• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും തൃപ്പൂണിത്തുറയില്‍ കെപി ധനപാലനും;ഹൈക്കമാന്‍ഡ് സര്‍വേയിലെ 100 പേര്‍

തിരുവനന്തപുരം: കേവല ഭൂരിപക്ഷ സഖ്യയായ 71 കടക്കണമെങ്കില്‍ പാര്‍ട്ടി തന്നെ പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ മുന്നണിയില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. ഇതില്‍ ഘടകക്ഷികളുടെ അവകാശ വാദങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ മിക്ക സീറ്റുകളും ഏറ്റെടുക്കാനാണ് നീക്കം. ഏറ്റവും കുറഞ്ഞത് 100 സീറ്റില്‍ എങ്കിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത ഹൈക്കമാന്‍ഡിന് കിട്ടിയെന്നാണ് വിവരം.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

സ്വകാര്യ സര്‍വേ

സ്വകാര്യ സര്‍വേ

എഐസിസി നിയോഗിച്ച സ്വകാര്യ സര്‍വേ ഏജന്‍സികളാണ് സംസ്ഥാനത്തെ 100 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജാതി- മത സമുദായ സമവാക്യങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ട്.

സാധ്യത സ്ഥാനാര്‍ത്ഥികള്‍

സാധ്യത സ്ഥാനാര്‍ത്ഥികള്‍

കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി രഹസ്യ സര്‍വേ നടത്തിയത്. ഈഴവ- 32,നായർ-19,ക്രിസ്ത്യൻ- 16,പട്ടികജാതി-12,മുസ്ലീം-10,പട്ടിക വർഗ്ഗം- 2,വിശ്വകർമ്മ- 2,നാടാർ എന്നിങ്ങനെയാണ് പട്ടികയിലെ സാമുദായിക സമവാക്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറിയതായി പറയപ്പെടുന്ന പട്ടികയിലെ സാധ്യത സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെയാണ്.

ഉദുമയും ധര്‍മ്മടവും

ഉദുമയും ധര്‍മ്മടവും

ഉദുമയില്‍ രാജന്‍ പെരിയ, കാഞ്ഞങ്ങാട് കെകെ നാരായണന്‍, തൃക്കരിപ്പൂര്‍ കെ നീലകണ്ഠന്‍ എന്നിവരാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പയ്യന്നൂരില്‍ എം പ്രദീപ് കുമാര്‍, കല്ല്യാശേരി നൗഷാദ് വളവില്‍, ഇരിക്കൂറില്‍ സജീവ് ജോസഫ്, കണ്ണൂരില്‍ സതീശന്‍ പാച്ചേനി, ധര്‍മ്മടം റിജില്‍ മാക്കുറ്റി, തലശ്ശേരി വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, പേരാവൂര്‍ സണ്ണി ജോസഫ്, മട്ടന്നൂര്‍ രാജീവ് എളവായൂരും കുത്തുപറമ്പില്‍ ചന്ദ്രന്‍ തില്ലങ്കേരി എന്നിങ്ങനെയാണ് കണ്ണൂരില്‍ നിന്നുള്ള പട്ടിക.

കൊയിലാണ്ടിയും പേരാമ്പ്രയും

കൊയിലാണ്ടിയും പേരാമ്പ്രയും

കോഴിക്കോട് ജില്ലയിലേക്ക് എത്തുമ്പോള്‍ കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മമണ്യന്‍, പേരാമ്പ്രയില്‍ കെഎം അഭിജിത്, എലത്തൂര്‍ ദിനേശ് മണി, കോഴിക്കോട് നോര്‍ത്തില്‍ വിദ്യാബാലകൃഷ്ണന്‍, ബേപ്പൂര്‍ ടിഎം നിയാസ് എന്നിവര്‍ക്കൊപ്പം കുന്ദമംഗലത്തില്‍ ടി സിദ്ധീഖ് വീണ്ടും മത്സരിക്കട്ടേയെന്നും സര്‍വേ ഏജന്‍സികള്‍ നിര്‍ദേശിച്ചെന്നാണ് സൂചന.

