• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി

പാലക്കാട്: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് ആകെ പ്രശ്‌നത്തിലാണ്. പലയിടത്തായി പ്രശ്‌നം തുടങ്ങിയിരിക്കുകയാണ്. പാലക്കാട് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെ അനുനയിപ്പിക്കാനാണ് നീക്കം. കെ സുധാകരന്‍ ഇന്ന് ജില്ലയിലെത്തും. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും അടക്കം പുതിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ആരൊക്കെ കളത്തിലിറങ്ങും എന്ന് മാത്രം വ്യക്തമല്ല.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

സുധാകരന്‍ പാലക്കാട്ടേക്ക്

സുധാകരന്‍ പാലക്കാട്ടേക്ക്

കെ സുധാകരന്‍ ഇന്ന് പാലക്കാട്ടെത്തും. കഴിഞ്ഞ ദിവസം എവി ഗോപിനാഥുമായി ചര്‍ച്ചയ്ക്ക് വരില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇന്ന് പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് സുധാകരന്‍ വരുന്നത്. നേരത്തെ വയനാട്ടിലെ പ്രശ്‌നം സുധാകരനും മുരളീധരനും പരിഹരിച്ചിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരന്‍ ഗോപിനാഥിനെ കാണുക. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടുമെന്നാണ് സൂചന. ഗോപിനാഥ് പാര്‍ട്ടി വിടാല്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ഭരണസമിതി തന്നെ രാജിവെക്കുമെന്ന് പ്രഖ്യാച്ചിട്ടുണ്ട്.

തൃത്താലയിലും പ്രശ്‌നങ്ങള്‍

തൃത്താലയിലും പ്രശ്‌നങ്ങള്‍

പാലക്കാട്ടെ തൃത്താലയിലും പോര് ആരംഭിച്ചിരിക്കുകയാണ്. വിടി ബല്‍റാമിന്റെ ഉറച്ച് കോട്ടയാണ് ഇത്. മുന്‍ ഡിസിസി അധ്യക്ഷനാണ് വിമത നീക്കം ആരംഭിച്ചത്. ബല്‍റാമിനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. മത്സരിപ്പിച്ചില്ലെങ്കില്‍ ബല്‍റാമിനെ തോല്‍പ്പിക്കുമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. കെപിസിസിക്ക് ബാലചന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്.

കഴക്കൂട്ടത്ത് തീരാത്ത പ്രശ്‌നം

കഴക്കൂട്ടത്ത് തീരാത്ത പ്രശ്‌നം

വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണിയെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ കഴക്കൂട്ടത്തേക്കും ആ പ്രശ്‌നം വ്യാപിപ്പിച്ചിരിക്കുകയാണ്. ഡോ എസ്എസ് ലാലിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും പ്രൊഫഷണലുകളും കഴക്കൂട്ടത്ത് വേണ്ടെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് അനില്‍ പറഞ്ഞു. അനിലിന് ഈ സീറ്റില്‍ കണ്ണുണ്ട്. ലാലിനോട് മണ്ഡലത്തില്‍ സജീവമാകാന്‍ കെപിസിസി ആവശ്യപപ്പെട്ടിരുന്നു. ജെഎസ് അഖിലും അനിലും സാധ്യതാ പട്ടികയിലുണ്ട്. ലാലിനെ ഇറക്കിയാല്‍ തോല്‍ക്കുമെന്ന് അനില്‍ സൂചിപ്പിക്കുന്നു.

ഇരിങ്ങാലക്കുടയില്‍ വിമതന്‍?

ഇരിങ്ങാലക്കുടയില്‍ വിമതന്‍?

ഇരിങ്ങാലക്കുടയില്‍ സീറ്റ് തര്‍ക്കമാണ് ഉള്ളത്. കേരള കോണ്‍ഗ്രസ് വര്‍ഷങ്ങളായി മത്സരിക്കുന്ന സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് പ്രാദേശിക നേതൃത്വം പറയുന്നു. അഞ്ച് തവണയാണ് കേരള കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥിയുമായി നേതാക്കള്‍ മുന്നോട്ട് പോവുകയാണ്. തോമസ് ഉണ്ണിയാടന്‍ മത്സരിക്കാന്‍ ഉറച്ചിരിക്കുകയാണ് ഇവിടെ. ജോസഫ് വിഭാഗം പ്രചാരണവും ആരംഭിച്ച് കഴിഞ്ഞു. ഉണ്ണിയാടനെ തോല്‍പ്പിക്കാനുള്ള വിമത നീക്കം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്.

ഹൈക്കമാന്‍ഡിനെയും തള്ളി

ഹൈക്കമാന്‍ഡിനെയും തള്ളി

ഹൈക്കമാന്‍ഡിന്റെയും നിലപാടുകളോട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ട്. നാല് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് സീറ്റുണ്ടാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ കെപിസിസി തള്ളി. ഉമ്മന്‍ ചാണ്ടിക്ക് മാത്രമായിരുന്നു നേരത്തെ ഹൈക്കമാന്‍ഡ് ഇളവ്. കെസി ജോസഫ്, വിഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാവുമായിരുന്നു. ഹൈക്കമാന്‍ഡ് നിബന്ധന വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് കണ്ടതോടെ പറ്റില്ലെന്ന് കേരളത്തിലുള്ളവര്‍ തന്നെ തീരുമാനിച്ചു. പഴയ മുഖങ്ങള്‍ തന്നെ ഇതോടെ വരുമെന്ന് വ്യക്തമാണ്.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

  English summary
  kerala assembly election 2021: congress facing dissent before announcing candidature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X