കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് കോൺഗ്രസിൽ സീറ്റിനായി എ,ഐ ഗ്രൂപ്പുകളുടെ പിടിവലി;നട്ടം തിരിഞ്ഞ് നേതൃത്വം..അയയാതെ ജോസഫും

Google Oneindia Malayalam News

തിരുവനന്തപുരം; കോട്ടയം ജില്ലയിൽ ആകെയുള്ള 9 സീറ്റുകളിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും ഇത്തവണയും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് യുഡിഎഫിൽ പിജെ ജോസഫ് വിഭാഗം. എന്നാൽ ഒരു സീറ്റൊഴികെ മറ്റ് മുഴുവൻ സീറ്റുകളിലും ജില്ലയിൽ കോൺഗ്രസ് മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ എഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്തുരുത്തി സീറ്റാണ് ജോസഫ് വിഭാഗത്തിന് കോൺഗ്രസ് വാഗ്ദാനം. സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമായതോടെ കോൺഗ്രസിൽ സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ എ,ഐ ഗ്രൂപ്പുകൾ ആരംഭിച്ച് കഴിഞ്ഞു

യുഡിഎഫിന്റെ നില പരുങ്ങലിൽ

യുഡിഎഫിന്റെ നില പരുങ്ങലിൽ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലിൽ ആകെ അഞ്ച് സീറ്റുകളിലാണ് യുഡിഎഫിന് വിജയിക്കാൻ സാധിച്ചത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ ഇത്തവണ കോട്ടയത്ത് യുഡിഎഫിന്റെ സ്ഥിതി പരുങ്ങലിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ പിൻബലത്തോടെ വലിയ മുന്നേറ്റമായിരുന്നു എൽഡിഎഫ് ഇവിടെ കാഴ്ചവെച്ചത്.

ആറ് സീറ്റിൽ കേരള കോൺഗ്രസ്

ആറ് സീറ്റിൽ കേരള കോൺഗ്രസ്

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ. പാലാ., ചങ്ങനാശേരി, കാഞ്ഞിരപ്പളളി, കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ എന്നീ സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ചിരുന്നത്.കോൺഗ്രസ് മത്സരിച്ചത് വൈക്കം ,പുതുപ്പള്ളി, കോട്ടയം സീറ്റുകളിൽ കോൺഗ്രസും മത്സരിച്ചു.

സ്വാധീനം നഷ്ടമായി

സ്വാധീനം നഷ്ടമായി

ജോസ് കെ മാണി വിഭാഗം പോയതോടെ കേരള കോൺഗ്രസിന് പല മണ്ഡലങ്ങളിലും സ്വാധീനം ഇല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കൂടതൽ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്ത് എൽഡിഎഫിന് പ്രതിരോധം തീർക്കണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

അവകാശവുമായി എ,ഐ ഗ്രൂപ്പുകളും

അവകാശവുമായി എ,ഐ ഗ്രൂപ്പുകളും

ഈ സീറ്റുകളിൽ എ,ഐ ഗ്രൂപ്പുകളും അവകാശം ഉന്നയിച്ച് തുടങ്ങി. ഏറ്റുമാനൂർ സീറ്റിൻ ഐ ഗ്രൂപ്പാണ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫിന്‍റെയും പേരാണ് പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുബാഷ്, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.

സാധ്യതയുള്ള നേതാക്കൾ

സാധ്യതയുള്ള നേതാക്കൾ

ലതിക സുഭാഷ് ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഏറ്റുമാനൂരിൽ കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നേതാക്കളായ പ്രിന്‍സ് ലൂക്കോസും, മൈക്കിള്‍ ജെയിംസുമാണ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

അതേസമയം ചങ്ങനാശേരി സീറ്റിൽ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിൽ ഉണ്ടായിരിക്കുന്നത്. സീറ്റ് ഏറ്റെടുത്ത് മുതിർന്ന നേതാവായ കെസി ജോസഫിനെ ഇക്കുറി ചങ്ങനാശേരിയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചന. 40 വര്‍ഷമായി ഇരിക്കൂറില്‍ മത്സരിക്കുന്ന കെസി ജോസഫ് ഇത്തവണ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

സിഎഫ് തോമസിന്റെ മകളും

സിഎഫ് തോമസിന്റെ മകളും

അതേസമയം സ്ഥാനാർത്ഥി ചർച്ചകൾ കേരള കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചങ്ങനാശേരി സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിഎഫ് തോമസിന്റെ കുടുംബം.ഇത്തവണ മണ്ഡലത്തിൽ താൻ മത്സരിക്കുമെന്ന് സിഎഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം സിഎഫ് തോമസിന്റെ മകളും സീറ്റിനായി അവകാശം ഉയർത്തിയിട്ടുണ്ട്.

പൂഞ്ഞാറിൽ ആര്?

പൂഞ്ഞാറിൽ ആര്?


അതേസമയം പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിൽ ആര് സ്ഥാനാർത്ഥിയാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയുടെ പേര് കോൺഗ്രസിൽ നിന്ന് പരിഗണിക്കുന്നുണ്ട്. എന്നാൽ പിസി ജോർജിനെ യുഡിഎഫിൽ എത്തിച്ച് മത്സരിപ്പിക്കണമെന്ന നിലപാടിലാണ് ഐ വിഭാഗം.

പിസി ജോർജ് വേണം

പിസി ജോർജ് വേണം

ജോർജിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജോർജിന് വേണ്ടിയുള്ള ചരടുനീക്കങ്ങൾ ശക്തമായി തന്നെ നടക്കുന്നുമഅട്. ജയസാധ്യത മാത്രം പരിഗണിച്ചായിരിക്കണം സ്ഥാനാർത്ഥി ചർച്ചകൾ എന്ന് ഹൈക്കമാന്റ് നിർദ്ദേശിക്കുമ്പോൾ ജോർജിന് പിന്തുണ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

വിഷുവിന് മുൻപ് നിയമസഭ തിരഞ്ഞെടുപ്പ്?; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലേക്ക്വിഷുവിന് മുൻപ് നിയമസഭ തിരഞ്ഞെടുപ്പ്?; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലേക്ക്

കാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎംകാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎം

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
kerala assembly election 2021; Congress group leaders demanding kerala congress seats in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X