മാനന്തവാടിയും നിലമ്പൂരും

മാനന്തവാടിയും നിലമ്പൂരും

വയനാട്ടില്‍ മാനന്തവാടിയില്‍ പികെ ജയലക്ഷ്മിക്കും ഐസി ബാലകൃഷ്ണനും വീണ്ടും അവസരം ലഭിക്കുന്നു. കല്‍പ്പറ്റയിലെ നിര്‍ദേശം ആണ് ശ്രദ്ധേയം. മത്സരിക്കാന്‍ ഇല്ലെന്ന പറഞ്ഞ കെപിസിസ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരാണ് പട്ടികയിലുള്ളത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ സാധ്യത വിവി പ്രകാശിനാണ് നല്‍കിയത്. തവനൂരില്‍ എപി അനില്‍ കുമാര്‍ വീണ്ടും ഇറങ്ങണമെന്നുമാണ് നിര്‍ദേശം.

തൃത്താല മുതല്‍ നെന്‍മാറ വരെ

തൃത്താല മുതല്‍ നെന്‍മാറ വരെ

തൃത്താലയില്‍ വിടി ബലറാമും പാലക്കാട് ഷാഫി പറമ്പിലും വീണ്ടും മത്സരിക്കാനാണ് സര്‍വേ ഏജന്‍സികള്‍ പറയുന്നത്. പട്ടാമ്പിയില്‍ സിപി മുഹമ്മദ്, ഒറ്റപ്പാലത്ത് ഡോ. സരിന്‍, കോങ്ങാട് കെഎ തുടങ്ങി, ചിറ്റൂരില്‍ സുമേഷ് അച്യുതന്‍, ഷൊര്‍ണൂര്‍ സി സംഗീത, തരൂര്‍ കെഎ ഷീബ, അലത്തൂര്‍ കെ തങ്കപ്പന്‍, നെന്മാറ ചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുള്ളത്.

ചേലക്കരയും കൊടുങ്ങല്ലൂരൂം

ചേലക്കരയും കൊടുങ്ങല്ലൂരൂം

തൃശൂരില്‍ പുതുമുഖങ്ങള്‍ക്കാണ് കൂടുതല്‍ പ്രധാന്യം. ചേലക്കരയില്‍ പിസി വിക്രമന്‍, മണലൂര്‍ വിജയ ഹരി, വടക്കാഞ്ചേരിയില്‍ അനില്‍ അക്കര, ഒല്ലൂരില്‍ ജോണ്‍ വെല്ലൂര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, നാട്ടിക എന്‍കെ സുധീര്‍, കൈപ്പമംഗലം ശോഭാ സുബിന്‍, പുതുക്കാട് കെഎം ബാബുരാജ്, കൊടുങ്ങല്ലൂരില്‍ ടി യു രാധാകൃഷ്ണന്‍, ഇരിങ്ങാലക്കുട എംഎസ് അനില്‍ കുമാര്‍ എന്നിവരും ലിസ്റ്റിലും ഉണ്ട്.

അങ്കമാലിയും തൃക്കാക്കരയും

അങ്കമാലിയും തൃക്കാക്കരയും

എറണാകുളത്തും സിറ്റിങ് എംഎല്‍എമാരില്‍ എല്ലാവര്‍ക്കും വീണ്ടും അവസരം നല്‍കുന്നു. പെരുമ്പാവാരില്‍ എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി റോജി എം ജോണ്‍, ആലുവ അന്‍വര്‍ സാദത്ത്, പറവൂര്‍ വീഡി സതീശന്‍, എറണാകുളം ടിജെ വിനോദ്, തൃക്കാക്കര പിടി തോമസ്, കുന്നത്തുനാട് വിപി സജീന്ദ്രന്‍ എന്നിവരാണ് സിറ്റിങ് എംഎല്‍എമാര്‍. ഇവര്‍ക്ക് പുറമെ വൈപ്പിന്‍ അജയ് തറയില്‍, കൊച്ചി ലാലി വിന്‍സന്‍റ്, തൃപ്പൂണിത്തുറ കെപി ധനപാലന്‍, മൂവാറ്റുപുഴ ജോസഫ് വാഴക്കന്‍ എന്നിങ്ങനെയാണ് നിര്‍ദേശം.

