ്ങള്‍ തയ്യാറാക്കാനാണ് ബിജെപി പദ്ധതി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ദശീയ നേതാക്കളെ കേരളത്തില്‍ എത്തിച്ച് പ്രചരണ പരിപാടികള്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ സംഘടനയോട് മറുപടി പറയണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

മറുപടി പറയണം

മറുപടി പറയണം

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര നേട്ടം കൈവരിക്കതാനായില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരും പ്രസ്‌നക്കാരും സംഘനടനയോട് മറുപടി പറയണമെന്ന് ദേശീയ നേതൃത്വത്തിന്റെ താക്കീത്. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൃത്യമായ ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടന സംവിധാനത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി നടപ്പാക്കിയ പദ്ധതികള്‍

മോദി നടപ്പാക്കിയ പദ്ധതികള്‍

സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികള്‍ കൃത്യമായി ജനങ്ങളിലെത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗങ്ങളിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.

ഗ്രൂപ്പിസം

ഗ്രൂപ്പിസം

ഗ്രൂപ്പിസം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. കൃത്യമായ ഉത്തരവാദിത്തമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവര്‍ക്ക് നേതൃത്വത്തില്‍ നിന്ന് ബൂത്തുകളിലേക്ക് മടങ്ങാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് പോകുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയം ജനങ്ങളിലേക്ക്

രാഷ്ട്രീയം ജനങ്ങളിലേക്ക്

തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിക്കുകയും കൃത്യമായ പദ്ധതികള്‍ നടപ്പാക്ാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുല്‍ ഗാന്ധി ശബരിമലയുടെ കാര്യത്തില്‍ മിണ്ടാതിരുന്നപ്പോള്‍ ബിജെപി ശക്തമായ നിലപാടെടുത്ത് ഭക്തര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയം ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളില്‍ എത്തിയില്ല

ജനങ്ങളില്‍ എത്തിയില്ല

നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിയില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ഉപയോഗം ശക്തമാക്കാനും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനും കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും ഐടി സെല്‍ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

മണ്ണാർക്കാട് എന്‍ ഷംസുദ്ദീന്‍ തന്നെ ഇറങ്ങും; പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുറച്ച് എൽഡിഎഫ്മണ്ണാർക്കാട് എന്‍ ഷംസുദ്ദീന്‍ തന്നെ ഇറങ്ങും; പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുറച്ച് എൽഡിഎഫ്

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ലടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്''തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടെ... പിഷാരടി കോണ്‍ഗ്രസിലെത്തുമ്പോള്‍ ധര്‍മജന് പറയാനുള്ളത്...

Recommended Video

cmsvideo
അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും നേപ്പാളിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നു.. അമ്പമ്പോ

English summary
Kerala Assembly Election 2021: Central leadership warns BJP leaders in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X