കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം, അധികാരത്തിലെത്തിയാല്‍ 50 ശതമാനം വനിതാ മന്ത്രിമാരെന്ന് ശശി തരൂര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ്, ഇത്തവണ പുരോഗമന കാര്യങ്ങളിലേക്കാണ് നീങ്ങുന്നത്. അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണത്തെ കുറിച്ച് ഉറപ്പ് നല്‍കിയിരിക്കുകയാണ് ശശി തരൂര്‍. 50 ശതമാനത്തോളം വനിതാ മന്ത്രിമാര്‍ യുഡിഎഫില്‍ ഉണ്ടാവുമെന്ന് തരൂര്‍ പറഞ്ഞു. കൂടുതല്‍ വനിതകളെ ജയിപ്പിച്ചാല്‍ മന്ത്രിമാരാക്കാനുള്ള സാധ്യത കൂടുമെന്നും തരൂര്‍ വ്യക്തമാക്കി. തരൂര്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളെ കാണുന്നുണ്ട്.

1

അതേസമയം കോണ്‍ഗ്രസ് 50 ശതമാനം വനിതകളെ മന്ത്രിമാരാക്കുമെന്ന് പ്രകടനപത്രികയിലും ഉള്‍പ്പെടുത്താനാണ് സാധ്യത. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തെ തള്ളുന്ന കോണ്‍ഗ്രസ്, പകരം ഇത്തരമൊരു തീരുമാനത്തിലൂടെ അവര്‍ തുല്യതയ്ക്കുള്ള അവസരം കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. തരൂരിന്റെ സംവാദ പരിപാടി തിരുവനന്തപുരത്താണ് തുടങ്ങിയത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ചുള്ള സൂചന കൂടിയാണ് തരൂരിന്റെ സംവാദങ്ങള്‍ നല്‍കുന്നത്.

ദീര്‍ഘനാളായി കേരളത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് തരൂര്‍. ദേശീയ തലത്തില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ ഇവിടെയുള്ള കാര്യങ്ങള്‍ അദ്ദേഹം മറന്നുപോയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഹസന്‍ മാറിയത് അദ്ദേഹം ഓര്‍ത്തില്ല. ചെറിയ അബദ്ധത്തോടെ തുടങ്ങിയെങ്കിലും അദ്ദേഹം തിരുത്തി. ശബരിമല വിഷയത്തില്‍ അടക്കം ചോദ്യങ്ങള്‍ വന്നിരുന്നു. വനിതാ മന്ത്രിമാര്‍ക്ക് വേണ്ടിയുള്ള ആവശ്യത്തിനാണ് തരൂര്‍ അത്തരമൊരു കാര്യമുണ്ടാകുമെന്ന് പ്രതീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യവല്‍ക്കരണത്തെ തരൂര്‍ വീണ്ടും അനുകൂലിച്ചു. മുന്നണിയുടെ നയത്തെ തന്നെ തള്ളുന്ന നിലപാടില്‍ തരൂര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

സ്വകാര്യവല്‍ക്കരണം വേണമെന്ന നിലപാടില്‍ തന്നെയായിരുന്നു തരൂര്‍. ഇക്കാര്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമോയെന്നും ചോദ്യമുയര്‍ന്നിരുന്നു. മൂന്ന് മണിക്കൂറോളം സംവാദം നീണ്ടു. വിദ്യാഭ്യാസം, കൃഷി, ടൂറിസം, ഐടി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് ലഭിച്ചത്. ബെന്നി ബെഹനാന്‍ അടക്കമുള്ളവരാണ് തരൂരിനൊപ്പം ഉള്ളത്. ഇവര്‍ വിവിധ മേഖലകളിലെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങളില്‍ നിന്ന് ഇത്തരം നിര്‍ദേശങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ടീം നേടിയിരുന്നു. രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിയത്.

English summary
kerala assembly election 2021: congress will include 50 percent women ministers says shashi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X