കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്തതിനെതിരെ ലതിക സുഭാഷ്, കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായി സഹകരിക്കില്ല

Google Oneindia Malayalam News

കോട്ടയം: ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. ഈ സീറ്റില്‍ ലതികാ സുഭാഷ് മത്സരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിത തീരുമാനമാണ് പിന്നീട് ഉണ്ടായത്. ജോസഫ് വിഭാഗത്തിന് ഈ സീറ്റ് നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. ജോസഫിനെ അനുനയിപ്പിക്കാനായിരുന്നു ഈ നീക്കം. കോണ്‍ഗ്രസ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുമായി നിസ്സഹകരിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഇതോടെ മണ്ഡലത്തില്‍ തോല്‍വി ഉറപ്പാണെന്ന് വരെ നേതാക്കള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാന്‍ ഏറ്റുമാനൂര്‍ വിട്ടുകൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.

1

ലതികാ സുഭാഷ് മണ്ഡലത്തില്‍ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു. അതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. ഏറ്റുമാനൂരില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് ലതികയെ പരിഗണിച്ചിരുന്നു. എന്നാല്‍ കെസി ജോസഫ് ഈ മണ്ഡലത്തില്‍ പിടിമുറുക്കിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. വളരെ വൈകാരികമായിട്ടാണ് ലതികാ സുഭാഷ് നേതൃത്വത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചത്. താന്‍ സീറ്റുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തന്റെ പേര് ഏറ്റുമാനൂരില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് താന്‍ ജനിച്ച് വളര്‍ന്ന നാടാണ്. ഇനി ഒരു സീറ്റും നേതൃത്വത്തോട് ആവശ്യപ്പെടില്ലെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

ഏറ്റുമാനൂര്‍ വിട്ട് കൊടുക്കുന്നതിനെതിരെ നേരത്തെ വന്‍ പ്രതിഷേധം കോട്ടയം ഡിസിസി ഓഫീസിന് മുന്നിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് നേതാക്കള്‍ തുറന്ന് പറഞ്ഞു. ഇക്കാര്യം കെപിസിസിയെ അറിയിച്ചു. ജോസഫ് വിഭാഗം പ്രിന്‍സ് ലൂക്കോസിനെയാണ് ഇവിടെ ഇറക്കുന്നത്. മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. തന്റെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്ന നാട്ടില്‍ ഒരു സീറ്റ് കിട്ടിയെങ്കില്‍ സന്തോഷമായിരുന്നു. ഇനി പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

20 ശതമാനം സീറ്റാണ് വനിതകള്‍ക്കായി ലതികാ സുഭാഷ് ആവശ്യപ്പെട്ടത്. ഇതില്‍ രണ്ട് സീറ്റ് കോട്ടയത്ത് ആവശ്യപ്പെട്ടിരുന്നു. ഏറ്റുമാനൂരും വൈക്കവുമാണ് ലക്ഷ്യമിട്ടത്. വൈക്കത്ത് പിആര്‍ സോനയുടെയും ഏറ്റുമാനൂരില്‍ തന്റെ പേരും നല്‍കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും മികച്ചവരുടെ പട്ടികയാണ് താന്‍ കൈമാറിയതെന്നും ലതിക പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സഹകരിക്കാതിരുന്നാല്‍ കേരളാ കോണ്‍ഗ്രസിന് ഇവിടെ ജയിക്കുക വലിയ ബുദ്ധിമുട്ടാണ്. പുഞ്ഞാറില്‍ ടോമി കല്ലാനിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസിന് പ്ലാനുണ്ട്. വനിതകള്‍ക്ക് കൂടുതല്‍ സീറ്റുണ്ടാവുമെന്ന കോണ്‍ഗ്രസിന്റെ വാദവും ഇതോടെ പൊളിഞ്ഞു.

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
kerala assembly election 2021: congress will co operate with joseph fraction in ettumanoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X