കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറില്‍ 20 സീറ്റ് പിടിക്കും, കോണ്‍ഗ്രസ് കളി മാറ്റുന്നു, ധര്‍മജന്‍ അടക്കം വരും, ഇടതിനെ ഞെട്ടിക്കും!

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയെയും അവരുടെ കോട്ടയില്‍ തകര്‍ത്തെറിയാന്‍ കോണ്‍ഗ്രസ്. ഇത്തവണ ഞെട്ടിച്ച സ്ഥാനാര്‍ത്ഥികളാണ് വരാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ധര്‍മജന്‍ അടക്കമുള്ള വന്‍ നിരയാണ് മലബാറില്‍ ഇറങ്ങാന്‍ കാത്തിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള മേല്‍നോട്ടം മലബാറില്‍ ഉണ്ടാവും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ അടക്കം തൂത്തുവാരുക തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എകെ ആന്റണിയുടെ കാലത്ത് കിട്ടിയിരുന്ന നേട്ടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

മലബാറില്‍ ഞെട്ടിക്കും

മലബാറില്‍ ഞെട്ടിക്കും

മലബാറില്‍ ഇത്തവണ എല്ലാ പ്രശ്‌നവും മറന്ന് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നില്‍ക്കും. അതിന് കൂടിയാണ് ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങിയത്. ഈഴവ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും പരിഗണന. ഇത് രാഹുല്‍ ഗാന്ധിയുടെ തന്ത്രമാണ്. സോഷ്യല്‍ എഞ്ചിനീയറിംഗ് പിണറായി കൃത്യമായി നടപ്പാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ഗ്രൂപ്പ് സമവായം നോക്കി ഇത്തവണ സീറ്റ് നല്‍കില്ല.

ബോധപൂര്‍വമായ നീക്കം

ബോധപൂര്‍വമായ നീക്കം

കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടപ്പാക്കുന്നതിന് കാരണമുണ്ട്. ഒബിസി, പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്താണ് ഛത്തീസ്ഗഡ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. അത് രാഹുലിന്റെ കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗായിരുന്നു. അത്തരമൊരു നീക്കമാണ് ഇത്തവണ നടത്തുന്നത്. ബാലുശ്ശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അടക്കം മത്സരിപ്പിക്കാനാണ് തീരുമാനം. ഇതെല്ലാം ബോധപൂര്‍വമായ നീക്കമാണ്. ഏറ്റവും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്ന നയത്തിലൂടെ ആ വിഭാഗത്തിന്റെ വിശ്വാസം നേടാന്‍ സാധിക്കും.

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം ആര്‍ക്കൊക്കെ മലബാറില്‍ സീറ്റ് കൊടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജാതി പരിഗണനകള്‍ക്ക് മലബാറില്‍ പരിഗണന നല്‍കും. ഓരോ വിഭാഗത്തിനും സ്വാധീനമുള്ള മേഖലകള്‍ ഏതെന്ന് ടീം രാഹുല്‍ കണ്ടെത്തിയിട്ടുണ്ട്. എഐസിസി പ്രതിനിധി പിവി മോഹനന്റെ നേതൃത്വത്തിലായിരുന്നു ഇത്തരം വിഭാഗങ്ങളെ കണ്ടെത്തിയത്. സംവരണ സീറ്റുകളില്‍ മാത്രമായിരിക്കില്ല ഇനി അത്തരക്കാരെ മത്സരിപ്പിക്കുക. പിന്നോക്ക,-ദളിത് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ അവരെ തന്നെ ആ സീറ്റില്‍ മത്സരിപ്പിക്കും.