ഹരിപ്പാടും കുട്ടനാടും

ഹരിപ്പാടും കുട്ടനാടും

ആലപ്പുഴയിലേക്ക് എത്തുമ്പോള്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാനും ഹരിപ്പാട് രമേശ് ചെന്നിത്തലയും വീണ്ടും ഇറങ്ങും. ചേര്‍ത്തല, എംകെ ജിനദേവ്, ആലപ്പുഴ അനില്‍ ആന്‍റണി, അമ്പലപ്പുഴ സി സുഗതന്‍, കുട്ടനാട് എം ലിജു, കായംകുളം വിക്രമന്‍ തമ്പി, മാവേലിക്കര കെകെ ഷാജു, ചങ്ങന്നൂര്‍ ടിഡി പ്രദീപ് എന്നിവര്‍ക്കാണ് നിര്‍ദേശം.

കോന്നിയും പുനലൂരും

കോന്നിയും പുനലൂരും

പത്തനംതിട്ടയില്‍ റാന്നിയില്‍ റിങ്കു ചെറിയാന്‍, ആറന്‍മുള മോഹന്‍രാജ്, കോന്നി പഴകും ശിവദാസ്, അടൂര്‍ എന്നിവരാണ് പട്ടികയിലുള്ളത്. കൊല്ലം ജില്ലയിലേക്ക് വരുമ്പോള്‍ കരുനാഗപ്പള്ളി തൊടിയൂര‍് രാമചന്ദ്രന്‍, കൊട്ടാരക്കര പിസി വിഷ്ണുനാഥ്, പത്തനാപുരം ആര്‍ ചന്ദ്രശേഖര്‍, പുനലൂര്‍ ജ്യോതികുമാര്‍ ചാമക്കാല, ചടയമംഗലും സി ചന്ദ്രബോസ്, കുണ്ടറ കല്ലട രമേശ്, കൊല്ലം ബേബിസണ്‍, ചാത്തന്നൂര്‍ നെടുങ്ങോലം രഘു എന്നിവരാണ് ഉള്ളത്.

നെയ്യാറ്റിന്‍കരയും കഴക്കൂട്ടവും

നെയ്യാറ്റിന്‍കരയും കഴക്കൂട്ടവും

തലസ്ഥാന ജില്ലയിലേക്ക് എത്തുമ്പോള്‍ വര്‍ക്കല വിഎസ് അജിത് കുമാര്‍, ചിറയന്‍കീഴ് എസ്എം ബാലു, നെടുമങ്ങാട് അഡ്വ എസ് അനില്‍കുമാര്‍, വാമനപുരം കെഎസ് ശബരീനാഥ്, കഴക്കൂട്ടം ജി സുബോധന്‍, വട്ടിയൂര്‍ക്കാവ് ഡി സുദര്‍ശനന്‍. തിരുവനന്തപുരം വിഎസ് ശിവകുമാര്‍, നേമം സുഭാഷ് ചന്ദ്രബോസ്, അരുവിക്കര എംഎം ഹസ്സന്‍, പാറശ്ശാല നെയ്യാറ്റിന്‍കര സനല്‍, കട്ടാക്കട അഡ്വ. കെ വിശ്വനാഥന്‍, നെയ്യാറ്റിന്‍കര ആര്‍ സെല്‍വരാജ്, കോവളം എം വിന്‍സെന്‍റ് എന്നിവരാണ് സര്‍വേ ഏജന്‍സികള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്ളവര്‍.

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍ ഒഴിവാക്കി

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍ ഒഴിവാക്കി

ഇടുക്കിയില്‍ ദേവികുളത്ത് എകെ മണി, ഉടുമ്പന്‍ചോല എസ് അശോകന്‍, പീരുമേട് സിറിയക് തോമസ് എന്നിവരാണ് പട്ടികയിലുള്ളത്. കോട്ടയത്ത് കൂടുതല്‍ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ദേശിച്ചിരിക്കുന്നത്, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മനും പട്ടികയിലുണ്ട്. വൈക്കം വിആര്‍ സോന, ഏറ്റുമാനൂര്‍ ലതിക സുഭാഷ്, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കാഞ്ഞിരപ്പള്ളി പിഎ സലീം എന്നിവര്‍ക്കാണ് പരിഗണന. പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍ ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

  English summary
  kerala assembly election 2021; Chandy Oommen in Changanassery and KP Dhanapalan in Tripunithura may be UDF candidates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X