കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ വേണു രാജാണി, കൊച്ചിയില്‍ ടോണി ചമ്മണി, കോണ്‍ഗ്രസിലെ സര്‍പ്രൈസ് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സത്യമാകുന്നു. വട്ടിയൂര്‍ക്കാവിലും കൊച്ചിയിലും ഇത്തവണ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഏറ്റവും മികച്ചവരും ജനപ്രീതി ഉള്ളവരുമാണ് ഇവിടെ വരുന്നത്. അതേസമയം വിഎം സുധീരനെ അടക്കം കളത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത് ഈ നീക്കങ്ങളുടെ ഭാഗമാണ്. സുധീരനെ പോലെ ആശയങ്ങളില്‍ സത്യസന്ധതയുള്ളവര്‍ വരണമെന്നത് രാഹുല്‍ അനിവാര്യമാണെന്ന് കരുതുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

വട്ടിയൂര്‍ക്കാവിലെ സര്‍പ്രൈസ്

വട്ടിയൂര്‍ക്കാവിലെ സര്‍പ്രൈസ്

വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ് സിപിഎമ്മിനായി രംഗത്തുള്ളത്. വികെ പ്രശാന്തിനെ ആര് നേരിടുമെന്നത് വലയി ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് അതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വേണു രാജാമണിയെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ വലിയ അംഗീകാരമായി കാണുമെന്ന് വേണു രാജാമണി പറയുന്നു. അദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്.

മുരളീധരന്റെ മണ്ഡലം

മുരളീധരന്റെ മണ്ഡലം

കെ മുരളീധരന്‍ 2011 മുതല്‍ വിജയിച്ച മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിലൂടെ ഇടതുപക്ഷം പിടിച്ചത്. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. വേണു രാജാമണി വളര്‍ന്ന് തിരുവനന്തപുരത്തായിരുന്നു. പിന്നീട് ദേശീയ-അന്തര്‍ദേശീയ തലത്തിലേക്ക് മാറുകയായിരുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു വേണു. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ സ്ഥാപനപതി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

കൊച്ചി പിടിക്കണം

കൊച്ചി പിടിക്കണം

കൊച്ചി സീറ്റിനായി കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി സീറ്റ് ഉറപ്പിച്ച മട്ടാണ്. എന്നാല്‍ ഡിസിസി സെക്രട്ടറി സ്വപ്‌ന പാട്രോണിക്‌സ് ശക്തമായ വെല്ലുവിളിയാണ് സീറ്റിന് വേണ്ടി ഉയര്‍ത്തുന്നത്. ഷൈനി മാത്യുവും പിന്നാലെ എത്തിയിട്ടുണ്ട്. ടോണി ചമ്മണി മണ്ഡലത്തില്‍ കുറച്ചുകാലമായി സജീവമായിരുന്നു. ഇത് സീറ്റ് ഉറപ്പായിരുന്നത് കൊണ്ടായിരുന്നു. 2016ല്‍ ഡൊമിനിക് പ്രസന്റേഷനായി ചമ്മണിയെ തഴഞ്ഞിരുന്നു. ഈ പരാതി കൂടി നിലനില്‍ക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വം കടുക്കും

സ്ഥാനാര്‍ത്ഥിത്വം കടുക്കും

സ്ഥാനാര്‍ത്ഥിത്വം കൊച്ചിയില്‍ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്. എതിര്‍പ്പില്ലെന്ന് ടോണി കരുതിയിടത്ത് നിന്നാണ് സ്വപ്‌നയുടെ വരവ്. ഡൊമിനിക് പ്രസന്റേഷന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതാണ്. ഗ്രൂപ്പ് സമാവാക്യത്തില്‍ എ ഗ്രൂപ്പാണ് മണ്ഡലത്തില്‍ അവകാശവാദമുന്നയിക്കുന്നത്. ലത്തീന്‍ കത്തോലിക് സമുദായാംഗങ്ങളാണ് സ്വപ്‌നയും ടോണിയും. ഗ്രൂപ്പ് നേതാക്കള്‍ക്ക് ടോണിയോടാണ് വലിയ താല്‍പര്യം. കെവി തോമസ് അടക്കമുള്ളവരുടെ പിന്തുണ സ്വപ്‌നയ്ക്കുണ്ടാവുമെന്നാണ് സൂചന. ഷൈനി മാത്യുവും ഇവര്‍ക്ക് വെല്ലുവിളിയാവും.

മേയര്‍ സ്ഥാനം കിട്ടിയില്ല

മേയര്‍ സ്ഥാനം കിട്ടിയില്ല

ഷൈനി മാത്യുവിനെ നേതൃത്വം മുമ്പും നിരാശപ്പെടുത്തിയതാണ് ഇത്തവണ പ്രശ്‌നമാകുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ രണ്ടരവര്‍ഷത്തിന് ശേഷം സൗമിനി ജെയ്ന്‍ മേയര്‍ സ്ഥാനത്ത് നിന്ന് മാറിയില്ല. പകരം വരേണ്ടിയിരുന്ന ഷൈനി മാത്യുവിന് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. യുഡിഎഫിന് സ്വാധീനമുള്ള ഉറപ്പുള്ള സീറ്റായത് കൊണ്ടാണ് കൊച്ചി സീറ്റിനായി ഇത്ര മത്സരം. കെജെ മാക്‌സി മണ്ഡലം പിടിച്ചെടുത്തെങ്കിലും വെറും 1086 വോട്ടിനായിരുന്നു. അന്ന് വിമതന്‍ 7588 വോട്ടും നേടിയിരുന്നു. ഇത്തവണ വിമത ശല്യം ഇല്ലെങ്കില്‍ ജയം കോണ്‍ഗ്രസിനായിരിക്കുമെന്നാണ് വിശ്വാസം.

ഔദാര്യം വേണ്ട

ഔദാര്യം വേണ്ട

യുഡിഎഫിനോട് ഇതിനിടെ കടുപ്പിച്ച് പിസി ജോര്‍ജും രംഗത്തെത്തി. ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിന് മുന്നില്‍ വാതില്‍ അടച്ച യുഡിഎഫിന് മറുപടിയാണ് നല്‍കിയിരിക്കുന്നത്. യുഡിഎഫിന്റെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നാണ് ജോര്‍ജ് തുറന്നടിച്ചത്. എന്‍ഡിഎ പ്രവേശന സാധ്യതയും ജോര്‍ജ് തള്ളുന്നില്ല. 28ന് പ്രഖ്യാപനം ഉണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു. രാമക്ഷേത്രത്തിന് ആയിരമല്ല, ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കില്‍ നല്‍കുമെന്ന് ജോര്‍ജ് പറഞ്ഞു.

മുരളീധരന്റെ പ്രതികരണം

മുരളീധരന്റെ പ്രതികരണം

കോണ്‍ഗ്രസില്‍ പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണഅ ഉള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു. കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ക്ക് സീറ്റില്ല. നേതാക്കളെ താങ്ങി നടക്കുന്നവര്‍ക്കാണ് സീറ്റ് കൊടുക്കുന്നത്. അവരെ ജനങ്ങള്‍ ജയിപ്പിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരിക്കലും ഗ്രൂപ്പ് ഉണ്ടാവരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വയനാട് സീറ്റിനായിരുന്നു ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും താനറിഞ്ഞില്ല. കെ കരുണാകരനൊപ്പം നിന്നവരെ ശരിയാക്കുന്നവരാണ് ഇപ്പോഴും കോണ്‍ഗ്രസിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
kerala assembly election 2021: congress may contest venu rajamani from vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X