കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാന്‍ മലബാറും കോട്ടയവും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ, രാഹുലിന്റെ 15 ദിന ക്യാമ്പയിന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പിടിക്കാന്‍ രണ്ട് ടാര്‍ഗറ്റുമായി കോണ്‍ഗ്രസ്. ആ ടാര്‍ഗറ്റ് നേടാന്‍ രാഹുല്‍ ഗാന്ധി സജ്ജമായി മുന്നിലുണ്ടാവും. ഉമ്മന്‍ ചാണ്ടിയും രാഹുലും ചേര്‍ന്ന് നയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കോട്ടയവും മലബാര്‍ മേഖലയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു ടാര്‍ഗറ്റ് ഒരുക്കാന്‍ തന്നെ കാരണം സംസ്ഥാനത്ത് രാഹുലിന്റെ ടീം നടത്തിയ സര്‍വേയാണ്. ഇതുവരെയുള്ളവരൊന്നും വേണ്ട എന്ന തീരുമാനത്തിലേക്ക് നയിച്ചതും ഈ തീരുമാനമാണ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കോട്ടയം പിടിക്കണം

കോട്ടയം പിടിക്കണം

കോട്ടയം പിടിച്ചാല്‍ മാത്രമേ ക്രിസ്ത്യന്‍ വിഭാഗവും നായര്‍ വിഭാഗവും ഒരുപോലെ കോണ്‍ഗ്രസിനെ വിശ്വസിക്കൂ. അതിനാണ് ഉമ്മന്‍ ചാണ്ടിയെ തന്നെ കളത്തില്‍ ഇറക്കിയത്. രമേശ് ചെന്നിത്തലയെ തഴയാതെ ഒപ്പം കൂട്ടിയതും നായര്‍ വോട്ടുകള്‍ കൈവിടാതിരിക്കാനാണ്. കോട്ടയം ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മ്ത്സരിക്കാനാണ് തീരുമാനം. ഉമ്മന്‍ ചാണ്ടിക്ക് ജില്ലയുടെ ചുമതല നല്‍കിയതും പുതുപള്ളി കൈവിട്ട് പോയതിലുള്ള ആശങ്ക കാരണമാണ്. പാലാ ഒഴിച്ചുള്ള സീറ്റുകളില്‍ ജയം ഉറപ്പാക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം.

ജോസഫിനെ ഒതുക്കും

ജോസഫിനെ ഒതുക്കും

കൂടുതല്‍ സീറ്റ് പ്രതീക്ഷിച്ച് യുഡിഎഫില്‍ നില്‍ക്കേണ്ടെന്ന് ജോസഫിനെ കോണ്‍ഗ്രസ് നേരത്തെ അറിയിച്ചതാണ്. വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവേണ്ടി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സൂചിപ്പിച്ചു. ജോസ് മുന്നണിയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോട്ടയത്ത് നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിക്കണമെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ക്ക് പുറമേ രണ്ട് സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് മത്സരിച്ചേക്കും. സഖ്യകക്ഷികളുമായി വിട്ടുവീഴ്ച്ച ചെയ്ത് കോണ്‍ഗ്രസ് ഇല്ലാതാവുന്നു എന്നാണ് പരാതി.

സീറ്റുകള്‍ ഇവ

സീറ്റുകള്‍ ഇവ

കോണ്‍ഗ്രസ് കഴിഞ്ഞ തവണ കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളും കൂടി കോണ്‍ഗ്രസ് ഏറ്റെടുക്കും. പിജെ ജോസഫ് വിഭാഗത്തിന് സിറ്റിംഗ് സീറ്റുകളായ ചങ്ങനാശ്ശേരി, കടുത്തുരുത്തി, എന്നിവയാണ് നല്‍കുക. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാത്ത സാഹചര്യത്തില്‍ പൂഞ്ഞാര്‍ കൂടി വിട്ടുനല്‍കും. അതേസമയം പാലാ സീറ്റില്‍ മാണി സി കാപ്പന്‍ തന്നെ മത്സരിക്കും. മുന്നണിയില്‍ വരുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് നല്‍കിയ ഉറപ്പാണത്.

