കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ, കോണ്‍ഗ്രസ് നടത്തുന്നത് വേറിട്ട നീക്കങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നിന്ന് രാഷ്ട്രീയം മാറി എന്നാണ് യുഡിഎഫിന്റെ പുതിയ വിലയിരുത്തല്‍. ഘട്ടങ്ങളായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കരുനീക്കം ഇടതുക്യാമ്പില്‍ നേരിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കൂടാതെ കൂടുതല്‍ സമരങ്ങളിലേക്ക് കടക്കാനും തീരുമാനിച്ചു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ കൂടുതല്‍ കേന്ദ്ര നേതാക്കളെ പ്രചാരണത്തിന് എത്തിക്കാനും ആലോചനയുണ്ട്. ഇനി പ്രധാനപ്പെട്ട ഒരു കടമ്പ കൂടി കടന്നാല്‍ യുഡിഎഫിന് ഭരണം പിടിക്കാനാകുമെന്നാണ് വലതുക്യാമ്പിലെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

മാസങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യം

മാസങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യം

ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന വേളയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നേരിട്ടത്. മികച്ച വിജയം ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കി. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇടതുക്യാമ്പിന് ഗുണം ചെയ്യുകയുമുണ്ടായി. ഘടകകക്ഷികള്‍ക്ക് കാര്യമായ ക്ഷീണമുണ്ടായില്ലെങ്കിലും കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതാണ് കണ്ടത്.

ഹൈക്കമാന്റിന്റെ ഇടപെടല്‍

ഹൈക്കമാന്റിന്റെ ഇടപെടല്‍

ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നിയസമഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബോധ്യമായ ഹൈക്കമാന്റ്, നേതൃത്വ തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ആദ്യം ചെയ്തത്. ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ച് ഉമ്മന്‍ ചാണ്ടിയുടെ മേല്‍നോട്ടത്തില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി രൂപീകരിച്ചു. പ്രമുഖരായ 10 പേരെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

പ്രമുഖര്‍ കൂട്ടത്തോടെ വന്നു

പ്രമുഖര്‍ കൂട്ടത്തോടെ വന്നു

തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐശ്വര്യകേരള യാത്ര തുടങ്ങിയത്. സിനിമാ താരങ്ങളായ മേജര്‍ രവി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് യാത്രയ്ക്കിടെയാണ്. ബിഡിജെഎസില്‍ നിന്ന് ഒരു വിഭാഗം യുഡിഎഫിലെത്തി. എന്‍സിപിയില്‍ നിന്നു മാണി സി കാപ്പനും സംഘവും യുഡിഎഫിലെത്തി.

വീണുകിട്ടിയ ആയുധങ്ങള്‍

വീണുകിട്ടിയ ആയുധങ്ങള്‍

അതിനിടെയാണ് പിന്‍വാതില്‍ നിയമന വിവാദം വീണുകിട്ടിയത്. ഉദ്യോഗാര്‍ഥികളുടെ സമരത്തിനൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരവും മറ്റും വലതുക്യാമ്പ് വലിയ പ്രചാരണ ആയുധമാക്കി. മല്‍സ്യബന്ധന വിവാദവും ഉദ്യോഗാര്‍ഥികളുടെ സമരവും കൂടുതല്‍ ശക്തിപ്പെടുത്താനാണ് നിലവില്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

തീരദേശം ഇളക്കിമറിക്കാന്‍ തന്ത്രങ്ങള്‍

തീരദേശം ഇളക്കിമറിക്കാന്‍ തന്ത്രങ്ങള്‍

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെയും തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ യാത്ര തീരദേശത്ത് ആരംഭിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ സമരം തുടങ്ങാനും തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ കൂടുതല്‍ സജീവമാക്കി കളം നിറയാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി.

ഇടതുപക്ഷത്തെ കടന്നാക്രമിച്ച് രാഹുല്‍

ഇടതുപക്ഷത്തെ കടന്നാക്രമിച്ച് രാഹുല്‍

ഐശ്വര്യ കേരള യാത്ര തുടങ്ങുമ്പോഴുള്ള രാഷ്ട്രീയ പശ്ചാത്തലമല്ല, യാത്ര അവസാനിക്കുമ്പോള്‍ എന്നാണ് യുഡിഎഫിലെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായിട്ടുണ്ട്. സമരങ്ങള്‍ ശക്തിപ്പെട്ടു. രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൂടിയാണെന്നും വിലയിരുത്തപ്പെടുന്നു.

രാഹുല്‍ ഇറങ്ങിക്കളിക്കുന്നു

രാഹുല്‍ ഇറങ്ങിക്കളിക്കുന്നു

ഉദ്യോഗാര്‍ഥികളുടെ സമര പന്തലില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചാണ്. മാത്രമല്ല, തീരദേശത്തും അദ്ദേഹമെത്തി. മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്തു. അവരുടെ ജോലിയുടെ ഭാഗമായി. ഇതെല്ലാം രാഷ്ട്രീയ ട്രെന്‍ഡ് മാറ്റാന്‍ സഹായകമാണ് എന്ന് കോണ്‍ഗ്രസ് കരുതുന്നു.

മറുപക്ഷത്തിന്റെ തന്ത്രം ഇങ്ങനെ

മറുപക്ഷത്തിന്റെ തന്ത്രം ഇങ്ങനെ

അതേസമയം, രാഹുലിനെ നിസാരനാക്കിയാണ് സിപിഎമ്മും ബിജെപിയും പ്രതികരിക്കുന്നത്. രാഹുല്‍ പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്. വയനാടിന്റെ പ്രധാനമന്ത്രി എന്ന് ആക്ഷേപിച്ചായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം.

പ്രിയങ്ക ഉള്‍പ്പെടെയുള്ളവര്‍ വരുന്നു

പ്രിയങ്ക ഉള്‍പ്പെടെയുള്ളവര്‍ വരുന്നു

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ കേരളത്തിലെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഭാഗമാകും. കൂടുതല്‍ സീറ്റ് പിടിക്കുക എന്ന കോണ്‍ഗ്രസിന് ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്. ഇതിന് മുമ്പ് സീറ്റ് വിഭജനം എന്ന വലിയ കടമ്പ കടക്കേണ്ടതുണ്ട്.

പുതുമുഖങ്ങള്‍ക്ക് പരിഗണന

പുതുമുഖങ്ങള്‍ക്ക് പരിഗണന

തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. ഇതുകൂടിയാകുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്. ശശി തരൂരിന് യുവാക്കള്‍ക്കിടയിലുള്ള വ്യക്തി പ്രഭാവം കൂടുതല്‍ ഉപയോഗപ്പെടുത്താനും നേതൃത്വത്തിന് ആലോചനയുണ്ട്.

സര്‍വ്വെ ഫലത്തിലും പ്രതീക്ഷ

സര്‍വ്വെ ഫലത്തിലും പ്രതീക്ഷ

അടുത്തിടെ പുറത്തുവന്ന ചാനല്‍ സര്‍വ്വെ ഫലത്തിലും യുഡിഎഫ് നേതാക്കള്‍ക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ നേരിയ തോതില്‍ നില മെച്ചപ്പെട്ടു എന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇനിയും മാറുമെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. സര്‍വ്വെ ഫലം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
Kerala Assembly Election 2021: Congress Trying to Chang Political trend with Rahul Gandhi Presence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X