കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥിയായി സിപി ജോണ്‍, ലീഗ് ബാനറില്‍, കോണ്‍ഗ്രസിന്റെ വന്‍ പ്ലാന്‍!!

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നീക്കത്തിന് കോണ്‍ഗ്രസിന്റെ പ്ലാന്‍. ക്രൈസ്തവ വോട്ടുകള്‍ക്കായി പുതിയ നീക്കങ്ങളാണ് നടത്തുന്നത്. സിപി ജോണിനെ തിരുവമ്പാടിയില്‍ ഇറക്കാനാണ് പ്ലാന്‍. കെവി തോമസാണ് ഇതിന് പിന്നില്‍ കളിച്ചത്. കഴിഞ്ഞ ദിവസം കെവി തോമസ് താമരശ്ശേരി ബിഷപ്പിനെ കണ്ടതാണ് എല്ലാം മാറ്റിമറിച്ചത്. മണ്ഡലം പിടിക്കണമെങ്കില്‍ ഇവിടെ ക്രൈസ്തവ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കേണ്ടി വരും. എന്നാല്‍ മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ പിന്നോട്ട് പോയിട്ടില്ല. അതിനുള്ള തന്ത്രവും കോണ്‍ഗ്രസ് റെഡിയാക്കിയിട്ടുണ്ട്.

സിപി ജോണിനെ സേഫാക്കണം

സിപി ജോണിനെ സേഫാക്കണം

സിപി ജോണിനെ സുരക്ഷിത മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. തിരുവമ്പാടി മുസ്ലീം ലീഗിന് കൊടുത്തെങ്കിലും ഇവിടെ ഗംഭീര പ്ലാനുമായിട്ടാണ് കോണ്‍ഗ്രസ് വന്നിരിക്കുന്നത്. ഇവിടെ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്ന് താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടതാണ്. ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കുക. അത് മുസ്ലീം ലീഗിന്റെ അക്കൗണ്ടില്‍ മത്സരിപ്പിക്കുക എന്നതാണ് തന്ത്രം. എന്തുകൊണ്ടും തിരുവമ്പാടി സിപി ജോണിന് സുരക്ഷിത മണ്ഡലമാണ്.

ക്രൈസ്തവ സ്ഥാനാര്‍ത്ഥി

ക്രൈസ്തവ സ്ഥാനാര്‍ത്ഥി

തിരുവമ്പാടിയില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പിനെ കണ്ട് പിന്തുണ തേടിയിരുന്നു. ബിഷപ്പ് സമ്മതിച്ചെങ്കിലും പിന്നാലെ തന്നെ കെവി തോമസും ബിഷപ്പിനെ കാണാനെത്തി. എന്നാല്‍ ബിഷപ്പ് തനി സ്വരൂപം പുറത്തെടുത്തു. ഇവിടെ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയെത്തിയ കെവി തോമസിനോടാണ് ഇക്കാര്യം ബിഷപ്പ് ആവശ്യപ്പെട്ടത്. തിരുവമ്പാടിക്ക് പകരം ലീഗിന് പട്ടാമ്പി കൊടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

തോമസിന്റെ നീക്കം

തോമസിന്റെ നീക്കം

കെവി തോമസിന്റെ ഇടപെടല്‍ കോണ്‍ഗ്രസിന് ഗുണകരമായി മാറുകയാണ്. ഇവിടെ ലീഗ് മത്സരിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് ബോധ്യപ്പെടുത്തി സീറ്റ് നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. സിപി ജോണിന് ഇവിടെ സാധ്യതയുമുണ്ട്. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെന്ന ലേബലില്‍ താമരശ്ശേരി ബിഷപ്പിന്റെ പിന്തുണയും വിശ്വാസികളുടെ പിന്തുണയും നേടാം. നിലവില്‍ ക്രിസ്ത്യന്‍ സഭകളുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലീഗ് അധികം പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യത കുറവാണ്. തോമസിന്റെ നീക്കം വലിയ വിജയമായി എന്നാണ് ഇത് തെളിയിക്കുന്നത്.

