• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ സ്ഥിരം മുഖങ്ങളുണ്ടാവില്ല, ജയം മാത്രം ലക്ഷ്യം, ഗ്രൂപ്പുകളെ വെട്ടും, തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇത്തവണ സ്ഥിരം മുഖങ്ങള്‍ സ്ഥാനാര്‍ത്ഥികളായി ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. നേതൃത്വം വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. കെസി വേണുഗോപാലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ പുതുമുഖങ്ങള്‍ കൂടുതലുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിടുമെന്ന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റുണ്ടാവില്ല. എംപിമാരും സീറ്റ് മോഹിച്ച് വരേണ്ടതില്ല എന്ന് നേതൃത്വം വ്യക്തമായി പറയുകയാണ്.

ചെന്നിത്തലയുടെ മുന്നറിയിപ്പ്

ചെന്നിത്തലയുടെ മുന്നറിയിപ്പ്

പ്രതിപക്ഷ നേതാവ് തന്നെ സീറ്റ് മോഹികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ആകേണ്ടെന്നാണ് ചെന്നിത്തലയുടെ നിര്‍ദേശം. അക്കാര്യം എഐസിസി നോക്കിക്കോളുമെന്നും ചെന്നിത്തല പറഞ്ഞു. ചിലര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന സൂചനകള്‍ക്കിടെയാണ് ഈ നിര്‍ദേശം. ഗ്രൂപ്പ് നോക്കി ആര്‍ക്കും സീറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ പറയുന്നു.

യൂത്ത് കോണ്‍ഗ്രസിന് പ്രാധാന്യം

യൂത്ത് കോണ്‍ഗ്രസിന് പ്രാധാന്യം

യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട 20 സീറ്റില്‍ അധികം ഇത്തവണ നല്‍കാനാണ് സാധ്യത. മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകളും നല്‍കും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും സ്ഥാനാര്‍ത്ഥിത്വത്തില്‍ കൂടുതല്‍ ഇടംനല്‍കുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു. അതേസമയം പ്രതിപക്ഷമെന്ന നിലയില്‍ നല്ല പ്രകടനമാണ് യുഡിഎഫ് നടത്തിയതെന്നും, പല നല്ല വിഷയങ്ങളിലും സര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സ്പീക്കറുടെ കസേര വലിച്ചിടാനോ തള്ളിക്കളയറാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരള യാത്ര ഞെട്ടിക്കും

കേരള യാത്ര ഞെട്ടിക്കും

കേരള യാത്ര കൊണ്ട് വലിയ നേട്ടമാണ് ചെന്നിത്തല മുന്നില്‍ കാണുന്നത്. ഷാഫി പറമ്പിലും ലതികാ സുഭാഷും യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ മാനിഫെസ്റ്റോ തയ്യാറാക്കാനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കെവി തോമസ് കോണ്‍ഗ്രസില്‍ തന്നെ തുടരും. അദ്ദേഹം ഉറച്ച് കോണ്‍ഗ്രസുകാരനാണ്. ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ട്. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജനാധിപത്യ പാര്‍ട്ടിയില്‍ ഇതൊക്കെ സാധാരണമാണെന്നും ചെന്നിത്തല പറഞ്ഞു.

മുന്നണി ശക്തമാക്കും

മുന്നണി ശക്തമാക്കും

യുഡിഎഫിനെ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. അതിന്റെ ഭാഗമായി പല ചെറുപാര്‍ട്ടികളും മുന്നണിയിലേക്ക് എത്തും. പിസി ജോര്‍ജിന്റെ ജനപക്ഷം കോണ്‍ഗ്രസിലേക്ക് എത്തും. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് പറഞ്ഞു. ലീഗ് അടക്കമുള്ളവര്‍ക്ക് ജനപക്ഷത്തോട് എതിര്‍പ്പില്ല. 15 മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ജനപക്ഷത്തിന് സാധിക്കുമെന്ന് ജോര്‍ജ് പറയുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ജോര്‍ജ് പറഞ്ഞു.

സൗജന്യ കിറ്റല്ല തോല്‍പ്പിച്ചത്

സൗജന്യ കിറ്റല്ല തോല്‍പ്പിച്ചത്

സിപിഎം സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ല യുഡിഎഫ് പരാജയപ്പെട്ടത്. അവര്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൂടുതല്‍ പ്രചാരണം നടത്തിയത് കൊണ്ടാണ്. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ എന്ത് നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ അറിയുന്നില്ലെന്ന് ചെന്നിത്തല തുറന്നടിച്ചു. പ്രവര്‍ത്തനം താഴെ തട്ടില്‍ ശക്തമായില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാവുമെന്ന് ചെന്നിത്തല പറഞ്ഞു.

ജയിക്കുന്നവര്‍ മാത്രം

ജയിക്കുന്നവര്‍ മാത്രം

കോണ്‍ഗ്രസ് ശക്തമായ പ്രകടന പത്രികയാണ് ഒരുക്കാന്‍പോകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവും കടുത്തതാവും. ജയിക്കുന്നവര്‍ക്ക് മാത്രമേ സീറ്റ് ഉണ്ടാവൂ. അതിനുള്ള സര്‍വേ നടത്തുന്നുണ്ട്. വിട്ടുവീഴ്ച്ച ഇക്കാര്യത്തില്‍ ഇല്ലെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. തനിക്ക് വ്യക്തിതതാല്‍പര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam
  തരൂര്‍ ഇറങ്ങും

  തരൂര്‍ ഇറങ്ങും

  പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിനാണ്. യുവ മനസ്സറിയാന്‍ തരൂര്‍ കേരളമാകെ സഞ്ചരിക്കും. ചെന്നിത്തലയുടെ യാത്രയുടെ ചുമതല അതാത് ഇടങ്ങളിലെ എംപിമാര്‍ക്കാണ്. ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് ഉടന്‍ രൂപം നല്‍കും. ആലപ്പുഴയ, വയനാട് ജില്ലകളുടെ ചുമതല കെസി വേണുഗോപാലിനാണ്. ആലപ്പുഴ വേണുഗോപാലിന്റെ സ്വന്തം ജില്ലയാണ്. വയനാട് രാഹുല്‍ ഗാന്ധിയുടെ ജില്ലയായത് കൊണ്ടാണ് വേണുഗോപാല്‍ ഏറ്റെടുത്തത്. എല്ലാം ഹൈക്കമാന്‍ഡ് മോഡലിലാണ് നടക്കുന്നത്.

  English summary
  kerala assembly election 2021: congress will avoid groupism for candidature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X