വടക്കാഞ്ചേരിയുടെ വികസനത്തിനായി കൈയയച്ച് സഹായിച്ചു; പിണറായി സർക്കാരിനെ പ്രശംസിച്ച് അനിൽ അക്കര
പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് വിഎസ് അച്യുതാനന്ദനില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര പറയുന്നു
വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും പ്രശംസിച്ച് വടക്കാഞ്ചേരിയിലെ കോൺഗ്രസ് എംഎൽഎ അനിൽ അക്കര. വികസനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തനിക്ക് വിശ്വാസമാണെന്ന് അനില്‍ അക്കര. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനം അനുവദിച്ച മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും വികസപ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിച്ചെന്നും അനില്‍ അക്കര ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

"വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണ്. വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചു. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും മണ്ഡലത്തിന്റെ വികസനത്തിന് സഹായിച്ചു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്കി." വികസന വിരോധിയാണെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും, തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ തയ്യാറാണെന്നും അനിൽ അക്കര പറഞ്ഞു. "ലൈഫ് മിഷന് ക്രമക്കേട് ചൂണ്ടി പരാതി നല്കിയ താന്‍ ആരുടേയും വീട് മുടക്കാനല്ല ശ്രമിച്ചത്. അഴിമതി നടത്തി എന്ന് പറയുന്നത് ഞാനല്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു."
പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് വിഎസ് അച്യുതാനന്ദനില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴസിറ്റി ക്യാംപസ് മെഡിക്കല്‍ കോളെജായി തൃശ്ശൂര്‍ മാറുകയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
നേരത്തേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരേ അനില്‍ അക്കര പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന് പദ്ധതി കേസില്‍ പെട്ട ശേഷം ഫ്ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചതായി കരാറുകാരായ യുണിടാക്ക് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനില്‍ അക്കരെ കിടപ്പാടം മുടക്കിയെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തിയത്.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications