കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറില്‍ സീറ്റുകള്‍ മൂന്നിരട്ടിയാക്കാന്‍ കോണ്‍ഗ്രസ്, 24 സീറ്റ് ടാര്‍ഗറ്റ്, ലീഗിനൊപ്പം പോരാട്ടം!!

Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗ് യുഡിഎഫില്‍ കരുത്തരാവുന്നതിനിടെ വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്. ഇപ്പോഴുള്ള സീറ്റുകള്‍ മൂന്നിരട്ടിയായി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുമിച്ച് കൊണ്ടുപോയാല്‍ മാത്രമേ വലിയൊരു മുന്നേറ്റം മലബാറില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിന് സംഘടനാ പ്രവര്‍ത്തനം ശക്തമാകണം. മലബാറില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പ്രത്യേക പദ്ധതിയുമായിട്ടാണ് കോണ്‍ഗ്രസിന്റെ വരവ്. നിലവില്‍ ആകെ ആറ് സീറ്റ് മാത്രമാണ് മലബാറില്‍ കോണ്‍ഗ്രസിനുള്ളത്.

1

ലീഗിന്റെ പ്രാധാന്യം യുഡിഎഫില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മലബാറില്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് കഷ്ടപ്പെടേണ്ടി വരും. അതിലുപരി കൂടുതല്‍ സീറ്റ് ലഭിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും. നിലവില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകളും മുസ്ലീം ലീഗിന് 17 സീറ്റുകളുമാണ് മലബാര്‍ മേഖലയില്‍ ഉള്ളത്. ലീഗിനൊപ്പം തന്നെ മികച്ച പ്രകടനം മലബാര്‍ മേഖലയില്‍ നടത്തിയാല്‍ മാത്രമേ ഭരണം നേടാനാവു എന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത്.

മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ 24 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് സംഘടനാ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. ഈ സീറ്റുകളില്‍ വിജയിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ച മേഖലയില്‍ സീറ്റ് കുറയുന്നതും കോണ്‍ഗ്രസിന് നാണക്കേടാണ്. കെപിസിസിയുടെ പ്രത്യേക വിംഗാണ് ജയിക്കാന്‍ സാധിക്കുന്ന 24 സീറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളെ കണ്ടെത്താന്‍ ജനശക്തി എന്ന സോഫ്റ്റ് വെയറിന്റെ സഹായവും ഉപയോഗിച്ചിരുന്നു.

ഈ നിയമസഭാ മണ്ഡലങ്ങളില്‍ മലബാര്‍ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹന്‍ നേരിട്ട് യോഗങ്ങളില്‍ പങ്കെടുക്കും. ഇവിടെയുള്ള കാര്യങ്ങള്‍ അദ്ദേഹമാണ് വിലയിരുത്തുക. അതേസമയം കെപിസിസി സെക്രട്ടറിമാര്‍ക്ക് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. മണ്ഡലം തലങ്ങളില്‍ ഡിസിസി ഭാരവാഹികളും ബൂത്ത് തലങ്ങളില്‍ ബ്ലോക്ക് ഭാരവാഹികളും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. രാഹുല്‍ മലബാര്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. എല്ലാ സീറ്റും നേടണമെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നേതൃത്വത്തെ ശക്തിപ്പെടുത്താനും നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്.

English summary
kerala assembly election 2021: congress targeting 24 seats in malabar region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X