Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജു പ്രഭാകറിനെ തിരഞ്ഞെടുപ്പ് കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; നിലപാട് വ്യക്തമാക്കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. പറ്റുന്ന സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനായി പ്രമുഖകരെ കളത്തിലിറക്കാനുള്ള പദ്ധതിയിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നുണ്ട്. ഉന്നത പദവികളിലിരുന്ന വ്യക്തിത്വങ്ങളെയാണ് കോണ്‍ഗ്രസ് ഇതിനായി പരിഗണിക്കുന്നത്. ഇപ്പോഴത്തെ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ എന്നിവരുടെ നീണ്ട പട്ടിക തന്നെ കോണ്‍ഗ്രസ് ഇതിനായി തയ്യാറാക്കിയിരുന്നു.

congress

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജു പ്രഭാകര്‍ ഐഎഎസ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്ന സമീപിച്ചിരുന്നു. എന്നാല്‍ അന്ന് സ്ഥാനാര്‍ത്ഥിയാവില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. കായംകുളത്ത് നിന്നുള്ള പ്രാദേശിക നേതാക്കള്‍ അവിടെ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നവീകരണം മാത്രമാണ് ലക്ഷ്യമെന്ന് ബിജു പ്രഭാകര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പരേതനായ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണ് ബിജു പ്രഭാകര്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ തന്നെയാണ് ജിജി തോംസണ്‍ താമസിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ജിജി തോംസണ്‍ അറിയിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. വട്ടിയൂര്‍ക്കാവില്‍ നിന്നോ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ല. യുവജനങ്ങളെ മത്സരിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+