ലതിക സുഭാഷിനെ കോണ്‍ഗ്രസ് പുറത്താക്കുന്നു; ഏറ്റുമാനൂരില്‍ പ്രഖ്യാപനം ഉണ്ടായാല്‍ തീരുമാനം
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ കടുത്ത അമര്‍ഷമാണ് ഹൈക്കമാന്‍ഡിന് ഉണ്ടായിരിക്കുന്നത്. 55 ശതമാനം പുതുമുഖങ്ങളും യുവാക്കളുമൊക്കെ അടങ്ങിയ പട്ടിക പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കം നല്‍കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഗുണവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം എല്ലാം ശ്രദ്ധയും കോണ്‍ഗ്രസിലെ പ്രശ്നങ്ങളിലേക്ക് പോവുന്ന സ്ഥിയാണ് ഉണ്ടായിരിക്കുന്നത്.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

വനിതകള്‍ക്ക് പ്രാതിനിധ്യം
വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായം സോണിയ ഗാന്ധിക്കും ഉണ്ടായിരുന്നു. ഇരുപത് ശതമാനം സീറ്റുകള്‍ മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ജില്ലയില്‍ ഒരു സ്ത്രീ എന്ന കണക്കിലെങ്കിലും പ്രാതിനിധ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പത്ത് ശതമാനം സ്ത്രീകള്‍ ഉണ്ടെന്നുള്ളത് ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു.

മുന്‍ഗണ നല്‍കിയില്ല
സീറ്റ് വേണമെന്ന ലതിക സുഭാഷിന്റെ ആവശ്യം, ഉമ്മന്‍ചാണ്ടി, എകെ ആന്റണി, രമേശ് ചെന്നിത്തല എന്നീ എല്ലാ മുതിര്‍ന്ന നേതാക്കളുടേയും മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് വക്താക്കള്‍ക്ക് സീറ്റ് ഉറപ്പിക്കുന്ന തിരക്കില്‍ അവര്‍ക്ക് സീറ്റ് നല്‍കുന്നതിന് നേതാക്കള്‍ മുന്‍ഗണ നല്‍കിയില്ലെന്നാണ് ആരോപിക്കപ്പെടുന്നത്.

ഏറ്റുമാനൂര്‍ മാത്രം
എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി മാത്രമാണ് ലതിക സുഭാഷ് ശ്രമിച്ചതെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിനാണ് അനുവദിച്ചത്. അതിനാല്‍ ലതികയ്ക്ക് മറ്റ് സീറ്റുകള്‍ നല്‍കാനുള്ള ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അവര്‍ ഏറ്റുമാനൂര്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മഹിള കോണ്‍ഗ്രസ് അധ്യക്ഷ
സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പ് ലതിക സുഭാഷ് നേരത്തെ തന്നെ നേതാക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത്ര പരസ്യമായ പ്രതിഷേധത്തിലേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച അവര്‍ കെപിസിസി ആസ്ഥാനത്തിന് മുന്നിലെത്തി തലമുണ്ഡനം ചെയ്ത് ഏവരേയും ഞെട്ടിച്ചു.

എഐസിസി അംഗത്വം
എഐസിസി അംഗത്വം കൂടി രാജിവെച്ച ലതിക സുഭാഷ് ഇപ്പോള്‍ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനത്തിലാണ്. തുടര്‍ നീക്കങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏറ്റുമാനൂരില്‍ ഇന്ന് പ്രവര്‍ത്തകരുടെ കണ്വെന്ഷന് വളിച്ച് ചേര്‍ത്തിട്ടുണ്ട് ലതിക സുഭാഷ്. ഈ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപടി വേണം
ഇതിനിടയിലാണ് ലതിക സുഭാഷിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സർവശോഭയും കെടുത്തിയ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ലതിക സുഭാഷിനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ടെന്നതിനാല്‍ അത് അത്ര എളുപ്പമാവില്ല.

പരാജയപ്പെട്ട നേതൃത്വം
സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ലതികയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രതികരണം. ലതികയുടെ പ്രതിഷേധത്തിന് ശേഷം പോലും കെപിസിസി പ്രസിഡന്റ് പ്രതികരിച്ച രീതി ശരിയായില്ലെന്ന അഭിപ്രായവും ശക്തമാണ്.

ഒമ്പത് വനിതകളെ
എന്നാല്‍ ലതിക സുഭാഷിന്റെ പ്രതികരണത്തോടെ കോണ്‍ഗ്രസ് പട്ടികയുടെ എല്ലാ അവകാശവാദങ്ങളും ഇല്ലാതാക്കിയെന്നാണ് മറുപക്ഷം ആഞ്ഞടിക്കുന്നത്. ഒമ്പത് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയെങ്കിലും സ്ത്രീവിരുദ്ധ പാര്‍ട്ടിയെന്ന പഴി ഉണ്ടാക്കി. രാഷ്ട്രീയ എതിരാളികള്‍ ഇത് ഇതിനോടകം പ്രചാരണം ആയുധമാക്കി കഴിഞ്ഞു.

ഏറ്റുമാനൂരിലെ പ്രഖ്യാപനം
ലതിക സുഭാഷിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ നിലവില്‍ രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ഏറ്റുമാനൂരില്‍ അവരുടെ തുടര്‍ നീക്കം എന്താവും എന്നറിയാന്‍ കാത്തിരിക്കുകയാണ് നേതൃത്വം. മുന്നണി തീരുമാനത്തെ വെല്ലുവിളിച്ച് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ ലതിക സുഭാഷ് തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് അവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവും.
Recommended Video

തള്ളിപ്പറയേണ്ടി വരും
അതിനായി ഏവരും ഉറ്റുനോക്കുന്ന ഏറ്റുമാനൂരിലെ ഇന്നത്തെ അവരുടെ പ്രഖ്യാപനത്തിനായിട്ടാണ്. സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ അവരെ പിന്തുണക്കുന്നവര്‍ക്ക് പോലും തള്ളിപ്പറയേണ്ടി വരും. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ലതിക സുഭാഷിന്രെ പ്രതികരണം.
ക്യൂട്ടായി ഐശ്വര പ്രസാദ്; ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications