കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ കലാപം, വിജയന്‍ തോമസിന് പിന്നാലെ കൂടുതല്‍ രാജിയൊരുങ്ങുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ കോണ്‍ഗ്രസില്‍ കലാപം. തിരുവനന്തപുരത്താണ് പ്രശ്‌നങ്ങള്‍. പാലക്കാട്ടെ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരത്തും പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഉന്നയിക്കാന്‍ പോകുന്നത്. കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത് രാജിക്കൊരുങ്ങുന്നതായിട്ടാണ് സൂചന. നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടമുണ്ടെന്ന ആരോപണം ഇതോടെ ശക്താകുമെന്ന് ഉറപ്പാണ്.

1

ഇതിനിടെ പന്തളം സുധാകരന്റെ സഹോദരന്‍ അഡ്വ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇത് കോണ്‍ഗ്രസിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അടൂരില്‍ പ്രതാപിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. ഇതിനിടെയായിരുന്നു മാറ്റം. അതേസമയം പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എംജി കണ്ണന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതാണ് പാര്‍ട്ടി വിടാന്‍ കാരണം. അതേസമയം അടൂരില്‍ പ്രതാപന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. പന്തളം സുധാകരന്‍ താന്‍ സഹോദരന്‍ ബിജെപിയില്‍ പോകുന്നത് അറിയുക പോലും ചെയ്തില്ലെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

പാലക്കാട് എവി ഗോപിനാഥ് ഉയര്‍ത്തിയ വിമത ഭീഷണി നേരത്തെ കെ സുധാകരന്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് തൃത്താലയില്‍ സിവി ബാലചന്ദ്രന്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അദ്ദേഹത്തിനെ കെപിസിസി വക്താവായി നിയമിച്ചിരിക്കുകയാണ്. തല്‍ക്കാലം ഈ രണ്ടിടത്തും പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ വിജയന്‍ തോമസ് രാജിവെച്ചതാണ് തിരുവനന്തപുരത്ത് കലാപത്തിന് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്നു വിജയന്‍ തോമസ്. ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു വിജയന്‍ തോമസ് രാജിവെച്ചത്. ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.

ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ പുതിയ ചിത്രങ്ങൾ

നേരത്തെ നേമം സീറ്റില്‍ മത്സരിക്കണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ അതിനുള്ള സാധ്യത ഇല്ലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. രമേശ് ചെന്നിത്തലക്കെതിരെ അടക്കം വന്‍ ആരോപണങ്ങളാണ് വിജയന്‍ തോമസിന്റെ നീക്കം. 2016ലെ വോട്ട് കച്ചവടം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും കൂടി അറിഞ്ഞിട്ടാണെന്ന ആക്ഷേപവും ഇതോടെ ഉയരും. കെപിസിസിയിലെ മറ്റൊരു ഭാരവാഹിയും രാജിക്ക് ഒരുങ്ങുന്നതായിട്ടാണ് സൂചന. അതും തിരുവനന്തപുരത്തെ പ്രമുഖ നേതാവാണ് ഇതെന്നാണ് സൂചന. തിരുവനന്തപുരത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

English summary
kerala assembly election 2021: congress facing dissent in thrivananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X