കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 സിറ്റിംഗ് എംഎല്‍എമാര്‍ ഇറങ്ങും, കെസി ജോസഫ് ഇരിക്കൂര്‍ വിടും, കോണ്‍ഗ്രസ് അടിമുടി ഞെട്ടിക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായി. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നും ഇത്തവണയുണ്ടാവില്ല. അതേസമയം സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാം ഇത്തവണ മത്സരിക്കുമെന്നാണ് വിവരം. വിവിധ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്ന കാര്യവും ഏകദേശം തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൊടുക്കാനിരിക്കുകയാണ്.

കെസി ജോസഫ് മാത്രം

കെസി ജോസഫ് മാത്രം

കെസി ജോസഫ് ഒഴിച്ച് ബാക്കി എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. കേരള നേതാക്കള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. കെസി ജോസഫ് ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്നാണ് അറിയിച്ചത്. കോട്ടയത്ത് ഏതെങ്കിലുമൊരു സീറ്റില്‍ അദ്ദേഹം മത്സരിച്ചേക്കും. അക്കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കുന്നു. 25ന് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. അതിന് മുമ്പ് ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് ധാരണ പൂര്‍ത്തിയാക്കും.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

സിറ്റിംഗ് എംഎല്‍എമാരെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍. അത് തിരിച്ചടിയാവുമെന്ന് തിരഞ്ഞെടുപ്പ് സമിതി പറയുന്നത്. കെസി വേണുഗോപാല്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് നിര്‍ണായകമാകും. നിലവില്‍ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ഇതില്‍ 21 പേരും അതാത് മണ്ഡലങ്ങളില്‍ മത്സരിക്കും. ഇവര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. തൃക്കാക്കരയിലെ പോലെ ചിലയിടത്താണ് അഭിപ്രായ വ്യത്യാസം. എന്നാല്‍ അതൊക്കെ ചെറിയ തോതിലാണ്. ഭൂരിപക്ഷം പേര്‍ക്കെതിരെയും എതിര്‍പ്പില്ല. കെസി ജോസഫിന്റെ കാര്യം സീറ്റ് വിഭജനത്തിന് ശേഷമാണ് തീരുമാനിക്കുക.

ധര്‍മജന്‍ വരുമോ?

ധര്‍മജന്‍ വരുമോ?

ധര്‍മജന്‍ ബാലുശ്ശേരിയില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. അദ്ദേഹത്തെ ജില്ലാ നേതൃത്വം സ്വാഗതം ചെയ്യുന്നുണ്ട്. ദളിത് കോണ്‍ഗ്രസിനെ നേതാക്കള്‍ തന്നെ അനുനയിപ്പിക്കും. അതേസമയം ബാലുശ്ശേരിയില്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് സിപിഎം പറയുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് നിലവിലെ എംഎല്‍എ പുരുഷന്‍ കടലുണ്ടി പറഞ്ഞു. ഇവിടെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ധര്‍മജനും സച്ചിനും പോരാട്ട വേദിയായി ബാലുശ്ശേരി മാറും. വലിയ താരങ്ങള്‍ മത്സരിച്ചിട്ട് കേരളത്തില്‍ ജയിച്ചിട്ടില്ലെന്ന് പുരുഷന്‍ കടലുണ്ടി പറയുന്നു.

കായംകുളത്ത് ലിജുവിന് താല്‍പര്യം

കായംകുളത്ത് ലിജുവിന് താല്‍പര്യം

കായംകുളത്ത് തന്നെ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. താന്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടിയാണ് എടുക്കേണ്ടത്. ഇത്തവണ ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ കുതിപ്പാണ് ഉണ്ടാവാന്‍ പോകുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആലപ്പുഴയില്‍ നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ കെസി വേണുഗോപാല്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയതിന് പിന്നാലെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു തോല്‍വി. എന്നാല്‍ മാവേലിക്കര ജയിച്ചു. ജില്ലയില്‍ ഒമ്പതില്‍ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ലീഡ് നേടിയെന്നും ലിജു പറഞ്ഞു.

ബത്തേരിയില്‍ ബാലകൃഷ്ണന്‍

ബത്തേരിയില്‍ ബാലകൃഷ്ണന്‍

ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടി ചുമതലപ്പെടുത്തിയാല്‍ മത്സരിക്കുമെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ താല്‍പര്യം രണ്ട് തവണ ജയിച്ച ബത്തേരിയില്‍ തന്നെയാണ്. കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാവ് വേണം. ഇത്തവണ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിക്കാന്‍ പോകുന്നതെന്നും ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഇരവിപുരത്ത് തര്‍ക്കം

ഇരവിപുരത്ത് തര്‍ക്കം

ഇരവിപുരത്ത് യുഡിഎഫില്‍ തര്‍ക്കം ആരംഭിച്ചിരിക്കുകയാണ്. മുസ്ലീം ലീഗും ആര്‍എസ്പിയും ഈ സീറ്റ് വേണമെന്ന് പറയുന്നുണ്ട്. ലീഗിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഇരവിപുരമെന്ന് നേതാക്കള്‍ പറയുന്നു. 38 ശതമാനം മുസ്ലീങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ യൂനുസ് കുഞ്ഞ് പററഞ്ഞു. 1970 മുതല്‍ ഈ സീറ്റില്‍ മത്സരിക്കുന്നതാണെന്ന് ആര്‍എസ്പി പറയുന്നു. ഇരവിപുരത്ത് എഎ അസീസാണ് മത്സരിക്കാന്‍ നോക്കുന്നത്. കൊല്ലവും കുണ്ടറയും ആര്‍എസ്പി ആവശ്യപ്പെടുമെന്നും അസീസ് പറഞ്ഞു.

Recommended Video

cmsvideo
Parvathy Thiruvothu against fake news
ജയിക്കുന്നവര്‍ക്ക് മാത്രം

ജയിക്കുന്നവര്‍ക്ക് മാത്രം

സിറ്റിംഗ് എംഎല്‍എമാര്‍ ഒഴിച്ചുള്ള ഇടങ്ങളില്‍ ജയിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു. യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് പ്രാധാന്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കും. നിലവില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ട മാനദണ്ഡങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിനും മഹിളാ കോണ്‍ഗ്രസിനും ഇത്തവണ കൂടുതല്‍ സീറ്റാണ് ലഭിക്കുക. യൂത്ത് കോണ്‍ഗ്രസിന് 17 സീറ്റോളം നല്‍കും. 50 ശതമാനം വനിതാ മന്ത്രിമാര്‍ ഉണ്ടാകുമെന്ന് ശശി തരൂരും നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

English summary
kerala assembly election 2021: congress will gave ticket to all sitting mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X