തിരുവമ്പാടി കിട്ടില്ല

തിരുവമ്പാടി കിട്ടില്ല

തിരുവമ്പാടി സീറ്റ് മറ്റൊരു കക്ഷിക്കും വിട്ടുനല്‍കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ലീഗിന്റെ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇടി പറഞ്ഞു. താമരശ്ശേരി രൂപത നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗിന്റെ നീക്കം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. കോണ്‍ഗ്രസ് രൂപതയുടെ സമ്മര്‍ദത്തിന് വഴി സീറ്റ് ചോദിച്ചാല്‍ കൊടുക്കേണ്ട എന്നാണ് ലീഗിന്റെ തീരുമാനം. ഇവിടെ രൂപതയില്ലാതെ തന്നെ ജയിക്കാനാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

ലീഗ് പ്രതിരോധം

ലീഗ് പ്രതിരോധം

കോണ്‍ഗ്രസിനെ തിരുവമ്പാടി സീറ്റില്‍ എങ്ങനെ പ്രതിരോധിക്കണമെന്ന് ലീഗ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. രൂപതയുടെ കടുംപിടുത്തത്തിന് വഴങ്ങി സീറ്റ് വിട്ടുനല്‍കിയാല്‍ മറ്റ് മതവിഭാഗങ്ങള്‍ തിരുവമ്പാടിയില്‍ യുഡിഎപിന് എതിരാകുമെന്ന വാദമാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ ലീഗ് ഉയര്‍ത്തുക. ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന രൂപതയുടെ നിലപാടിന് പിന്നിലെന്നാണ് ലീഗ് കരുതുന്നത്. ഈ സീറ്റ് ലീഗ് കുത്തകയാക്കി വെക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.

ആര്‍എസ്പിക്കുള്ള സീറ്റുകള്‍

ആര്‍എസ്പിക്കുള്ള സീറ്റുകള്‍

ആര്‍എസ്പിക്ക് അഞ്ച് സീറ്റാണ് കിട്ടുക. മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍ ചവറയിലും ബാബു ദിവാകരന്‍ ഇരവിപുരത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാവും. ആര്‍എസ്പിക്ക് മൂന്നിടത്തും സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എഎ അസീസ് ഇത്തവണ മത്സരിക്കാനില്ല. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയാണ് ആര്‍എസ്പി രംഗത്തിറക്കുന്നത്. പാര്‍ട്ടിക്കുള്ള മറ്റ് രണ്ട് സീറ്റുകളായ ആറ്റിങ്ങലിലും കയ്പമംഗത്തലും സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിച്ചു. കയ്പമംഗലത്തിന് പകരം കുണ്ടറ ചോദിച്ചെങ്കിലും കിട്ടിയില്ല. കുന്ദംകുളം ഏറ്റെടുത്ത് പകരം സിഎംബിക്ക് നെന്മാറ കൊടുക്കാനാണ് നീക്കം. നെന്മാറയില്‍ വിജയകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായേക്കും.

അഞ്ച് തവണ മത്സരിച്ചവര്‍ വേണ്ട

അഞ്ച് തവണ മത്സരിച്ചവര്‍ വേണ്ട

ഹൈക്കമാന്‍ഡിന് ടിഎന്‍ പ്രതാപന്‍ അയച്ച കത്തും നേതൃത്വം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്. അഞ്ച് തവണ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ മത്സരിക്കുതെന്നാണ് നിര്‍ദേശം. ഇവര്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് പ്രതാപന്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും വിചാരണ നേരിടുന്നവരെയും സ്ഥാനാര്‍ത്ഥികളാക്കരുത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാവണം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടതെന്നും പ്രതാപന്‍ പറഞ്ഞു.

English summary
Kerala assembly election 2021: congress wants cp john to contest from thiruvambady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X