• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തരൂരിനായി നേമവും വട്ടിയൂര്‍ക്കാവും, മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്, രാഹുലിന്റെ സര്‍വേയില്‍ ഒന്നാമന്‍!!

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതോടെ കാര്യങ്ങള്‍ മാറുന്നു. കൂടുതല്‍ ജനപ്രിയ മുഖങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടക്കം വരുമെന്നാണ് സൂചന. അതേസമയം ഏഷ്യാനെറ്റ് സര്‍വേ കണ്ട് കോണ്‍ഗ്രസില്‍ തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ശശി തരൂരിന്റെ സാധ്യതയാണ് ഇത് വര്‍ധിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. കോണ്‍ഗ്രസ് സര്‍വേകളില്‍ അടക്കം അപ്രതീക്ഷിതമായ കുതിപ്പാണ് തരൂര്‍ നടത്തിയിരിക്കുന്നത്. മത്സരിക്കാനാണ് സാധ്യത.

തരൂരിന്റെ ജനപ്രീതി

തരൂരിന്റെ ജനപ്രീതി

കോണ്‍ഗ്രസിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപോലെ ജനപ്രീതിയുള്ള നേതാവായി തരൂര്‍ മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. ഏഷ്യാനെറ്റ് സര്‍വേയും തരൂരിനെ സഹായിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ശശി തരൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ ഇതോടെ ക്യാമ്പയിനും തുടങ്ങി. ദീര്‍ഘകാലമായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തരൂരിനേക്കാള്‍ എത്രയോ പിന്നിലാണ് ജനപ്രീതി.

ചെന്നിത്തല ഫ്‌ളോപ്പ്

ചെന്നിത്തല ഫ്‌ളോപ്പ്

രമേശ് ചെന്നിത്തല സര്‍വേകളിലെല്ലാം വളരെ ഫ്‌ളോപ്പായിട്ടുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. വെറും ആറ് ശതമാനം വോട്ടാണ് അദ്ദേഹത്തിനുള്ളത്. ശശി തരൂര്‍ ഉമ്മന്‍ ചാണ്ടിക്ക് തൊട്ടുപിന്നിലെത്തി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നിട്ട് കൂടി അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. സജീവമായാല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയെയു ംകടത്തി വെട്ടാന്‍ സാധ്യതയുണ്ട്. അതേസമയം ഐ ഗ്രൂപ്പ് തരൂരിന്റെ പിന്തുണയില്‍ കടുത്ത ഞെട്ടലിലാണ്. തരൂരാണെങ്കില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് സര്‍വേകളെ കുറിച്ച് പറഞ്ഞത്.

രാഹുലിന്റെ സര്‍വേയില്‍

രാഹുലിന്റെ സര്‍വേയില്‍

രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം എഐസിസി നടത്തിയ സര്‍വേയില്‍ പ്രമുഖ നേതാക്കളേക്കാള്‍ വോട്ട് വീണത് തരൂരിനാണ്. യുവാക്കള്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും തരൂരിന് വന്‍ സ്വാധീനമുള്ളതായി സര്‍വേയില്‍ പറയുന്നു. ഈ പിന്തുണ മുതലെടുക്കാന്‍ കൂടിയാണ് എഐസിസി പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല അദ്ദേഹത്തിന് നല്‍കി മുന്‍നിരയിലെത്തിച്ചത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ പോലും തരൂരില്ലായിരുന്നു. എന്നാല്‍ സര്‍വേ വന്നതോടെ രാഹുലും മനസ്സുമാറ്റി.

നേമവും വട്ടിയൂര്‍ക്കാവും

നേമവും വട്ടിയൂര്‍ക്കാവും

ശശി തരൂരിനെ മത്സരിപ്പിക്കാനായി രണ്ട് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളാണ് ഇത്. വട്ടിയൂര്‍ക്കാവില്‍ കടുത്ത പോരാട്ടം നടക്കുന്നതിനാല്‍ നേമത്ത് മത്സരിക്കാനാണ് സാധ്യത. നേമത്ത് നേരത്തെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ തരൂരിന് മാത്രം ഇളവ് നല്‍കുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നമായേക്കും. പകരം ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്‌സഭാ സീറ്റ് എങ്ങനെ നിലനിര്‍ത്തുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ഇത് പക്ഷേ പരിഹരിക്കാവുന്നതാണ്.

