കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍കസിലെത്തി താരിഖ് അന്‍വര്‍, കാന്തപുരത്തോട് പിന്തുണ തേടി, പത്മനാഭനെയും കണ്ടു, മറുപടി ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് പ്രതിനിധി സാമുദായിക പ്രമുഖരെയും സാംസ്‌കാരിക നായകന്‍മാരെയും നേരിട്ട് കണ്ടിരിക്കുകയാണ്. ആദ്യമെത്തിയത് പ്രമുഖ എഴുത്തുകാരന്‍ ടി പത്മനാഭന്റെ വീട്ടില്‍. നേരത്തെ സിപിഎമ്മും ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പത്മനാഭന്റെ വീട്ടിലെത്തിയിരുന്നു. ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്നും അദ്ദേഹം താരിഖ് അന്‍വറിനോട് സംസാരിക്കവേ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് അത്ര വിശ്വാസം പോര എന്നായിരുന്നു മറുപടി.

1

ഞങ്ങള്‍ നന്നായി പരിശ്രമിക്കുന്നുണ്ടെന്നായിരുന്നു പത്മനാഭന് താരിഖ് അന്‍വര്‍ നല്‍കിയ മറുപടി. കെപിസിസിയുടെ നൂറാം വാര്‍ഷികത്തില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന പ്രതിഭാദരം ചടങ്ങിന്റെ ഉദ്ഘാടനത്തിനാണ് താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും പത്മനാഭന്റെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയെ കുറിച്ചും താരിഖ് അന്‍വര്‍ പത്മനാഭനോട് സൂചിപ്പിച്ചു. എഐസിസി സെക്രട്ടറി പിവി മോഹനന്‍ മംഗലാപുരം സ്വദേശിയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ അവിടെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ കുറിച്ചും പത്മനാഭന്‍ പറഞ്ഞു.

അതേസമയം മര്‍ക്കസിലെത്തി സമസ്ത എപി വിഭാഗ നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെയും താരിഖ് അന്‍വര്‍ കണ്ടു. സമുദായ നേതാക്കളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം ശക്തമാക്കാനുള്ള നീക്കം കൂടിയാണിത്. കാന്തപുരവും പിണറായി വിജയനും തമ്മില്‍ വ്യക്തിപരമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് പിന്തുണ തേടി കോണ്‍ഗ്രസ് നേതൃത്വം നേരിട്ടെത്തിയത്. ടി സിദ്ദീഖ്, കെപി അനില്‍ കുമാര്‍, പിവി മോഹനന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലെ പിന്തുണ തന്നെയാണ് മുഖ്യ ചര്‍ച്ചാ വിഷയമായതെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു.

പാര്‍ലമെന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോര, പ്രാദേശിക വിഷയങ്ങളില്‍ കൂടി സജീവമായി കോണ്‍ഗ്രസ് ഇടപെടണമെന്നും, ആ രീതിയിലേക്ക് പ്രവര്‍ത്തന ശൈലി മാറണമെന്നും കാന്തപുരം നിര്‍ദേശിച്ചു. മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിറകോട്ട് പോകുന്നതായി സംശയമുണ്ട്. ഇക്കാര്യത്തിലുള്ള നടപടികളാണ് വേണ്ടത്. എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കണമെന്നും കാന്തപുരം നിര്‍ദേശിച്ചു. അതേസമയം തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടി നിയമിതനായതിന് പിന്നാലെ ചെന്നിത്തലയ്‌ക്കൊപ്പം പ്രധാന സമുദായ നേതാക്കളെയെല്ലാം നേരത്തെ സന്ദര്‍ശിച്ചിരുന്നു.

ക്രൈസ്തവ വിബാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത്തവണ കൂട്ടായ നേതൃത്വത്തിലൂടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്. അതിന്റെ ഫലം കാണാനുണ്ടാവും. സീറ്റ് വിഭജനം അടക്കം എല്ലാ കാര്യങ്ങളും കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാവുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
kerala assembly election 2021: congress leader tariq anwar meets padmanabhan and kanthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X