കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഉറപ്പിച്ച് പത്മജ, വിഷ്ണുനാഥും ജ്യോതി വിജയകുമാറും ഈ മണ്ഡലങ്ങളില്‍, നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാവുന്നു. എംപിമാരുടെ നിര്‍ദേശവും കൂടി കണക്കിലെടുത്ത് തര്‍ക്കമുള്ള സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം പിജെ ജോസഫ് കണ്ണുവെച്ച മൂവാറ്റുപുഴ സീറ്റ് അവര്‍ക്ക് നല്‍കില്ല. ഇവിടെ ജോസഫ് വാഴയ്ക്കനെ തന്നെയാണ് മത്സരിപ്പിക്കുന്നത്. കൊട്ടാരക്കരയിലും വട്ടിയൂര്‍ക്കാവിലും യുവ നേതാക്കള്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കാനെത്തും. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൃത്യമായി കാണാന്‍ സാധിക്കുന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ബിന്ദു കൃഷ്ണ കൊല്ലത്ത്

ബിന്ദു കൃഷ്ണ കൊല്ലത്ത്

കൊല്ലത്ത് പ്രതിഷേധങ്ങളില്‍ ബിന്ദു കൃഷ്ണയെ തന്നെ നേതൃത്വം പരിഗണിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ പരാതി ഗുണം ചെയ്തത് ബിന്ദു കൃഷ്ണനയാണ്. തല്‍ക്കാലം മറ്റ് പേരുകള്‍ കൊല്ലം മണ്ഡലത്തില്‍ ഇല്ല. അതേസമയം കെസി ജോസഫിനെ കാഞ്ഞിരപ്പള്ളിയില്‍ തന്നെ പരിഗണിച്ചേക്കും. ഇരിക്കൂര്‍ വേണ്ടെന്ന കടുംപിടുത്തത്തിലായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ കൂടിയായ ജോസഫിന് വേണ്ടി അദ്ദേഹം തന്നെ വലിയ ഇടപെടല്‍ നടത്തിയാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത്.

വിഷ്ണുനാഥ് കൊട്ടാരക്കരയില്‍?

വിഷ്ണുനാഥ് കൊട്ടാരക്കരയില്‍?

പിസി വിഷ്ണനാഥിനെ രണ്ട് മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. കൊട്ടാരക്കരയിലും വട്ടിയൂര്‍ക്കാവിലുമാണ് അദ്ദേഹത്തിന്റെ പേര് പരിഗണനയിലുള്ളത്. അതേസമയം കൊല്ലത്ത് അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക എതിര്‍പ്പുണ്ട്. എങ്കിലും കൊട്ടാരക്കരയില്‍ തന്നെ അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത. അതേസമയം വട്ടിയൂര്‍ക്കാവില്‍ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയും ഹൈക്കമാന്‍ഡുമായി നല്ല ബന്ധവുമുള്ള ജ്യോതി വിജയകുമാറിന്റെ പേരാണ് നിര്‍ദേശിച്ചത്. ജ്യോതി മത്സരിക്കാനുള്ള സാഹചര്യമാണ് ഉള്ളത്.

മൂവാറ്റുപുഴ ജോസഫിനില്ല

മൂവാറ്റുപുഴ ജോസഫിനില്ല

ജോസഫ് ഗ്രൂപ്പ് ഏറെ പ്രതീക്ഷിച്ച സീറ്റായിരുന്നു മൂവാറ്റുപുഴ. എന്നാല്‍ ഇത് ജോസഫിന് വിട്ടുകൊടുക്കില്ല. ഇവിടെ ജോസഫ് വാഴയ്ക്കന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. അദ്ദേഹത്തിന്റെ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചത്. ഇതോടെ മാത്യു കുഴല്‍നാടന്റെ സ്ഥാനാര്‍ത്ഥി മോഹവും തകര്‍ന്നു. അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ മത്സരിച്ച് വാഴയ്ക്കന്‍ തോറ്റിരുന്നു. ഇത്തവണ വിജയസാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ മൂവാറ്റുപുഴയില്‍ വാഴയ്‌ക്കെതിരെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

