കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടയമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമെന്ന് മോഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി ഉണ്ടാവാന്‍ പോകുന്നു. ഉമ്മന്‍ ചാണ്ടിക്ക് മാത്രം ആനുകൂല്യം ഉണ്ടാവുമെന്നാണ് സൂചന. ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവരാണ് രംഗത്തുള്ളത്. തൃശൂരില്‍ അടക്കമുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഇതേ തുടര്‍ന്ന് ഹൈക്കമാന്‍ഡ് മടക്കിയിരിക്കുകയാണ്. മത്സരിച്ച് തോറ്റവരെ അടക്കം വീണ്ടും സീറ്റ് നല്‍കി പ്രോത്സാഹിപ്പിക്കരുത് എന്ന കര്‍ശന നിര്‍ദേശവും ഇവര്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തിലുണ്ട്.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ഹൈക്കമാന്‍ഡിന് കത്ത്

ഹൈക്കമാന്‍ഡിന് കത്ത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പൊതുമാനദണ്ഡം വേണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം കത്തില്‍ പരയുന്നുണ്ട്. രണ്ട് തവണ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നാണ് ആവശ്യം. ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഹൈക്കമാന്‍ഡിന് കത്തയച്ചിരിക്കുന്നത്. ഇത് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വിജയം മാത്രം മാനദണ്ഡം എന്നത് ഇതിന്റെ ഭാഗമാണ്.

ഉമ്മന്‍ ചാണ്ടിക്ക് ഇളവ്

ഉമ്മന്‍ ചാണ്ടിക്ക് ഇളവ്

ഉമ്മന്‍ ചാണ്ടി ഒഴികെ അഞ്ച് തവണ എംഎല്‍എ ആയവരെ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പ്രാദേശികമായി ജനസ്വാധീനമുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് വേറൊരു നിര്‍ദേശം. ഓരോ ജില്ലയിലും ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ മത്സരിക്കണം. ഗ്രൂപ്പ് വീതംവെപ്പ് വേണ്ട. എല്ലാ ജില്ലയിലും വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാവണം. ജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കണം. എല്ലാ ജില്ലയിലും 40 വടസ്സിന് താഴെ പ്രായമുള്ള രണ്ട് പേര്‍ക്കെങ്കിലും അവസരം നല്‍കണം. ഇതിലൂടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശമുണ്ട്.

കോണ്‍ഗ്രസ് 95 സീറ്റില്‍

കോണ്‍ഗ്രസ് 95 സീറ്റില്‍

കോണ്‍ഗ്രസ് ഇത്തവണ 95 സീറ്റില്‍ മത്സരിക്കാനാണ് തീരുമാനം. അതേസമയം ലീഗിന് 26 സീറ്റ് വരെയെ നല്‍കൂ. ജോസഫ് ഗ്രൂപ്പിന് ഒമ്പത് സീറ്റ് കൊടുക്കും. ആര്‍എസ്പിക്ക് അഞ്ചും ജേക്കബ് ഗ്രൂപ്പിനും സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ജനതാദളിനും ഓരോ സീറ്റ് വീതം നല്‍കും. രാഹുല്‍ നാളെ കേരളത്തിലെത്തുന്നതോടെ ഇക്കാര്യം തീരുമാനമാകും. 87 സീറ്റിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ട് സീറ്റ് അധികമാണ് ലീഗിന് നല്‍കുക. ജോസഫ് പതിനഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്‍കില്ല.

തിരുവമ്പാടിയില്‍ കോണ്‍ഗ്രസ്?

തിരുവമ്പാടിയില്‍ കോണ്‍ഗ്രസ്?

തിരുവമ്പാടിയില്‍ മുസ്ലീം ലീഗ് മത്സരിക്കാനുള്ള നീക്കം പാളുമെന്നാണ് സൂചന. കര്‍ഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താമരശ്ശേരി ബിഷപ്പ് റെമെജിയൂസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയെത്തിയ കെവി തോമസിനോടാണ് ഇക്കാര്യം ബിഷപ്പ് ആവശ്യപ്പെട്ടത്. തിരുവമ്പാടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ലീഗിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടണമെന്നും, പകരം പട്ടാമ്പി സീറ്റ് നല്‍കണമെന്നുമാണ് ആവശ്യം. ഇതോടെ കോണ്‍ഗ്രസ് തന്നെ തിരുവമ്പാടിയില്‍ മത്സരിക്കാനുള്ള സാധ്യത ശക്തമായി.

