കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെ ഔട്ടാക്കി കോണ്‍ഗ്രസ്, മുന്നണിയിലെടുക്കില്ല, ഇനി എന്‍ഡിഎയിലേക്ക്, ലക്ഷ്യം ഈ സീറ്റുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിലേക്ക് വരാനുള്ള പിസി ജോര്‍ജിന്റെ എല്ലാ നീക്കങ്ങളും അടച്ച് കോണ്‍ഗ്രസ്. മുന്നണി പ്രവേശനം ഇനിയുണ്ടാവില്ല. രണ്ട് പേരുടെ കടുത്ത എതിര്‍പ്പുകളാണ് ജോര്‍ജിന്റെ വഴിയടച്ചത്. അതേസമയം മറ്റ് കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ടെന്ന് നേരത്തെ തന്നെ ജോര്‍ജ് തുറന്നടിച്ചിരുന്നു. കൂടുതല്‍ സീറ്റ് തരാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേരിട്ട് തന്നെ ജോര്‍ജിനെ അറിയിച്ചു. ഇതോടെ ബന്ധം വഷളായി.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

പൂഞ്ഞാര്‍ പുലിയെ വേണ്ട

പൂഞ്ഞാര്‍ പുലിയെ വേണ്ട

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന് മുന്നണി തന്നെ അറിയിച്ചിരിക്കുകയാണ്. ദിവസങ്ങളായി ഇക്കാര്യവും പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വത്തിന് പിന്നാലെയായിരുന്നു ജോര്‍ജ്. ഇത്തവണ പക്ഷേ ഇല്ലെന്ന് തന്നെ യുഡിഎഫ് നേതൃത്വം കടുപ്പിച്ച് പറഞ്ഞു. സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോര്‍ജ്. പൂഞ്ഞാറില്‍ തനിക്ക് ജയിക്കാന്‍ കോണ്‍ഗ്രസിന്റെയോ ഇടതുപക്ഷത്തിന്റെയോ ആവശ്യമില്ലെന്ന് ജോര്‍ജ് പറയുന്നു.

ജോര്‍ജിന്റെ ആവശ്യം ഇങ്ങനെ

ജോര്‍ജിന്റെ ആവശ്യം ഇങ്ങനെ

രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പിസി ജോര്‍ജിന്റെ യുഡിഎഫിനോടുള്ള അപേക്ഷ. എന്നാല്‍ രണ്ട് ആവശ്യവും യുഡിഎഫ് നേതൃത്വം തള്ളി. അതേസമയം എന്‍ഡിഎയുമായുള്ള ചര്‍ച്ചകള്‍ സജീവമാക്കാനാണ് ജോര്‍ജിന്റെ തീരുമാനം. നാളെയും അതിനടുത്ത ദിവസവും എന്‍ഡിഎ നേതൃത്വവുമായി ജോര്‍ജ് സംസാരിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ഡിഎ പ്രവേശനമുണ്ടാകും. ഇടതുമുന്നണി എന്ത് വന്നാലും ജോര്‍ജിനെ അടുപ്പിക്കില്ലെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ഇനി എന്‍ഡിഎ മാത്രമേ മുന്നിലുള്ളൂ.

മത്സര രംഗത്തുണ്ടാവുമെന്ന് ഉറപ്പ്

മത്സര രംഗത്തുണ്ടാവുമെന്ന് ഉറപ്പ്

യുഡിഎഫ് പ്രവേശനത്തില്‍ ഇതുവരെ കോണ്‍ഗ്രസാണ് ചര്‍ച്ച നീട്ടിക്കൊണ്ടുപോയതെന്ന് നേരത്തെ ജോര്‍ജ് പറഞ്ഞിരുന്നു. എന്തായാലും ഞാന്‍ മത്സരരംഗത്തുണ്ടാവും. മുമ്പത്തേക്കാള്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കും. പൂഞ്ഞാറില്‍ തന്നെ കാണുമെന്നും ജോര്‍ജ് വ്യക്തമാക്കി. താന്‍ ഇതുവരെ ബിജെപിയിലോ എന്‍ഡിഎയിലോ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ജനപക്ഷവുമായി ബിജെപി ബന്ധപ്പെടുന്നുണ്ട്. ഞാനുമായി കൂടിക്കാഴ്ച്ചയ്ക്ക് അവര്‍ ശ്രമിക്കുന്നുണ്ട്. അത് വൈകാതെ ഉണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു.

എന്‍ഡിഎ തന്നെ

എന്‍ഡിഎ തന്നെ

പരാമവധി പേരെ ഒപ്പം ചേര്‍ത്ത് എന്‍ഡിഎയെ കരുത്തുറ്റതാക്കാനാണ് അമിത് ഷായും മോദിയും ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മേഖലകളില്‍ പടര്‍ന്ന് കയറി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ പാഠം പഠിപ്പിക്കണമെന്ന വാശിയിലാണ് ജോര്‍ജ്. കഴിഞ്ഞ ദിവസം റിജില്‍ മാക്കുറ്റി തന്റെ കൈയ്യില്‍ നിന്ന് മാല വാങ്ങിയിുന്നത് നിരസിച്ചത് പോലും ഈ എതിര്‍പ്പ് കാരണമായിരുന്നു. കോണ്‍ഗ്രസിലെ യുവനേതാക്കളുമായി ജോര്‍ജ് കൊമ്പുകോര്‍ത്തിരിക്കുകയാണ്.