തൃശൂരില്‍ പത്മജ

തൃശൂരില്‍ പത്മജ

കോണ്‍ഗ്രസില്‍ ചില മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. തൃശൂരില്‍ പത്മജയെ മത്സരിപ്പിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. അവിടെ മറ്റ് പേരുകള്‍ ഇല്ല. പത്മജ തന്നെ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ വരുമെന്ന് ഉറപ്പായി. കാസര്‍കോട് മണ്ഡലത്തില്‍ എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല. അത് നേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം. കോന്നിയില്‍ റോബിന്‍ പീറ്റര്‍ തന്നെ വരും. പത്തനാപുരത്ത് ശരണ്യ മനോജ് മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.

ചാലക്കുടിയില്‍ ആര് വരും

ചാലക്കുടിയില്‍ ആര് വരും

ചാലക്കുടിയില്‍ ആര് മത്സരിക്കുമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ഷിബു വാലപ്പന്‍ ഇവിടെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കൊച്ചിയില്‍ ടോണി ചമ്മണിക്കാണ് സാധ്യത. മറ്റാരുടെയും പേര് ഈ മണ്ഡലത്തില്‍ ഇല്ല. എ ഗ്രൂപ്പിന്റെ സഹായവും ടോണി ചമ്മണിക്കുണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. എംപിമാരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി വരുന്നത്. എന്നാല്‍ ഗ്രൂപ്പിന് തന്നെയാണ് ഇത്തവണയും മുന്‍തൂക്കം.

പട്ടാമ്പിയില്‍ തര്‍ക്കം

പട്ടാമ്പിയില്‍ തര്‍ക്കം

പട്ടാമ്പി സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാണ്. പട്ടാമ്പി വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പട്ടാമ്പിക്ക് പകരം കോങ്ങാട് നല്‍കുന്നതിലാണ് ചര്‍ച്ച നടക്കുന്നത്. പട്ടാമ്പി ഇല്ലെങ്കില്‍ പേരാമ്പ്ര, അതല്ലെങ്കില്‍ വിജയസാധ്യതയുള്ള സീറ്റ് എന്നാണ് ലീഗിന്റെ ആവശ്യം. പേരാമ്പ്രയില്‍ വിജയസാധ്യത കുറവാണെന്ന് ലീഗ് കരുതുന്നു. പട്ടാമ്പിയും കൂത്തുപറമ്പും പേരാമ്പ്രയുമായിരുന്നു അധികമായി ലീഗ് പ്രതീക്ഷിച്ച സീറ്റുകള്‍. ഇതില്‍ പട്ടാമ്പി മാത്രമാണ് വിജയസാധ്യതയുള്ള സീറ്റ്. ഇതാണ് വിട്ടുതരാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

അധ്യക്ഷ സ്ഥാനം മാറില്ല

അധ്യക്ഷ സ്ഥാനം മാറില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ വന്‍ നീക്കം തന്നെ നടന്നിരുന്നു. മുസ്ലീം ലീഗിന്റെ എതിര്‍പ്പും ഇതിന് കാരണമായിരുന്നു. എന്നാല്‍ പകരം കെ സുധാകരനെ കൊണ്ടുവരുന്നതിനോട് എ, ഐ, ഗ്രൂപ്പുകള്‍ ഒരുമിച്ച് എതിര്‍പ്പറിയിച്ചു. ഇതോടെ മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന തീരുമാനത്തിലേക്ക് വരികയായിരുന്നു. സുധാകരന്‍ വന്നാല്‍ ഗ്രൂപ്പ് വെച്ചുള്ള കോണ്‍ഗ്രസിലെ രീതികള്‍ പൊളിക്കപ്പെടും. അതാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എതിര്‍ക്കാന്‍ കാരണം. എന്നാല്‍ എകെ ആന്റണി ശക്തമായി തന്നെ സുധാകരനെ പിന്തുണച്ചു. പക്ഷേ കെസി വേണുഗോപാലിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.

നീലയിൽ അതിസുന്ദരിയായി പ്രിയനായിക- നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

English summary
kerala assembly election 2021: congress considering pc vishnunath from vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X