30 ഒബിസി വിഭാഗം

30 ഒബിസി വിഭാഗം

മലബാറില്‍ പൂര്‍ണമായും ഇത്തവണ ഗ്രൂപ്പിനെ ഒഴിവാക്കാനാണ് എഐസിസിയുടെ നിര്‍ദേശം. മുപ്പത് ഒബിസി വിഭാഗങ്ങളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്്. ഇതിലൊരു വിഭാഗം പിന്തുണച്ചാല്‍ ബാക്കിയെല്ലാവരും പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പിവി മോഹനന്‍ മുന്‍നിരയില്‍ നിന്ന് ഇവരെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഇവര്‍ക്കൊപ്പം മുസ്ലീം സമുദായവും സമസ്തയുടെ രണ്ട് വിഭാഗവും കൂടെ നിന്നാല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം തന്നെ മലബാറിലുണ്ടാവും.

കണക്കുകള്‍ മോശം

കണക്കുകള്‍ മോശം

മലബാറിലെ ആറ് ജില്ലകളിലായി 31 സീറ്റുകളിലാണ് കോണ്‍ഗ്രസ് 31 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വെറും ആറ് സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. കോഴിക്കോട്ടും കാസര്‍കോട്ടും ഒരു സീറ്റില്‍ പോലും ജയിച്ചില്ല. മലബാറില്‍ 20 സീറ്റ് പിടിക്കാനുറച്ചാണ് ടീം രാഹുല്‍ തന്നെ ഇറങ്ങുന്നത്. സ്ഥാനാര്‍ത്ഥി ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള അവരുടെ സമുദായം വിശ്വസിക്കുന്നവരെ കൊണ്ടുവരുന്നത് അതുകൊണ്ടാണ്. ടീം രാഹുല്‍ നടത്തിയ സര്‍വേയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം മാറ്റണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. യുവാക്കളും പുതുമുഖങ്ങളും തന്നെയാണ് കൂടുതലും എത്തുക.

ആലത്തൂരില്‍ യുവ നേതാവ്

ആലത്തൂരില്‍ യുവ നേതാവ്

കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്ന ആലത്തൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇവിടെ യുവ സ്ഥാനാര്‍ത്ഥി തന്നെ വരും. ഇടതുകോട്ടയാണ് ആലത്തൂര്‍. കെഡി പ്രസേനന്‍ ഇവിടെ വീണ്ടും മത്സരിച്ചേക്കും. 1991ല്‍ കോണ്‍ഗ്രസിലെ എവി ഗോപിനാഥ് ഇവിടെ വിജയിച്ചിരുന്നു. 338 വോട്ടിനായിരുന്നു ആ ജയം. പിന്നീട് ഒരിക്കലും ആലത്തൂര്‍ സിപിഎം കൈവിട്ടിട്ടില്ല. കെപിസിസി അംഗം പാളയം പ്രദീപിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. 36000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ കഴിഞ്ഞ തവണ നേടിയത്. തദ്ദേശത്തിലും വോട്ട് ഇടത്തോട് തന്നെ. ഇത്തവണ പോരാട്ടം ഇവിടെ കടുപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

പിണറായിക്കെതിരെ രഘുനാഥ്?

പിണറായിക്കെതിരെ രഘുനാഥ്?

പിണറായി വിജയന്റെ ധര്‍മടത്ത് സി രഘുനാഥ് ഇറങ്ങാന്‍ സാധ്യത. കെ സുധാകരനാണ് ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ രഘുനാഥിന്റെ പേര് നിര്‍ദേശിച്ചത്. മമ്പറം ദിവാകരന്‍ ഇത്തവണ ധര്‍മടത്തേക്ക് ഇല്ല. 36905 വോട്ടിനാണ് പിണറായി ധര്‍മടത്ത് വിജയിച്ചത്. എ ഗ്രൂപ്പ് നേതാവാണ് രഘുനാഥ്. പക്ഷേ സുധാകരനുമായി വലിയ അടുപ്പമുണ്ട് അദ്ദേഹത്തിന്. ലീഗും സിഎംപിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ധര്‍മടം മണ്ഡലത്തിന്റെ ചുമതലയും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും അദ്ദേഹത്തിനുണ്ടായിരുന്നു. 4090 വോട്ടിന്റെ ലീഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ 4090 വോട്ടിന് എല്‍ഡിഎഫ് തന്നെയായിരുന്നു മുന്നില്‍.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021: congress may give tickets to more backward candidates in malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X