കളം പിടിക്കാന്‍ രാഹുല്‍

കളം പിടിക്കാന്‍ രാഹുല്‍

രാഹുലും പിണറായിയും തമ്മിലുള്ള പോരാട്ടമായി നിയമസഭാ തിരഞ്ഞെടുപ്പിനെ മാറ്റാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതിലൂടെ നേട്ടം കിട്ടുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് വെച്ച് കോണ്‍ഗ്രസ് പറയുന്നു. പുതുച്ചേരി കൈവിട്ടതോടെ കേരളത്തില്‍ അധികാരം പിടിക്കേണ്ടത് രാഹുലിനും അത്യാവശ്യമാണ്. 15 ദിവസത്തെ പ്രചാരണത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയെയും കേരളത്തിലെത്തിക്കാനാണ് ശ്രമം. പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയെ നേരിടാന്‍ സൗമ്യനായ ജനപ്രീതിയുള്ള രാഹുല്‍ തന്നെ വരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വട്ടപൂജ്യം അഞ്ചിടത്ത്

വട്ടപൂജ്യം അഞ്ചിടത്ത്

കോണ്‍ഗ്രസിന് 72 സീറ്റ് കിട്ടിയ 2011 തിരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും മലബാറില്‍ നിന്ന് വലിയ നേട്ടം കോണ്‍ഗ്രസിനില്ല. കഴിഞ്ഞ തവണ വട്ടപൂജ്യമായിരുന്നു. ഒരു എംഎല്‍എ പോലുമില്ലാത്ത അഞ്ച് ജില്ലകളുണ്ടെന്നത് രാഹുല്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാസര്‍കോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എയെ പോലും കിട്ടിയിട്ടില്ല. കോന്നിയിലെ ഉപതിരഞ്ഞെടുപ്പ് കൂടിയായതോടെ പത്തനംതിട്ട കൂടി എത്തി.

മലബാര്‍ ലക്ഷ്യം

മലബാര്‍ ലക്ഷ്യം

ഹൈക്കമാന്‍ഡ് നടത്തിയ രഹസ്യ സര്‍വേയില്‍ പൂജ്യമുള്ള സീറ്റുകളിലും മലബാറിലും എന്താണ് വേണ്ടതെന്നാണ് ഊന്നല്‍ നല്‍കുന്നത്. കൊല്ലവും പത്തനംതിട്ടയും വളരെ ഗൗരവത്തോടെ കോണ്ഗ്രസ് കാണുന്ന ജില്ലയാണ്. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് അവസാനം ജയിച്ചത് 2001ലാണ്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന് എംഎല്‍യില്ല. അഞ്ചില്‍ മൂന്നിടത്ത് ഇടതുപക്ഷമാണ്. രണ്ടിടത്ത് ലീഗും. കോഴിക്കോട്ടാണെങ്കില്‍ വനോര്‍ത്തില്‍ നിന്ന് സുജനപാലും കൊയിലാണ്ടിയില്‍ നിന്ന് പി ശങ്കരനുമാണ് അവസാനം ജയിച്ചത്. ഇരുവരും മന്ത്രിയായിരുന്നു. 2016ല്‍ പതിമൂന്നില്‍ പതിനൊന്നിടത്തും ജയം എല്‍ഡിഎഫിന്. ലീഗുള്ളത് യുഡിഎഫ് നാണംകെട്ടില്ല.

വടകര പിടിച്ചേക്കും

വടകര പിടിച്ചേക്കും

കോഴിക്കോട്ട് ഇത്തവണ വടകര പിടിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാല്‍ ജയസാധ്യത കൂടുതലുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതും ഒപ്പം ആര്‍എംപിയുടെ പിന്തുണയും കോണ്‍ഗ്രസിന് ഗുണം ചെയ്തു. എല്‍ജെഡി സിപിഎമ്മിനൊപ്പമായിട്ടും ഗുണം ചെയ്തു. വടകരയും കൂത്തുപറമ്പും ഉള്‍പ്പെടുന്ന എല്‍ജെഡിയുടെ ആറ് കോട്ടകളില്‍ യുഡിഎഫ് ലീഡ് നേടി. തലശ്ശേരിയില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ. കൊയിലാണ്ടിയില്‍ മാത്രം മുരളീധരന്‍ 21045 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇതാണ് വടകര പിടിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കാരണം.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
kerala assembly election 2021: congress wants to win big in malabar and kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X