കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പരാജയപ്പെടുമോ? ചുമതലയുള്ളവര്‍ പണിയെടുത്തില്ലെന്ന് മുല്ലപ്പള്ളി, കമ്മിറ്റികള്‍ ദുര്‍ബലം

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പാളിച്ചകളുണ്ടായെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പലയിടത്തും തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കിലും അത് ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന കെ സുധാകരന്റെ പരാമര്‍ശത്തെ അംഗീകരിക്കുകയാണ് മുല്ലപ്പള്ളി ചെയ്തിരിക്കുന്നത്. പലയിടത്തും ദുര്‍ബലമായ പ്രവര്‍ത്തനമാണ് നടന്നതെന്നും മുല്ലപ്പള്ളി സൂചിപ്പിക്കുന്നു.

1

പാര്‍ട്ടിയുടെ പുനസംഘടനയില്‍ നേരത്തെ തന്നെ താന്‍ തൃപ്തനായിരുന്നില്ല. കുറ്റമറ്റ രീതിയിലുള്ള പുനസംഘടനയായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കടുത്ത സമ്മര്‍ദമാണ് പലയിടത്ത് നിന്നും നേരിട്ടത്. അതുകൊണ്ട് അത് നടക്കാതെ പോയി. പ്രവര്‍ത്തിക്കാത്തവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്താനായി പ്രത്യേക സമിതിയെ ഒന്നും വെക്കില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്നായിരുന്നു സുധാകരന്‍ ആവശ്യപ്പെട്ടത്. സുധാകരന്‍ ചൂണ്ടിക്കാട്ടിയത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് മുല്ലപ്പള്ളി പറയുന്നു. സുധാകരന് ആവശ്യമെങ്കില്‍ പുനസംഘടനയുടെ കാര്യം ഹൈക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്റര്‍ വിവാദത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. അന്വേഷണ കമ്മീഷന്‍ പക്ഷേ സ്ഥാനാര്‍ത്ഥിയുടെ ജയപരാജയ സാധ്യത പരിശോധിക്കാറില്ലെന്നും പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തുന്നവരാണ് പാര്‍ട്ടിക്ക് വേണ്ടത്. അല്ലാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

കോണ്‍ഗ്രസിലെ പുനസംഘടന കുറ്റമറ്റ രീതിയില്‍ വേണമെന്നായിരുന്നു ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഒന്നരവര്‍ഷം നീണ്ടുപോയത്. 25 പേര്‍ വരെ പരമാവധി മതിയെന്നായിരുന്നു എന്റെ നിലപാട്. ഒടുവില്‍ നാല്‍പ്പതില്‍ അപ്പുറം പോകരുതെന്നും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി. എനിക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. അവസാനം കമ്മിറ്റിയില്ല എന്ന പറഞ്ഞപ്പോഴാണ് ഞാന്‍ അംഗീകരിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

English summary
kerala assembly election 2021: congress need organisational revamp after election says mullapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X