കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ ജില്ലകളിലും ഓരോ വനിതാ സ്ഥാനാർത്ഥി: സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ കോൺഗ്രസ്,ഷാനിമോളും പത്മജയും പട്ടികയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് കോൺഗ്രസ്. ഇത്തവണ 12 വനിതാ സ്ഥാനാർത്ഥികളെ കോൺഗ്രസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഓരോ ജില്ലയിലും ഓരോ വനിതാ സ്ഥാനാർത്ഥിയെയെങ്കിലും പരിഗണിക്കണമെന്ന് ഹൈക്കമാൻഡും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കാസർഗോഡ്, ഇടുക്കി എന്നീ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും വനിതാ സ്ഥാനാർത്ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരിക്കും.

ഇബ്രാഹിംകുഞ്ഞിനെ മെരുക്കാൻ മകന് കളമശ്ശേരി സീറ്റ്: കെഎം ഷാജി കാസർഗോഡ്, അഴീക്കോട് മറ്റൊരാള്‍?ഇബ്രാഹിംകുഞ്ഞിനെ മെരുക്കാൻ മകന് കളമശ്ശേരി സീറ്റ്: കെഎം ഷാജി കാസർഗോഡ്, അഴീക്കോട് മറ്റൊരാള്‍?

ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇത്തവണ ഷാനിമോള്‍ ഉസ്മാൻ മത്സരിക്കും. ഇതിന് പുറമേ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ തൃശ്ശൂരിലും മുൻ മന്ത്രിയായിരുന്ന പികെ ജയലക്ഷ്മി മാനന്തവാടിയിലും മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തി ജനങ്ങള്‍ക്കിടയിൽ സുപരിചിതയായ ജ്യോതി വിജയകുമാർ വട്ടിയൂർക്കാവിലോ ചെങ്ങന്നൂരോ സ്ഥാനാർത്ഥിയാവുമെന്നും സൂചനകളുണ്ട്.

 congress-161

കേരളത്തിൽ കോൺഗ്രസിന് ഒറ്റ വനിതാ എംഎൽഎ മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാനി മോള്‍ ഉള്‍പ്പെടെ ഒമ്പത് സ്ഥാനാർത്ഥികളെ പാർട്ടി മത്സരിക്കാനിറക്കിയെങ്കിലും ഒരാള്‍ പോലും വിജയിച്ചിരുന്നില്ല. പിന്നീട് നടന്ന അരൂർ ഉപതിരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ ഉസ്മാൻ മത്സരിച്ച് വിജയിക്കുന്നത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറിമാരായ രമണി പി നായർ, അൻസജിത റസൽ, മുൻ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ് എന്നിവരുടെ പേരുകളാണ് മഹിളാ കോൺഗ്രസ് കെപിസിസിക്ക് നൽകിയിട്ടുള്ളത്. വിജയ സാധ്യതയുള്ള സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെടുന്ന മഹിളാ കോൺഗ്രസ് 20 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികള്‍ വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു.

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala Assembly election 2021: Congress considers 12 woman candidates for the poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X