കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ രംഗത്ത് സിപിഎമ്മിനെ കടത്തിവെട്ടി കോണ്‍ഗ്രസ് മുന്നേറ്റം; വ്യത്യാസം 12 ലക്ഷത്തിന്‍റേത്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണിക്കെതിരെ രൂക്ഷമായ വിമര്‍ശനായിരുന്നു ഫേസ്ബുക്കിലെ ഒരു വിഭാഗം കോണ്‍ഗ്രസ് അണികളും കൂട്ടായ്മകളും നടത്തിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സൈബറിടത്തില്‍ പാര്‍ട്ടിക്ക് വേണ്ടത്ര മുന്നേറ്റം നല്‍കാന്‍ ഔദ്യോഗിക ചുമതലയുണ്ടായിട്ട് പോലും അനില്‍ ആന്‍റണിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം അതിന് ശ്രമിച്ചില്ലെന്നുമായരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം കണക്കുകള്‍ നിരത്തി മറുപടി പറയുകയാണ് അനില്‍ ആന്‍റണി.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

ബഹുദൂരം മുന്നില്‍

ബഹുദൂരം മുന്നില്‍

വിഭവങ്ങളും ആളുകളും കുറവായിരുന്നിട്ട് പോലും നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിനെയും ബിജെപിയേയും ബഹുദൂരം പിന്നിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നാണ് അനില്‍ ആന്‍റണി അവകാശപ്പെടുന്നത്. ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റേതൊരു പാര്‍ട്ടിയേക്കാളും സൈബര്‍ രംഗത്ത് സജ്ജരായിരുന്നെന്നും അദ്ദേഹം പറയുന്നു.

ചെറിയ ഗ്രൂപ്പുകള്‍

ചെറിയ ഗ്രൂപ്പുകള്‍

പ്രചരണങ്ങള്‍ താഴെതട്ടില്‍ വരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ബൂത്ത് തലം വരെ ഇന്റേണല്‍ കമ്മിറ്റികള്‍ കൊണ്ട് വരാന്‍ സാധിച്ചു. പ്രവാസികളായ പാര്‍ട്ടി അനുഭാവികളെ ഉള്‍പ്പെടുത്തി മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സൈബര്‍ പോരാളികളുടെ സെല്ലുകളുണ്ടാക്കാന്‍ സാധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് എല്ലാ ജില്ലകളിലേയും മിക്ക പഞ്ചായത്തുകളിലും ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഇതൊരു ശക്തമായ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പ്രവര്‍ത്തനം

മികച്ച പ്രവര്‍ത്തനം

കെപിസിസി മിഡിയ സെല്ലിന് ഇത്തവണ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കാന്‍ സാധിച്ചത്. പരിമിത സംവിധാനത്തിൽ മികച്ച ഏകോപനത്തിലാണ് മീഡിയ സെൽ പ്രവർത്തിച്ചത്. ഇതിന്‍റെ ഗുണം തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായി. മറ്റ് പാര്‍ട്ടികളെ ഒണ്‍ലൈന്‍ സൈബര്‍ ഇടങ്ങളില്‍ പിന്തള്ളാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു

ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ്-കേരള

ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ്-കേരള

കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസിന്‍റെ നേട്ടം അനില്‍ ആന്‍റണി വ്യക്തമാക്കുന്നത്. കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ 'ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ്-കേരള'യുടെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന കണക്കുകളാണ് അനില്‍ ആന്‍റണി പുറത്ത് വിട്ടത്. ഈ കണക്ക് പ്രകാരം മറ്റ് പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പേജ് ബഹുദൂരം മുന്നിലാണ്.

ഔദ്യോഗിക കണക്ക്

ഔദ്യോഗിക കണക്ക്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞെടുപ്പ് കാലത്ത് 250 ലേറെ പോസ്റ്റുകളാണ് ഉണ്ടായത്. ഫേസ്ബുക്ക് പേജില്‍ 27 ലക്ഷം (2.7 മില്യൻ) പേർ സന്ദര്‍ശിക്കുകയും ചെയ്തു. സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പേജ് ബഹുദൂരം മുന്നിലാണെന്ന് കാണാന്‍ സാധിക്കും.

സിപിഎം കേരള

സിപിഎം കേരള

149 പോസ്റ്റുകളാണ് തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം കേരളയില്‍ ഉണ്ടായിരിക്കുന്നത്. സന്ദര്‍ശിച്ചവരുടെ എണ്ണമാവട്ടെ 15 ലക്ഷവും. അനില്‍ ആന്‍റണി പുറത്ത് വിട്ട കണക്ക് പ്രകാരം. കോണ്‍ഗ്രസിന്‍റേതിനേക്കാള്‍ 12 ലക്ഷം കുറവ് ആളുകളാണ് സിപിഎം പേജ് സന്ദര്‍ശിച്ചത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചവരുടെ എണ്ണം 6.41 ലക്ഷമാണ്.

ബിജെപി കേരള

ബിജെപി കേരള

ബിജെപി കേരളത്തിൽ 88 പോസ്റ്റുകളും ആണ് പങ്കുവെച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി കേരളയിൽ എട്ട് പോസ്റ്റുകൾ മാത്രമാണ് ഈ കാലയളവിൽ പങ്കുവെച്ചിരിക്കുന്നത്. പേജ് സന്ദര്‍ശിച്ചവരുടെ എണ്ണം 19100 പേരും. ഈ കണക്കുകള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് സൈബര്‍ സെല്ലിന്‍റെ നേട്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിനായി

വിജയത്തിനായി

യുഡിഎഫ് സ്ഥാനാർഥികളുെട വിജയത്തിനായി വ്യത്യസ്ത മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ സംഘടിപ്പിച്ചു. മീഡിയ സെല്ലിന്‍റെ ഭാഗമായ സംഘാഗങ്ങലും പ്രവര്‍ത്തകരും വലിയ മികവാണ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന എഫ്ബി പേജിന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പേജുമായി യാതൊരു ബന്ധവുമില്ല. സാമൂഹമാധ്യമത്തിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നുമാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
E Sreedharan confident of winning

English summary
kerala assembly election 2021: Congress is far ahead in cyber front: anil k antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X