എറണാകുളത്തെ സീറ്റുകള്‍

എറണാകുളത്തെ സീറ്റുകള്‍

എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമ്പൂര്‍ണ ആ ധിപത്യം പുലര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. 14 സീറ്റില്‍ 11 ഇടത്തും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇതില്‍ ഏഴ് സിറ്റിംഗ് സീറ്റുകളിലെ എംഎല്‍എമാരും മാറില്ല. സിറ്റിംഗ് സീറ്റുകളില്‍ പ്രചാരണം ആരംഭിക്കാന്‍ കെപിസിസി നേരത്തെ നിര്‍ദേശിച്ചതാണ്. എറണാകുളത്ത് ടോണി ചമ്മണി തന്നെ മത്സരിക്കും. കെവി തോമസാണ് വനിതയ്ക്കായി സമ്മര്‍ദം ചെലുത്തുന്നത്. മൂവാറ്റുപുഴയില്‍ ജെയ്‌സണ്‍ ജോസഫ് വന്നേക്കും. ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യവും ഗുണം ചെയ്യും. ജോസഫ് വാഴയ്ക്കനും സീറ്റിനായി മുന്നിലുണ്ട്.

വെപ്പിനും തൃപ്പൂണിത്തുറയും

വെപ്പിനും തൃപ്പൂണിത്തുറയും

വെപ്പിന്‍ പിടിക്കാന്‍ കെപി ധനപാലനെയാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. എന്നാല്‍ കെപി ഹരിദാസ്, ഡൊമിനിക് പ്രസന്റേഷന്‍, ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് സാധ്യതയിലുള്ളത്. ഇവരില്ലെങ്കില്‍ മാത്രമേ ധനപാലന്‍ വരാന്‍ ഇടയുള്ളൂ. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ വീണ്ടും പരിഗണിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. വനിതകളെ കൊണ്ടുവരണമെന്നാണ് ആവശ്യം. സൗമിനി ജെയ്ന്‍, ആശ സനല്‍ എന്നിവര്‍ തമ്മിലാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരം.

തൃശൂരില്‍ പൊളിക്കും

തൃശൂരില്‍ പൊളിക്കും

തൃശൂരില്‍ ഡിസിസി തയ്യാറാക്കിയ സാധ്യതാ പട്ടിക നേതൃത്വം മടക്കി. ഇത് മുഴുവനായും പൊളിക്കും. രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയില്‍ തൃശൂരില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി പോലും ഈ പട്ടിക പ്രകാരം ജയിക്കില്ലെന്നാണ് കണ്ടെത്തിയത്. അങ്ങനെയുള്ളവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്നാണ് ചോദ്യം. അതേസമയം പത്മജാ വേണുഗോപാല്‍ അടക്കമുള്ളവര്‍ ഇതോടെ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം പത്മജ മണ്ഡലത്തിലുണ്ടായിട്ടും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ചടയമംഗലം കൊടുക്കില്ല

ചടയമംഗലം കൊടുക്കില്ല

ചടയമംഗലം സീറ്റ് ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. സീറ്റ് കോണ്‍ഗ്രസ് തന്നെ മത്സരിക്കേണ്ടതാണെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ലീഗിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. പുനലൂര്‍ കോണ്‍ഗ്രസ് എടുത്ത് പകരം ചടയമംഗലം ലീഗിന് നല്‍കാനായിരുന്നു ധാരണം. ലീഗിന് മണ്ഡലത്തില്‍ അടിത്തറ പോലുമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. കുഞ്ഞാലിക്കുട്ടി മത്സരിച്ചാലും തോല്‍ക്കുമെന്നാണ് പരിഹാസം. ഇവിടെ പ്രയാര്‍ ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാനുള്ള പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കി. എംഎം നസീറിനെയും പരിഗണിക്കുന്നു. ഇരവിപുരം ലീഗിനും കുണ്ടറ ആര്‍എസ്പിക്കും നല്‍കി ചടയമംഗലം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിലെ ആവശ്യം.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

English summary
kerala assembly election 2021: congress may contest from thiruvambady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X