ജോസഫ് വാഴയ്ക്കന് ഔട്ട്? മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന്, ഫോര്‍മുല അംഗീകരിക്കുമെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് കണ്ണുവച്ചിട്ടുള്ള മൂവാറ്റുപുഴ നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുനല്‍കിയേക്കും. കഴിഞ്ഞ ദിവസം സീറ്റ് ചര്‍ച്ചയുടെ ഭാഗമായി ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോര്‍മുല കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാനാണ് സാധ്യത. ഇതോടെ ജോസഫ് വാഴയ്ക്കന് എവിടെ മല്‍സരിക്കുമെന്ന ചോദ്യം ബാക്കിയാണ്. അദ്ദേഹം കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന സൂചനയുണ്ട്. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കില്‍ ജോസഫ് വാഴയ്ക്കന് പൂഞ്ഞാറിലെത്തിയേക്കും. അതോടെ പൂഞ്ഞാറില്‍ ശക്തമായ മല്‍സരമായിരിക്കും നടക്കുക.

15 സീറ്റ് വേണമെന്നായിരുന്നു ജോസഫ് പക്ഷം ആദ്യം ആവശ്യപ്പെട്ടത്. വിഭജിക്കപ്പെടുന്നതിന് മുമ്പ് യുഡിഎഫ് അനുവദിച്ചിരുന്ന സീറ്റുകള്‍ എല്ലാം കിട്ടണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് തള്ളി. തുടര്‍ന്നാണ് 12 സീറ്റ് കിട്ടണമെന്ന ആവശ്യവുമായി ജോസഫ് പക്ഷം എത്തിയത്. എന്നാല്‍ ഏറിയാല്‍ ഒമ്പത് സീറ്റ് മാത്രമേ നല്കാന് സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ നിരന്തര ചര്‍ച്ചയുടെ ഫലമായിട്ടാണ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ചത്.
മൂവാറ്റുപുഴ മണ്ഡലം വിട്ടുതന്നാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും മറ്റൊരു സീറ്റും കോണ്‍ഗ്രസിന് കൊടുക്കാമെന്നാണ് ഫോര്‍മുല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നത്. എന്നാല്‍ 10 സീറ്റ് ലഭിക്കണമെന്നും ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. യുഡിഎഫില്‍ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. ജോസഫ് പക്ഷവുമായുള്ള ചര്‍ച്ച കൂടി കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടികളുടെ നീക്കം.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം
ഇന്ന് വൈകീട്ട് ജോസഫ് പക്ഷവും യുഡിഎഫ് നേതാക്കളും ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കും. ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് വാഴയ്ക്കന് പറയുന്നത്. അത്തരം പോസ്റ്ററുകളൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല. ജോസഫ് വാഴയ്ക്കന് പൂഞ്ഞാറിലെത്തിയാല്‍ പിസി ജോര്‍ജിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.
നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications