കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് വാഴയ്ക്കന്‍ ഔട്ട്? മൂവാറ്റുപുഴ മണ്ഡലം കേരള കോണ്‍ഗ്രസിന്, ഫോര്‍മുല അംഗീകരിക്കുമെന്ന് സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ കണ്ണുവച്ചിട്ടുള്ള മൂവാറ്റുപുഴ നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുനല്‍കിയേക്കും. കഴിഞ്ഞ ദിവസം സീറ്റ് ചര്‍ച്ചയുടെ ഭാഗമായി ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോര്‍മുല കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാനാണ് സാധ്യത. ഇതോടെ ജോസഫ് വാഴയ്ക്കന്‍ എവിടെ മല്‍സരിക്കുമെന്ന ചോദ്യം ബാക്കിയാണ്. അദ്ദേഹം കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന സൂചനയുണ്ട്. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കില്‍ ജോസഫ് വാഴയ്ക്കന്‍ പൂഞ്ഞാറിലെത്തിയേക്കും. അതോടെ പൂഞ്ഞാറില്‍ ശക്തമായ മല്‍സരമായിരിക്കും നടക്കുക.

j

15 സീറ്റ് വേണമെന്നായിരുന്നു ജോസഫ് പക്ഷം ആദ്യം ആവശ്യപ്പെട്ടത്. വിഭജിക്കപ്പെടുന്നതിന് മുമ്പ് യുഡിഎഫ് അനുവദിച്ചിരുന്ന സീറ്റുകള്‍ എല്ലാം കിട്ടണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് തള്ളി. തുടര്‍ന്നാണ് 12 സീറ്റ് കിട്ടണമെന്ന ആവശ്യവുമായി ജോസഫ് പക്ഷം എത്തിയത്. എന്നാല്‍ ഏറിയാല്‍ ഒമ്പത് സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ നിരന്തര ചര്‍ച്ചയുടെ ഫലമായിട്ടാണ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ചത്.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

മൂവാറ്റുപുഴ മണ്ഡലം വിട്ടുതന്നാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും മറ്റൊരു സീറ്റും കോണ്‍ഗ്രസിന് കൊടുക്കാമെന്നാണ് ഫോര്‍മുല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നത്. എന്നാല്‍ 10 സീറ്റ് ലഭിക്കണമെന്നും ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. യുഡിഎഫില്‍ എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. ജോസഫ് പക്ഷവുമായുള്ള ചര്‍ച്ച കൂടി കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടികളുടെ നീക്കം.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

ഇന്ന് വൈകീട്ട് ജോസഫ് പക്ഷവും യുഡിഎഫ് നേതാക്കളും ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കും. ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് വാഴയ്ക്കന്‍ പറയുന്നത്. അത്തരം പോസ്റ്ററുകളൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല. ജോസഫ് വാഴയ്ക്കന്‍ പൂഞ്ഞാറിലെത്തിയാല്‍ പിസി ജോര്‍ജിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.

നടി സഞ്ജന ഗല്‍റാണിയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
Kerala Assembly Election 2021: Congress likely to handed over Moovattupuzha seat to Joseph Faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X