Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനദണ്ഡം വിജയ സാധ്യത മാത്രം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നയം വ്യക്തമാക്കി രാഹുല്‍

തിരുവനന്തപുരം; കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി നിര്‍ണയം എങ്ങനെയായിരിക്കുമെന്ന്‌ വ്യക്തമാക്കി രാഹുല്‍ ഗാന്ധി. വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്ന്‌ യുഡിഎഫ്‌ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul gandhi

വിജയസാധ്യതയല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നാണ്‌ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.സ്ഥാനാര്‍ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രമാകരുത്‌. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26മുതല്‍ യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും. രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖാപിച്ച്‌ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും വയനാട്‌ എംപി പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+