ഹിറ്റായി ടോക് ഷോ

ഹിറ്റായി ടോക് ഷോ

സംസ്ഥാനത്ത് ഉടനീളം നടത്തിയ ടോക് ടു തരൂര്‍ ചര്‍ച്ചകള്‍ യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പോകുന്ന വഴിയിലൂടെയല്ല തരൂര്‍ സഞ്ചരിക്കാറുള്ളത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിലെ വിഎസ്സ് അച്യുതാനന്ദനാണ് അദ്ദേഹം. ഗ്രൂപ്പ് പോരില്ല എന്നത് വേറെ കാര്യം. തരൂര്‍ ഒറ്റയ്ക്ക് ഏത് വഴിക്ക് പോയാലും അത് വിജയിത്തിലെത്തും. തരൂരിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്നത് എ ഗ്രൂപ്പാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ ചെന്നിത്തലയുടെ ആഗ്രഹം നടക്കില്ലെന്ന് ഉറപ്പിക്കാന്‍ തരൂരിന് സാധിക്കും. ഗ്രൂപ്പുകള്‍ക്ക് അപ്പുറമുള്ള തരൂര്‍ ഫാക്ടറിനെയാണ് എ ഗ്രൂപ്പ് ഭയപ്പെടുന്നത്.

മുഖ്യമന്ത്രി പദം കിട്ടും?

മുഖ്യമന്ത്രി പദം കിട്ടും?

തരൂരിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പര്യപ്പെടുന്നത്. അതില്‍ രണ്ട് കാര്യങ്ങളുണ്ട്. നേതൃത്വ പ്രതിസന്ധിയില്‍ ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്ന തരൂരിനെ ദേശീയ തലത്തില്‍ നിന്ന് മാറ്റി നിര്‍ത്താം. സംസ്ഥാന തലത്തിലേക്ക് വന്നാല്‍ തരൂരിന്റെ മികവ് കൊണ്ട് ഗ്രൂപ്പ് നേതാക്കന്മാരെ ഒതുക്കി നിര്‍ത്തുകയും ചെയ്യാം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കൈകാര്യം ചെയ്യാനുള്ള രാഹുലിന്റെ തന്ത്രം കൂടിയാണിത്. ഇത് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്താന്‍ അവസാന അവസരം കൂടിയാണെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നു. ഐ ഗ്രൂപ്പും വിട്ടുകൊടുക്കില്ല. അതാണ് തരൂരിനെ തന്നെ ഇറക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നത്.

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam
  തരൂര്‍ വന്നാല്‍ മാറും

  തരൂര്‍ വന്നാല്‍ മാറും

  സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും തരൂരിന് ഒരുപോലെ ജനപിന്തുണയുണ്ട്. പ്രകടന പത്രികയില്‍ അദ്ദേഹം ഉള്‍പ്പെടുത്തുന്ന കാര്യം നടപ്പാക്കാന്‍ തരൂരിന് മാത്രമേ സാധിക്കൂ എന്ന് ഹൈക്കമാന്‍ഡും കരുതുന്നു. 2009 മുതല്‍ തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നുണ്ട്. അതേസമയം നേമത്ത് ശിവന്‍കുട്ടിയെ വീഴ്ത്താന്‍ തരൂരിന് സാധിക്കും. താന്‍ തന്നെ ജയിക്കുമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. പക്ഷേ തരൂരിനെ പോലെ എല്ലാ അര്‍ത്ഥത്തിലും സ്വീകാര്യനായ നേതാവ് മത്സരിക്കുന്നത് വിജയത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ സാധിക്കും.

  English summary
  kerala assembly election 2021: congress may gave ticket to shashi tharoor, he may contest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X