ജോസഫിന് ലോട്ടറി

ജോസഫിന് ലോട്ടറി

ജോര്‍ജിനെ മുന്നണിയില്‍ എടുക്കില്ലെന്ന് ഉറപ്പായതോടെ പിജെ ജോസഫിന് ശരിക്കും ലോട്ടറിയടിച്ചിരിക്കുകയാണ്. പൂഞ്ഞാറില്‍ ജോസഫ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തന്നെ വരും. നേരത്തെ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനോട് പറഞ്ഞിരുന്നു. പിന്നീട് പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നായി മാറ്റി. ജോര്‍ജിന് പക്ഷേ ഈ തീരുമാനത്തോട് താല്‍പര്യമില്ല. പൂഞ്ഞാറില്‍ കോണ്‍ഗ്രസിന് വലിയ കരുത്തില്ലെന്ന് ജോര്‍ജ് പറയുന്നു.

ബിജെപിക്ക് ഗുണം ചെയ്യുമോ?

ബിജെപിക്ക് ഗുണം ചെയ്യുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍ഡിഎയുടെ ഭാഗമായിരുന്നു ജോര്‍ജ്. പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ഇതിന് പിന്നാലെ എന്‍ഡിഎ വിട്ട ജോര്‍ജ്, മുന്നണി വെറും തട്ടിക്കൂട്ട് സംവിധാനമാണെന്ന് തുറന്നടിക്കുകയും ചെയ്തു. പിന്നീടാണ് യുഡിഎഫിലേക്ക് വരാനായി ജോര്‍ജ് ശ്രമിച്ചത്. തുടക്കത്തില്‍ ഈ നീക്കം അനുകൂലമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ കോട്ടയം, പൂഞ്ഞാര്‍ ഘടകങ്ങള്‍ ശക്തമായി ഇതിനെ എതിര്‍ത്തു. പ്രധാന കാരണം ബിജെപി ബന്ധവും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായിരുന്നു.

ഉമ്മന്‍ ചാണ്ടി വില്ലന്‍

ഉമ്മന്‍ ചാണ്ടി വില്ലന്‍

ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പുമാണ് ജോര്‍ജിന്റെ വരവ് മുടക്കിയതില്‍ പ്രധാനി. അതിന് കാരണവുമുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ നേതാവായിരുന്നു ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി ഉന്നമിട്ട ആരോപണങ്ങള്‍ യുഡിഎഫിന്റെ പതനത്തിനും വലിയ കാരണമായി. എ ഗ്രൂപ്പ് ജോര്‍ജ് വരുന്നതിനെതിരെ പാര്‍ട്ടിയില്‍ വലിയ ക്യാമ്പയിന്‍ തന്നെ നടത്തി. ഇതോടെ ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ നിഷ്പ്രഭമായി. രമേശ് ചെന്നിത്തലയ്ക്ക് ജോര്‍ജ് വരുന്നതിനോട് എതിര്‍പ്പില്ലായിരുന്നു.

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും

ജോര്‍ജിന് പൂഞ്ഞാറില്‍ വലിയ സ്വാധീനമുണ്ടെന്ന് ബിജെപിക്ക് അറിയാം. അതോടൊപ്പം ബിജെപിയുടെ കരുത്തും കൂടിയാവുമ്പോള്‍ കോട്ടയത്ത് വലിയ നേട്ടമുണ്ടാക്കാനാവും. കാഞ്ഞിരപ്പള്ളി സീറ്റ് കൂടി അദ്ദേഹത്തിന് കൊടുക്കാനാവും ശ്രമം. ബിജെപിക്ക് ഇവിടെ നല്ല സംഘടനാ സംവിധാനമുണ്ട്. ഷോണ്‍ ജോര്‍ജിനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാനാവും ബിജെപിയുടെ നീക്കം. രാമക്ഷേത്ര ഫണ്ടിലേക്ക് സംഭാവന നല്‍കിയത് അടക്കം ബിജെപി നേതൃത്വത്തെ സന്തോഷിപ്പിച്ച ചില കാര്യങ്ങള്‍ ജോര്‍ജില്‍ നിന്ന് അടുത്തിടെ ഉണ്ടായിരുന്നു.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

ജോര്‍ജ് വരുന്നതോടെ കത്തോലിക്കാ സഭയുടെ പിന്തുണ ശക്തമാക്കാനും ബിജെപിക്ക് സാധിക്കും. നേരത്തെ സഭ അദ്ദേഹത്തെ മുന്നണിയിലെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പിസി തോമസ് കൂടി ഉള്ളതിനാല്‍ ബിജെപി അട്ടിമറി ലക്ഷ്യമിടുന്നുണ്ട്. പാലായില്‍ ജോസ് കെ മാണിക്കെതിരെ പിസി തോമസിനെ തന്നെ മത്സരിപ്പിക്കും. ജോര്‍ജ് കൂടി വന്നാല്‍ പാലായില്‍ ജയിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ജോര്‍ജിനെ കൊണ്ടുവരാനുള്ള തന്ത്രം തന്നെ പിസി തോമസാണ് കളിച്ചത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
kerala assembly election 2021: congress says will not include pc george's janapaksham in udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X