കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ജയസാധ്യത തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് വമ്പന്‍ പരീക്ഷണത്തിനൊരുങ്ങുന്നു. കെ മുരളീധരന്റെ പരാതികള്‍ പരിഹരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനായി എ ഗ്രൂപ്പ് ഒന്നിച്ചതും അമ്പരിപ്പിക്കുന്ന നീക്കമായി. ഈ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് നോക്കില്ല എന്ന കോണ്‍ഗ്രസിന്റെ വാദം ശരിക്കും സത്യമാകുന്നു എന്ന് വ്യക്തമാകുകയാണ്. അതേസമയം സര്‍പ്രൈസ് മണ്ഡലമായിരിക്കും അദ്ദേഹത്തിനായി നല്‍കുക എന്നാണ് സൂചന.

ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം, ചിത്രങ്ങള്‍ കാണാം

മുരളീധരന് ഇളവ്

മുരളീധരന് ഇളവ്

കെ മുരളീധരന്‍ തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് നേതൃത്വുവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വടകരയില്‍ മുല്ലപ്പള്ളി അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍എംപിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കി. ഇതേ തുടര്‍ന്ന് വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഒടുവില്‍ നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ കേരളത്തിലെ എംപിമാരില്‍ അദ്ദേഹത്തിന് മാത്രമാണ് ഇളവ് നല്‍കുക.

ആന്റണിയുടെ നീക്കം

ആന്റണിയുടെ നീക്കം

എകെ ആന്റണിയാണ് മുരളീധരനെ മത്സരിപ്പിക്കാനായി നിര്‍ദേശിച്ചത്. കേരളത്തിലെ കോണ്‍ഗ്രസില്‍ അദ്ദേഹം കാര്യമായി ഇടപെടുന്നു എന്ന് വ്യക്തമാക്കുകയാണ്. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാന്‍ നിര്‍ദേശിച്ചതും ആന്റണിയായിരുന്നു. മുരളീധരനെ മാറ്റാനുള്ള നീക്കം കെപിസിി അധ്യക്ഷനായി കെ സുധാകരനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്. ആന്റണിക്ക് പുറമേ ഉമ്മന്‍ ചാണ്ടിയും കെ മുരളീധരന്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു. കരുണാകരന്റെ മകനെ എ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി പിന്തുണച്ചു എന്നതാണ് കോണ്‍ഗ്രസിലെ ഞെട്ടിക്കുന്ന കാര്യം.

ഒറ്റവാക്കില്‍ എ ഗ്രൂപ്പ് സമ്മതിച്ചു

ഒറ്റവാക്കില്‍ എ ഗ്രൂപ്പ് സമ്മതിച്ചു

രണ്ട് ദിവസം മുമ്പ് മുരളീധരന്‍ നടത്തിയ ഒരുപരാമര്‍ശം എ ഗ്രൂപ്പിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. കരുണാകരനെ ഇല്ലാതാക്കാന്‍ നോക്കിയവര്‍ ഇപ്പോഴും അത് തുടരുന്നുവെന്നും, കരുണാകരനൊപ്പം നിന്നവരെയാണ് വേട്ടയാടുന്നതെന്നും പറഞ്ഞിരുന്നു. ഇത് എ ഗ്രൂപ്പിനെ ഉന്നമിട്ടായിരുന്നു. ഇതോടെയാണ് മുരളീധരനെ ഇറക്കി ആ ആരോപണത്തെ പൊളിക്കാന്‍ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എന്തായാലും കേരളത്തിലെ മറ്റൊരു നേതാക്കള്‍ക്കും ഇളവ് നല്‍കില്ല എന്നാണ് തീരുമാനം.

ഏത് സീറ്റ്

ഏത് സീറ്റ്

മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ സര്‍പ്രൈസ് സീറ്റ് തന്നെ കോണ്‍ഗ്രസ് നല്‍കും. വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സാധ്യത. പകരം ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തനായ നേതാവിനെ തന്നെ ഇറക്കും. തൃശൂരിലോ വടകരയിലോ അതല്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലോ മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തമാണ്. വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് കൈവിട്ട മണ്ഡലമായത് കൊണ്ട് തിരിച്ചുപിടിക്കാന്‍ അവിടെ തന്നെയിറക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്രശാന്തിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.

മുല്ലപ്പള്ളി തെറിക്കുമോ?

മുല്ലപ്പള്ളി തെറിക്കുമോ?

സുധാകരന്‍ വരുന്നതിന് തടസ്സം നില്‍ക്കുന്നത് കെസി വേണുഗോപാലാണ്. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ച് തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടട്ടെ എന്നാണ് വേണുഗോപാലിന്റെ നിലപാട്. ആന്റണി അടക്കമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സുധാകരനെ തന്നെ കൊണ്ടുവരാനാണ് ആന്റണിയുടെ നീക്കം. മുരളീധരന്‍ മത്സരിക്കുകയും സുധാകരന്‍ അധ്യക്ഷനാവുകയും ചെയ്യുമ്പോള്‍ ഐ ഗ്രൂപ്പിനും തിരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചെന്ന് ബോധ്യമാവും. അതിലൂടെ നേതൃത്വത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസിന് മുന്‍തൂക്കം ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഹൈക്കമാന്‍ഡ് സര്‍വേ പ്രവചിക്കുന്നത്. 73 മുതല്‍ 78 സീറ്റ് വരെ യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍പറയുന്നത്. മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ സര്‍വേയ്ക്ക് നിയോഗിച്ചത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. മലബാറിലാണ് യുഡിഎഫ് വലിയ നേട്ടമുണ്ടാക്കുക. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും. മുസ്ലീം ലീഗ് ഒഴികെ മറ്റ് ഘടകകക്ഷികളുടെ നില മോശമാകുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് കിട്ടുന്ന സീറ്റുകളില്‍ പകുതി മലബാറില്‍ നിന്നാവുമെന്നാണ് പ്രവചനം. 40 മണ്ഡലങ്ങളില്‍ അധികം ത്രികോണ പോരാട്ടമുണ്ടാകുമെന്നും സര്‍വേ പറയുന്നു.

റോബിന്‍ പീറ്റര്‍ വേണ്ട

റോബിന്‍ പീറ്റര്‍ വേണ്ട

കോന്നിയില്‍ മണ്ഡലം തിരിച്ചുപിടിക്കാനായി റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കേണ്ടെന്ന് പത്തനംതിട്ട ഡിസിസി. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനുമെതിരെ ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പോസ്റ്റര്‍ പ്രചാരണവും ഉണ്ടായിരുന്നു. 17 പേര്‍ ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈഴവ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. എഐസിസി സര്‍വേയില്‍ അടക്കം റോബിന്‍ പീറ്റര്‍ക്കാണ് ജയസാധ്യത. ഇതാണ് വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

നേമത്താണോ മത്സരം

നേമത്താണോ മത്സരം

മുരളീധരനെ നേമത്ത് മത്സരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ മുരളീധരന്‍ മത്സരിക്കുന്ന കാര്യം തന്നെ തള്ളി. എംപിമാര്‍ മത്സരിക്കില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളത്തിനായി താന്‍ ദില്ലിയിലേക്ക് പോവുകയാണ്. നോമിനേഷന്‍ കൊടുക്കേണ്ട തിയ്യതി കഴിഞ്ഞേ മടങ്ങി വരൂ എന്നും മുരളീധരന്‍ പറഞ്ഞു. നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതേസമയം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

വ്യത്യസ്ത ലുക്കില്‍ ഗായിക സ്വാഗത: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021: congress may contest k muraleedharan this time, a group support him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X