കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ഇതിനായി വമ്പന്‍ പദ്ധതികളാണ് യുഡിഎഫ് ക്യാമ്പില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രമുഖ വ്യക്തിത്വങ്ങളെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ 95ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റംയുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 86 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഒമ്പതോളം അധികം സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. രണ്ട് മുന്നണികള്‍ മുന്നണി വിട്ട് പുറത്തുപോയ സാഹചര്യത്തിലാണ് സീറ്റുകള്‍ അധികമായി ലഭിക്കാന്‍ കാരണമായത്.

മുസ്ലീം ലീഗും സിഎംപിയും

മുസ്ലീം ലീഗും സിഎംപിയും

കോണ്‍ഗ്രസിനെ കൂടാതെ മുസ്ലീം ലീഗിനും സിഎംപിക്കും അധികം സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒരു സീറ്റാണ് അധികമായി ലഭിക്കുക. ഇതോടൊപ്പം ആര്‍എസ്പിക്ക് അനുകൂലമായ ചില സീറ്റുകള്‍ വെച്ചുമാറ്റത്തിന് സാധ്യതയുണ്ട്. കൂടാതെ മുന്നണിയിലേ്ക് വന്ന ഫോര്‍വേര്‍ഡ് ബ്ലോക്കിനും ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

യുഡിഎഫിലെ മുന്നണികളില്‍ ഒന്നായ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തിലാണ് ഇത്രയും സീറ്റ് ഒഴിവ് വന്നത്. കേരള കോണ്‍ഗ്രസിന് 15 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സീറ്റുകള്‍ പിജെ ജോസഫ് ചോദിക്കുന്നുമുണ്ട്. കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച ഏഴ് സീറ്റുകളിലും ഒഴിവ് വന്നിട്ടുണ്ട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 87 സീറ്റുകളിലാണ് മത്സരിച്ചത്. മുസ്ലീം ലീഗ് 24 സീറ്റില്‍ മത്സരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മത്സരിച്ചു. ലോക് താന്ത്രിക് ജനതാദള്‍ 7, ആര്‍എസ്പി 5, കേരള കോണ്‍ഗ്രസ് ജേക്കബ് 1, സിഎംപി എന്നിങ്ങനെയായിരുന്നു സീറ്റ് നില.

സെലിബ്രിറ്റികള്‍ എത്തുമോ

സെലിബ്രിറ്റികള്‍ എത്തുമോ

അതേസമയം, ചില സീറ്റുകള്‍ പിടിച്ചെടുക്കാന്‍ താരപദവിയുള്ളവരെയും പൊതുസമ്മതരെയും കളത്തിലിറക്കാന്‍ യുഡിഎഫിന് പദ്ധതിയുണ്ട്. ഐഎഫ്എസില്‍ നിന്ന് വിമരമിച്ച രാജാമണി, പ്രമുഖ ചാനലിലെ അവതാരക എന്നിവരും പരിഗണനയില്‍ ഉണ്ട്. വട്ടിയൂര്‍ക്കാവ് കളമശേരി എന്നീ മണ്ഡലങ്ങളിലാണ് പ്രമുഖരെ രംഗത്തിറക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്.

കളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവുംകളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവും

കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവികേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവി

നേമം തിരിച്ച് പിടിക്കും, ബിജെപിയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് സിപിഎം, നേമത്ത് ഇറക്കുക വി ശിവൻകുട്ടിയെ തന്നെനേമം തിരിച്ച് പിടിക്കും, ബിജെപിയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് സിപിഎം, നേമത്ത് ഇറക്കുക വി ശിവൻകുട്ടിയെ തന്നെ

'ഉമ്മൻചാണ്ടിയാണ് ഭേദമെന്ന് കോൺഗ്രസ് വിചാരിച്ചെങ്കിൽ കുറ്റം പറയാനാവില്ല', ചെന്നിത്തലയെ ട്രോളി ഐസക്'ഉമ്മൻചാണ്ടിയാണ് ഭേദമെന്ന് കോൺഗ്രസ് വിചാരിച്ചെങ്കിൽ കുറ്റം പറയാനാവില്ല', ചെന്നിത്തലയെ ട്രോളി ഐസക്

ജിജി തോംസണെ ചെങ്ങന്നൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, കായംകുളത്തും വട്ടിയൂര്‍ക്കാവിലും ഞെട്ടിക്കും!!ജിജി തോംസണെ ചെങ്ങന്നൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, കായംകുളത്തും വട്ടിയൂര്‍ക്കാവിലും ഞെട്ടിക്കും!!

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
Kerala Assembly Election 2021; Congress likely to contest around 95 seats in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X